rcb vs pbks final ipl free watch for jio users through these recharge plans
IPL Free Watch: ഈ വർഷത്തെ കപ്പ് ബെംഗളൂരു അടിക്കുമോ എന്ന ആകാംക്ഷയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. അതിന് കാരണം വിരാട് കോഹ്ലി തന്നെയാണ്.
RCB vs PBKS ഫൈനൽ ഇന്ന് രാത്രി 7.30 ന് ആരംഭിക്കുകയാണ്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരാളിയായി വരുന്നത് പഞ്ചാബ് കിംഗ്‌സ് ആണ്. ഇതുവരെയും രണ്ട് ടീമുകളും ഐപിഎൽ ട്രോഫി നേടിയിട്ടില്ല. അതിനാൽ തന്നെ ആവേശകരമായ പോരാട്ടം തന്നെ ഐപിഎൽ ഫൈനലിൽ പ്രതീക്ഷിക്കാം. ഈ ആവേശം നിങ്ങൾക്ക് ഫ്രീയായി മൊബൈലിലും സ്മാർട് ടിവിയിലും ആസ്വദിക്കാം. IPL Live Streaming ആസ്വദിക്കാൻ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ എടുക്കണമെന്നില്ല.
പകരം നിങ്ങൾ Reliance Jio വരിക്കാരാണെങ്കിൽ ഫ്രീയായി കാണാൻ നിരവധി അവസരങ്ങളുണ്ട്. ഐപിഎൽ ഫിനാലെ ഓൺലൈനിൽ ഫ്രീയായി എങ്ങനെ കാണുമെന്ന് ആലോചിക്കുന്നവർക്ക് അതിനുള്ള ട്രിക്ക് പറഞ്ഞുതരാം.
ജിയോഹോട്ട്സ്റ്റാർ ആപ്പിലൂടെ നിങ്ങൾക്ക് ഐപിഎൽ ആസ്വദിക്കാം. യാത്രയിലും വീടിന് പുറത്തുള്ളവരും അങ്ങനെ ക്രിക്കറ്റ് പൂരം എന്തിന് മിസ്സാക്കണം? ഫൈനൽ മത്സരം തത്സമയം കാണാൻ ജിയോ സിമ്മുള്ളവർക്ക് സുവർണാവസരം. ജിയോ വരിക്കാർ കമ്പനി തരുന്ന ചില പ്രീപെയ്ഡ് പ്ലാനുകളിൽ റീചാർജ് ചെയ്താൽ മതി. നിങ്ങളുടെ മാസ പ്ലാൻ പുതുക്കാനുള്ള സമയമാണിതെങ്കിൽ തീർച്ചയായും ഈ പ്ലാനുകൾ പരിഗണിക്കാം. ഇങ്ങനെ സൗജന്യ ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും. ഐപിഎൽ സ്ട്രീമിങ്ങിന് മാത്രമല്ല, ഏറ്റവും പുതിയതായി റിലീസ് ചെയ്ത സിനിമകളും ഫ്രീയായി കാണാം.
മോഹൻലാലിന്റെ തുടരും, സിമ്രൻ ചിത്രം ടൂറിസ്റ്റ് ഫാമിലി എന്നിവ സ്ട്രീം ചെയ്യുന്നത് ജിയോഹോട്ട്സ്റ്റാറിലാണ്. പ്രീ പെയ്ഡ് വരിക്കാർക്ക് റിലയൻസ് ജിയോ 6 പ്ലാനുകളിലാണ് സബ്സ്ക്രിപ്ഷൻ അനുവദിച്ചിട്ടുള്ളത്. വളരെ തുച്ഛ വിലയിലുള്ള പ്ലാനുകളിൽ പോലും ജിയോഹോട്ട്സ്റ്റാർ ലഭ്യമാണ്.
Rs 100 Jio Plan
ജിയോഹോട്ട്സ്റ്റാറിനായുള്ള ഏറ്റവും ബജറ്റ് ഫ്രണ്ട്ലി പ്ലാനാണിത്. ഈ പ്ലാൻ നിങ്ങൾക്ക് 90 ദിവസത്തേക്കാണ് ഹോട്ട്സ്റ്റാർ തരുന്നത്. ഇതിൽ കോളിങ്ങോ എസ്എംഎസ് ഓഫറുകളോ ഇല്ല. എന്നാൽ 5GB ഡാറ്റയും 90 ദിവസ കാലാവധിയിൽ ലഭിക്കും. ജിയോഹോട്ട്സ്റ്റാറിന്റെ മൊബൈൽ/ടിവി ആക്‌സസാണ് പ്ലാനിലുള്ളത്.
Rs 195 ക്രിക്കറ്റ് പ്ലാൻ
അടുത്തത് 195 രൂപ വിലയുള്ള ജിയോ പാക്കേജാണ്. ഇത് കമ്പനി അവതരിപ്പിച്ച എക്സ്ക്ലൂസിവ് ക്രിക്കറ്റ് പ്ലാനാണ്. 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാറിന്റെ മൊബൈൽ/ടിവി ആക്സസ് ഉൾപ്പെടുത്തിയിരിക്കുന്നു. ഈ പാക്കേജിൽ 15ജിബി ഡാറ്റ കൂടി ചേർത്തിരിക്കുന്നു. അതിനാൽ ക്രിക്കറ്റ് സ്ട്രീമിങ് പരിധിയില്ലാത്ത ഡാറ്റ ക്വാട്ടയിലൂടെ ഉപയോഗിക്കാനാകും. കോളിങ്, എസ്എംഎസ് ഓഫറുകൾ ഈ പാക്കേജിലും ലഭ്യമല്ല.
ഐപിഎൽ ലൈവിനായി ഡാറ്റയും ഹോട്ട്സ്റ്റാറും നോക്കുന്നവർക്ക് 195 രൂപ പ്ലാൻ മികച്ച ചോയിസാകും.
Rs 349 Jio Plan
അടുത്തത് റിലയൻസ് ജിയോയുടെ 349 രൂപയുടെ പ്രീ-പെയ്ഡ് പ്ലാനാണ്. 28 ദിവസമാണ് വാലിഡിറ്റി. പ്രതിദിനം 2 ജിബി ഡാറ്റയാണ് ഇതിലുള്ളത്. ഇങ്ങനെ ആകെ 56 ജിബി ലഭിക്കും. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, ജിയോടിവി, ജിയോഎഐക്ലൗഡ് സൗജന്യ ആക്‌സസും ലഭിക്കുന്നു. ഇതിൽ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനുണ്ട്.
Rs 859 Free JioHotstar Plan
ഈ പ്ലാനിലെ വാലിഡിറ്റി 84 ദിവസമാണ്. ഓരോ ദിവസവും 2ജിബി എന്ന കണക്കിൽ ആകെ 168 ജിബി ലഭിക്കുന്നു. സൗജന്യ ജിയോഹോട്ട്സ്റ്റാർ 90 ദിവസത്തേക്ക് ആസ്വദിക്കാം. ഇതിൽ അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് ആനുകൂല്യങ്ങളുമുണ്ട്. ജിയോടിവി, ജിയോഎഐക്ലൗഡ് എന്നിവയുടെ ആക്സസും പാക്കേജിലുണ്ട്.
Rs 899 ജിയോ പ്ലാൻ
ഈ പ്ലാൻ 90 ദിവസത്തെ വാലിഡിറ്റിയിൽ വരുന്നു. ദിവസേന 2 ജിബി ഡാറ്റ കൂടാതെ എക്സ്ട്രായായി 20ജിബി കൂടി അംബാനി തരുന്നു. 90 ദിവസത്തെ കാലയളവിൽ ഈ 20 ജിബി അധിക ഡാറ്റ വിനിയോഗിക്കാം. ഈ പാക്കേജിൽ നിങ്ങൾക്ക് അൺലിമിറ്റഡ് കോളിങ്, ദിവസേന എസ്എംഎസ് ആനുകൂല്യങ്ങളും നേടാനാകും. ജിയോടിവി, ജിയോഎഐക്ലൗഡ് ആക്സസ് പാക്കേജിലുണ്ട്. കൂടാതെ റിലയൻസ് ജിയോ വരിക്കാർക്കായി ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും അനുവദിച്ചിരിക്കുന്നു.
Rs 949 ജിയോ പ്ലാൻ
അടുത്ത ജിയോഹോട്ട്സ്റ്റാർ ഫ്രീയായി കിട്ടുന്ന പ്ലാൻ 949 രൂപയുടേതാണ്. ഈ പ്ലാൻ നിങ്ങൾക്ക് 84 ദിവസത്തേക്ക് ടെലികോം സേവനങ്ങൾ തരുന്നു. പ്രതിദിനം 2 ജിബി ഡാറ്റ ക്വാട്ടയിൽ മൊത്തം 168 ജിബി ലഭിക്കുന്നു. ഇതിൽ അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്സുകളും ഉൾപ്പെടുന്നു. കോംപ്ലിമെന്ററിയായി ജിയോടിവി, ജിയോക്ലൗഡ് എന്നിവയിലേക്ക് സൗജന്യ ആക്‌സസുണ്ട്. ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ലഭ്യമാണ്.
Rs 999 ഫ്രീ JioHotstar പ്ലാൻ
ഈ പ്ലാനിന്റെ വാലിഡിറ്റി 98 ദിവസമാണ്. ഇതിൽ പ്രതിദിനം 2GB ഡാറ്റ ലഭിക്കുന്നു. എന്നുവച്ചാൽ ആകെ 196GB ഡാറ്റയാണ് ലഭിക്കുന്നത്. ഇതിൽ 90 ദിവസത്തെ ജിയോഹോട്ട്സ്റ്റാർ ആക്‌സസുണ്ട് കൂടാതെ ജിയോടിവി, ജിയോഎഐക്ലൗഡ് സബ്സ്ക്രിപ്ഷനും നേടാം. ജിയോ അൺലിമിറ്റഡ് 5ജി പ്ലാനുകൾ അറിയാൻ, ക്ലിക്ക് ചെയ്യുക.
പുത്തൻ സിനിമാ- വെബ് സീരീസ് റിലീസുകളും IPL 2025 ലൈവും ജിയോഹോട്ട്സ്റ്റാറിൽ കാണാം. മേൽപ്പറഞ്ഞ പ്ലാനുകളിൽ നിങ്ങൾക്ക് അനുയോജ്യമായവ തെരഞ്ഞെടുത്ത് റീചാർജ് ചെയ്യുക. ഇങ്ങനെ ടെലികോം സേവനങ്ങൾക്കൊപ്പം ഹോട്ട്സ്റ്റാറും സ്വന്തമാക്കാം. റീചാർജ് വിജയകരമായി പൂർത്തിയായാൽ ജിയോഹോട്ട്സ്റ്റാർ ആപ്പ് ഡൌൺലോഡ് ചെയ്യണം.
ഇതിൽ നിങ്ങളുടെ ജിയോ സിം നമ്പർ നൽകി ലോഗിൻ ചെയ്താൽ മതി. ഫ്രീയായി ജിയോഹോട്ട്സ്റ്റാർ സ്ട്രീമിങ് ആസ്വദിക്കാം. മൈജിയോ വഴി മാത്രമല്ല, ഗൂഗിൾ പേ പോലുള്ള തേർഡ് പാർട്ടി പേയ്മെന്റുകളിലൂടെ റീചാർജ് ചെയ്താലും ജിയോഹോട്ട്സ്റ്റാർ ആക്സസ് ക്രെഡിറ്റ് ആകുന്നതാണ്.
Also Read: Good News! 128GB, 256GB സ്റ്റോറേജ് Apple iPhone 15 10000 രൂപ വില കുറച്ച് വാങ്ങാം…