know what is jio choice number and how you can buy your favourite number
നമുക്കിഷ്ടപ്പെട്ട ഫോൺ നമ്പർ തെരഞ്ഞെടുക്കാൻ Jio Choice Number അവതരിപ്പിച്ചു. നിങ്ങളുടെ ജനനത്തീയതിയോ ലക്കി നമ്പറോ, അങ്ങനെയെന്തും ഇനി ഫോൺ നമ്പറാക്കാം. കഴിഞ്ഞ വർഷമാണ് Ambani ജിയോ വരിക്കാർക്കായി ചോയിസ് നമ്പർ അവതരിപ്പിച്ചത്. എന്നാൽ ഇപ്പോൾ ജിയോ ചോയിസ് നമ്പർ പ്രചാരം നേടുന്നു.
സാധാരണ ഇന്ത്യൻ ടെലികോം ഓപ്പറേറ്റർമാർ വരിക്കാർ 10 അക്ക കോഡുകൾ തിരഞ്ഞെടുക്കാൻ അനുവദിക്കാറില്ല. എന്നാൽ, കഴിഞ്ഞ വർഷം ജിയോ ചോയ്‌സ് നമ്പർ സ്കീം അവതരിപ്പിച്ചു. കുറച്ച് ഫീസ് അടച്ച് ഇഷ്ടപ്പെട്ട നമ്പർ തെരഞ്ഞെടുക്കാം. ഇതിന് ഈടാക്കുന്ന തുക എത്രയാണെന്നും, ചോയിസ് നമ്പരിലെ പരിമിതികളും നോക്കാം.
ഇങ്ങനെയൊരു പദ്ധതിയ്ക്ക് ഒരു വർഷം പഴക്കമുണ്ട്. എന്നാൽ പലർക്കും ജിയോ നൽകുന്ന ചോയിസ് നമ്പർ സ്കീമിനെ കുറിച്ച് അറിയില്ല. ജിയോയുടെ ചോയ്‌സ് നമ്പറിലൂടെ ഇഷ്‌ടാനുസൃത മൊബൈൽ നമ്പർ കണ്ടെത്തുന്നത് നോക്കാം.
വരിക്കാർക്ക് 10 അക്കങ്ങളും ഇഷ്ടാനുസൃതം തെരഞ്ഞെടുക്കാൻ സാധിക്കില്ല. പകം 4 മുതൽ 6 അക്കങ്ങൾ സെലക്ട് ചെയ്യാവുന്നതാണ്. മൊബൈൽ നമ്പറിന്റെ അവസാന 4-6 അക്കങ്ങൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് തെരഞ്ഞെടുക്കാം. ഇതിനായി ഈടാക്കുന്നത് 499 രൂപയാണ്. എങ്കിലും ഇഷ്ടമുള്ള എല്ലാ നമ്പരും ഇങ്ങനെ തെരഞ്ഞെടുക്കാൻ സാധിക്കില്ല.
ജിയോയുടെ ലഭ്യമായ പിൻ കോഡുകളിൽ നിന്ന് നമ്പർ തെരഞ്ഞെടുക്കാം. അതുപോലെ ഇത് എല്ലാ ജിയോ വരിക്കാർക്കും ലഭിക്കില്ല. JioPlus പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾക്ക് മാത്രമുള്ളതാണ് ഈ സ്കീം. പോസ്റ്റ് പെയ്ഡ് കണക്ഷൻ എടുക്കാൻ താൽപ്പര്യമുള്ളവർക്ക് ഈ സൌകര്യം വിനിയോഗിക്കാം. ഇങ്ങനെ പുതിയ സിം കാർഡ് ലഭിക്കും. ചോയിസ് നമ്പറിൽ സിം എടുക്കാൻ നിങ്ങൾ ചെയ്യേണ്ടത്.
Read More: Good News! Free ആയി BSNL SIM വീട്ടിലെത്തും, കേരളത്തിലും തുടങ്ങി
ജിയോ വരിക്കാർ MyJio ആപ്പ്/വെബ്‌സൈറ്റ് വഴി ചോയിസ് നമ്പറെടുക്കാം. അല്ലെങ്കിൽ Jio Choice Number വെബ്‌സൈറ്റിലൂടെയും ഈ സൗകര്യം പ്രയോജനപ്പെടുത്താം. രണ്ട് രീതികളിലൂടെയും നിങ്ങൾക്ക് പുതിയ സിം കാർഡ് ഓർഡർ ചെയ്യാം.