jioHotstar, Jio, Hotstar,
മുകേഷ് അംബാനിയുടെ ജിയോയും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും ചേർന്നാണ് JioHotstar ആയത്. ഇന്ത്യയിലെ ഇപ്പോഴത്തെ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമും ജിയോഹോട്ട്സ്റ്റാറാണ്. 149 രൂപയ്ക്ക് 3 മാസത്തേക്ക് വരെ സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന പ്ലാനുകൾ ഇതിലുണ്ട്. ഇന്ത്യയിലെ മറ്റൊരു ഒടിടിയും തരാത്ത ബജറ്റ് ഓപ്ഷനാണിത്.
മലയാളം ഉൾപ്പെടെ പുത്തൻ റിലീസുകളും ബിഗ് ബോസും ആസ്വദിക്കാനും ഇനി മൂന്ന് മാസത്തേക്ക് തുച്ഛ വില.
മോഹൻലാൽ ആതിഥേയത്വം വഹിക്കുന്ന Bigg Boss Malayalam 7 ആരംഭിച്ചിരിക്കുന്നു. ജിയോഹോട്ട്സ്റ്റാറിൽ ലൈവ് സ്ട്രീമിങ്ങിൽ ബിഗ് ബോസ് കാണാനാകും. ഇതിന് പുറമെ പുത്തൻ സിനിമകളും സീരീസുകളും, സ്പോർട്സ് ഷോകളും ആസ്വദിക്കാം. വിവിധ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ ജിയോഹോട്ട്സ്റ്റാറിൽ നിന്ന് ലഭിക്കും. JioHotstar App വഴിയും, ജിയോഹോട്ട്സ്റ്റാർ വെബ് വഴിയും പരിപാടികൾ ലഭ്യമാകുന്നു.ൃ
ജിയോഹോട്ട്സ്റ്റാറിന് മൊബൈൽ, പ്രീമിയം, സൂപ്പർ പ്ലാനുകൾ അനുവദിച്ചിരിക്കുന്നു. ഇവ ഓരോന്നും അറിയാം.
ഒരു വർഷത്തേക്കും 3 മാസത്തേക്കും വാലിഡിറ്റിയുള്ള ജിയോഹോട്ട്സ്റ്റാർ പാക്കേജുകളുണ്ട്. പരസ്യങ്ങളുള്ള ജിയോഹോട്ട്സ്റ്റാർ പ്ലാനാണിത്. ഒരു മൊബൈൽ ഉപകരണത്തിൽ മാത്രമേ സ്ട്രീമിംഗ് ലഭ്യമാകുകയുള്ളൂ. 3 മാസത്തേക്ക് ഇതിൽ 149 രൂപയാണ് വില. ഒരു വർഷം സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന പ്ലാൻ നോക്കുകയാണെങ്കിൽ, 499 രൂപയ്ക്ക് ലഭിക്കും.
ബിഗ് ബോസ് 3 മാസത്തേക്ക് കാണാൻ 149 രൂപയുടെ പ്ലാനായാലും അനുയോജ്യമാണ്.
അടുത്തത് സൂപ്പർ പ്ലാനാണ്. ഇതിൽ മൊബൈൽ, വെബ്, സ്മാർട്ട് ടിവി തുടങ്ങിയവയിൽ 2 ഉപകരണങ്ങളിലേക്കാണ് ആക്സസ്. പരസ്യങ്ങളുള്ള പ്ലാനാണിത്. ഫുൾ HD 1080p റെസല്യൂഷനിലും, ഡോൾബി അറ്റ്‌മോസ് സപ്പോർട്ടിലുമാണ് ഇതിൽ പരിപാടികൾ സ്ട്രീം ചെയ്യുന്നത്.
299 രൂപയ്ക്കും 899 രൂപയ്ക്കും ജിയോഹോട്ട്സ്റ്റാർ സൂപ്പർ പ്ലാനുകൾ ലഭിക്കും. ആദ്യത്തേത് 3 വർഷത്തെ വാലിഡിറ്റിയും, മറ്റൊന്ന് ഒരു വർഷത്തെ പ്ലാനുമാണ്.
സ്പോർട്സ് പോലുള്ള ലൈവ് കണ്ടന്റ് ഒഴികെ മറ്റ് പരിപാടികളിലൊന്നും പരസ്യങ്ങളില്ലാതെ സ്ട്രീമിങ് നടത്തുന്നു. ടിവി ഉൾപ്പെടെ ഒരേസമയം 4 ഉപകരണങ്ങളിൽ ഹോട്ട്സ്റ്റാർ ആക്സസ് ചെയ്യാം. അതിനാൽ ഇതൊരു പെർഫെക്റ്റ് ഫാമിലി പാക്കേജാണെന്ന് പറയാം. 4K റെസല്യൂഷനും, ഡോൾബി വിഷൻ, ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുമുള്ളതാണ്. 299 രൂപയ്ക്ക് വെബ് വഴി ഒരു മാസത്തേക്ക് പ്ലാൻ ആസ്വദിക്കാം. 3 മാസത്തേക്ക് 499 രൂപയുടെ പ്ലാൻ ലഭിക്കും. ഒരു വർഷം വാലിഡിറ്റിയുള്ള പ്രീമിയം പ്ലാനിന്റെ വില 1,499 രൂപയാണ്.
ഐപിഎല്ലും മറ്റ് ലൈവ് സ്പോർട്സ് മത്സരങ്ങളും ജിയോഹോട്ട്സ്റ്റാറിന്റെ പ്രത്യേകതകളാണ്.
Also Read: BSNL 90 Days Plan: Unlimited കോളിങ്, എസ്എംഎസ്, വെറും 4 രൂപയ്ക്ക്!