jiohotstar plans at cheapest prices
JioHotstar വഴി IPL 2025 LIVE മത്സരങ്ങൾ ടിവിയിലും മൊബൈലിലും കാണാം. നിങ്ങൾ യാത്രയിലാണെങ്കിലും ഒറ്റയ്ക്കിരുന്ന് മത്സരങ്ങൾ കാണാൻ ആഗ്രഹിക്കുന്നെങ്കിൽ ജിയോഹോട്ട്സ്റ്റാർ ആക്സസ് എടുക്കാം.
ജിയോസിനിമയും ഡിസ്‌നി+ ഹോട്ട്‌സ്റ്റാറും ചേർന്നാണ് ജിയോഹോട്ട്സ്റ്റാർ പുറത്തിറക്കിയത്. ഹൈ ക്വാളിറ്റി വീഡിയോയിൽ ലൈവ് മത്സരങ്ങൾ ഓൺലൈൻ സ്ട്രീമിങ്ങിൽ ആസ്വദിക്കാം.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ പ്ലാൻ ഇതിനകമുണ്ടെങ്കിൽ പുതിയതായി ഹോട്ട്സ്റ്റാർ പ്ലാനിൽ റീചാർജ് ചെയ്യേണ്ടതില്ല. അതുപോലെ ജിയോസിനിമ ആക്സസുള്ളവർക്കും ജിയോഹോട്ട്സ്റ്റാർ ലഭിക്കുന്നതാണ്. എന്നാൽ പുതിയതായി റീചാർജ് ചെയ്യാൻ ആഗ്രഹിക്കുന്നവരോ, പ്ലാൻ പുതുക്കേണ്ടവരോ ജിയോഹോട്ട്സ്റ്റാർ പ്ലാനുകളെ കുറിച്ച് അറിഞ്ഞിരിക്കണം.
ഹൈ റെസല്യൂഷൻ സ്ട്രീമിംഗ് ആഗ്രഹിക്കുന്നവർക്ക് 149 രൂപ മുതൽ ജിയോഹോട്ട്സ്റ്റാർ ആക്സസ് നേടാം. അൺലിമിറ്റഡ് ലൈവ് സ്‌പോർട്‌സ്, പുത്തൻ ഒടിടി റിലീസുകൾ, സീരീസുകളെല്ലാം ജിയോഹോട്ട്സ്റ്റാറിൽ ലഭ്യമാണ്. മൂന്ന് പ്ലാനുകളാണ് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനുള്ളത്. മൊബൈൽ പ്ലാൻ, സൂപ്പർ പ്ലാൻ, പ്രീമിയം പ്ലാനുകളാണ് ജിയോഹോട്ട്സ്റ്റാർ ആക്സസിനുള്ളത്.
മൊബൈൽ പ്ലാൻ: ആദ്യത്തേത് മൊബൈൽ പ്ലാനാണ്. ഈ ജിയോഹോട്ട്സ്റ്റാർ പ്ലാൻ ഒരൊറ്റ സ്ക്രീനിനെ സപ്പോർട്ട് ചെയ്യും. പരസ്യമുൾപ്പെടുന്ന പ്ലാനാണിത്. 3 മാസത്തെ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷന് 149 രൂപയാണ് വില.
സൂപ്പർ പ്ലാൻ: രണ്ട് സ്‌ക്രീനുകളെ പിന്തുണയ്‌ക്കുന്ന പ്ലാനാണിത്. ഒരേസമയം രണ്ട് ഉപകരണങ്ങളിൽ ആക്സസ് ലഭിക്കുന്നു. സൂപ്പർ പ്ലാനിലും പരസ്യങ്ങൾ സ്ട്രീം ചെയ്യുന്നു. 3 മാസത്തേക്ക് വാലിഡിറ്റി ലഭിക്കുന്ന പ്ലാനിന് 299 രൂപയാകും. മൊബൈൽ, വെബ്, ടാബ്‌ലെറ്റുകൾ, ടിവികളിൽ നിങ്ങൾക്ക് ആക്സസ് ചെയ്യാവുന്നതാണ്.
പ്രീമിയം പ്ലാൻ: ജിയോഹോട്ട്സ്റ്റാറിന്റെ വലിയ പ്ലാനാണ് പ്രീമിയം പ്ലാൻ. പരസ്യങ്ങളില്ലാതെ വീഡിയോ സ്ട്രീം ചെയ്യുന്നു. ഒരേ സമയം നാല് ഡിവൈസുകളിൽ ആക്സസ് ലഭിക്കും. ടിവി, ടാബ്‌ലെറ്റ്, ലാപ്‌ടോപ്പ് അല്ലെങ്കിൽ മൊബൈൽ പോലുള്ള ഏത് ഉപകരണത്തിലും ആക്സസ് സ്വന്തമാക്കാം. 4K ക്വാളിറ്റിയിലാണ് വീഡിയോ സ്ട്രീമിങ്.
ഇതിന്റെ മാസ പ്ലാനിന് 299 രൂപയാണ് ചെലവാകുക. 3 മാസത്തേക്ക് ആക്സസ് വേണമെങ്കിൽ 499 രൂപയാകും.
മൊബൈൽ പ്ലാൻ: ഈ പ്ലാൻ ഒരൊറ്റ സ്ക്രീനിൽ ഒരു വർഷത്തേക്ക് ജിയോഹോട്ട്സ്റ്റാർ ലഭിക്കും. പരസ്യമുൾപ്പെടുന്ന പ്ലാനാണിത്. ഇതിന്റെ വാർഷിക പ്ലാനിന് 499 രൂപയാണ് വില.
സൂപ്പർ പ്ലാൻ: രണ്ട് സ്‌ക്രീനുകളെ പിന്തുണയ്‌ക്കുന്ന പരസ്യമുൾപ്പെടുന്ന പാക്കേജാണിത്. മൊബൈൽ, വെബ്, ടാബ്‌ലെറ്റുകൾ, ടിവികളിൽ നിങ്ങൾക്ക് ആക്സസ് ചെയ്യാം.
Also Read: സർവം AI ഉപയോഗിച്ച് Aadhaar സേവനങ്ങൾക്ക് ചട്ടക്കൂട്, ഇനി ഒരു കളിയും നടക്കില്ല!
പ്രീമിയം പ്ലാൻ: ജിയോഹോട്ട്സ്റ്റാറിന്റെ പ്രീമിയം പ്ലാൻ പരസ്യമില്ലാത്ത ആക്സസ് നൽകുന്നു. ഒരേ സമയം നാല് ഡിവൈസുകളിൽ ആക്സസ് ലഭിക്കും. ടിവി, ടാബ്‌ലെറ്റ്, ലാപ്‌ടോപ്പ് അല്ലെങ്കിൽ മൊബൈൽ പോലുള്ള ഏത് ഉപകരണത്തിലും ആക്സസ് സ്വന്തമാക്കാം. 1499 രൂപയാണ് ഇതിന് വിലയാകുക.