Jio vs Airtel unlimited plan: ഒരേ വില, എങ്കിലും അൺലിമിറ്റഡ് പ്ലാനിൽ ഏതിൽ ലാഭം?

Updated on 20-Oct-2023
HIGHLIGHTS

296 രൂപയുടെ പാക്കേജ് അൺലിമിറ്റഡായി ഒരു മാസത്തേക്ക് ഇന്റർനെറ്റ് ഡാറ്റ നൽകുന്ന പ്ലാനാണ്

ജിയോയിലും എയർടെലിലും ഈ പ്ലാൻ ലഭ്യമാണ്

ഒരു മാസമാണ് വാലിഡിറ്റി, എന്നാൽ ആരുടെ പ്ലാനാണ് മികച്ചത്?

റിലയൻസിന്റെ ഉടമസ്ഥതയിലുള്ള Jio-യും, ഭാരതി ടെലികോമിന്റെ Airtel-ഉം രാജ്യത്തെ പ്രധാന ടെലികോം കമ്പനികളാണ്. ഇന്ത്യയിൽ 5G ലഭ്യമായിട്ടുള്ള ടെലികോം സേവന ദാതാക്കളും ഇവർ തന്നെയാണ്. ഇതും കൂടാതെ, പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ്, ബ്രോഡ്‌ബാൻഡ് ഫൈബർ പ്ലാനുകളിൽ ആകർഷകമായ ഓഫറുകൾ നൽകുന്നതിലും പ്രഗത്ഭരാണ് ഇരുവരും.

ഏറ്റവും മികച്ച പ്ലാനുകൾ പരസ്പരം മത്സരിച്ചാണ് രണ്ട് ടെലികോം കമ്പനികളും കൊണ്ടുവരാറുള്ളത്. അൺലിമിറ്റഡ് ഡാറ്റ നൽകുന്ന പ്രീ- പെയ്ഡ് പ്ലാനുകളിലും ജിയോയും എയർടെലും സമാനത പുലർത്തുന്നു. അതായത്, അൺലിമിറ്റഡായി ഒരു മാസത്തേക്ക് ഇന്റർനെറ്റ് ഡാറ്റ നൽകുന്ന ഒരു റീചാർജ് പ്ലാനാണ് ജിയോയുടെ പക്കലുള്ളത്. 296 രൂപയാണ് ഈ പ്ലാനിന്റെ വില. ഇതേ തുകയിൽ ഭാരതി എയർടെലിലും പ്രീ- പെയ്ഡ് പ്ലാനുണ്ട്.

ബുദ്ധിപരമായി റീചാർജ് ചെയ്യൂ…

എന്നും ഡാറ്റ ഉപയോഗിക്കാത്തവർ, ചിലപ്പോൾ അവധി ദിവസങ്ങളിലും മറ്റും അധികമായി ഇന്റർനെറ്റ് ആവശ്യമുള്ളപ്പോൾ ഡാറ്റ ആഡ്- ഓൺ പ്ലാനുകളിലേക്ക് പോകാറില്ലേ! എന്നാൽ ഈ പ്ലാനിൽ റീചാർജ് ചെയ്താൽ ഒരു കാരണവശാലും ഇങ്ങനെ ഡാറ്റ ബൂസ്റ്റർ വാങ്ങേണ്ടതുമില്ല, ദിവസവും വെറുതെ ഡാറ്റ ഉപയോഗിക്കാതെ വെറുതെയാകുകയുമില്ല. എന്നാൽ ഇവയിൽ ആരുടെ പ്ലാനാണ് വിലയ്ക്കൊത്ത റീചാർജ് പ്ലാനെന്ന് അറിയാമോ?

Jio vs Airtel: ആനുകൂല്യങ്ങളിൽ ആര് കേമൻ?

296ൽ ജിയോ നൽകുന്നത് ഇവയെല്ലാം…

300 രൂപയ്ക്ക് അകത്ത് അധികം ഡാറ്റയും, അൺലിമിറ്റഡ് കോളിങ്ങുമുള്ള ഈ പ്രീ- പെയ്ഡ് പ്ലാൻ മാസം തോറും റീചാർജ് തെരഞ്ഞെടുക്കുന്നവർക്ക് എന്തുകൊണ്ടും അനുയോജ്യമാണ്.

ജിയോയുടെ 296 രൂപ വില വരുന്ന റീചാർജ് പ്ലാൻ ഫ്രീഡം പ്ലാനുകൾക്ക് കീഴിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 30 ദിവസം വാലിഡിറ്റിയാണ് ഇതിനുള്ളത്. ദിവസവും അൺലിമിറ്റഡ് കോളിങ്ങും, ഫ്രീയായി 100 എസ്എംഎസും ഇതിൽ ലഭിക്കും. ഇന്റർനെറ്റ് ഡാറ്റ കൂടുതൽ ആവശ്യമുള്ളവർക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനാണിത്.

ജിയോയുടെ 296 രൂപ വില വരുന്ന റീചാർജ് പ്ലാൻ

മൊത്തം 25GB ഡാറ്റയാണ് ഇതിൽ ഉൾപ്പെടുന്നത്. ഒരു മാസത്തേക്ക് എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം ഈ ഡാറ്റ. ഒടിടി അനൂകൂല്യങ്ങളായി ജിയോടിവി, ജിയോസിനിമ, ജിയോസെക്യൂരിറ്റി, ജിയോ ക്ലൗഡ് എന്നിവയുടെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ഇതിൽ ഉൾപ്പെടുന്നു. നിങ്ങളൊരു 5G ഉപയോക്താവാണെങ്കിൽ അൺലിമിറ്റഡ് 5G ഡാറ്റയും ഇതിൽ ലഭിക്കുന്നതാണ്.

296ൽ എയർടെലിൽ നിന്ന് ഇവയെല്ലാം…

ഈ എയർടെൽ പ്ലാൻ 296 രൂപയുടേതാണ്. അൺലിമിറ്റഡ് കോളിങ്ങും, പ്രതിദിനം 100 എസ്എംഎസും തരുന്ന ഈ റീചാർജ് പ്ലാനിൽ എയർടെലും മൊത്തം 25 GB ഡാറ്റയാണ് അനുവദിച്ചിരിക്കുന്നത്. ഒരു മാസക്കാലയളവിൽ എപ്പോൾ വേണമെങ്കിലും ഈ ഡാറ്റ വിനിയോഗിക്കാം.

296 രൂപയുടെ എയർടെൽ പ്ലാൻ

ഇതിന് പുറമെ ഫാസ്ടാഗിൽ 100 ​​രൂപ ക്യാഷ്ബാക്ക്, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക്കിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയും 30 ദിവസത്തേക്ക് എയർടെൽ നൽകുന്നുണ്ട്.

ഏത് പ്ലാൻ കൂടുതൽ ആകർഷകം?

എയർടെലും ജിയോയും നൽകുന്ന ഈ അൺലിമിറ്റഡ് ഡാറ്റ പ്ലാനിൽ ഒരു രൂപ പോലും വ്യത്യാസം വരുന്നില്ല. ബേസിക് ആനുകൂല്യങ്ങളും ഇരുവരുടെയും ഒന്നുപോലെ തന്നെയാണ്. എയർടെലും ജിയോയും നൽകുന്ന അധിക ആനുകൂല്യങ്ങളിലാണ് വ്യത്യാസമുള്ളത്.

Also Read: Vodafone Idea Data Booster Plan: ദിവസവും 1GB, ഒരു മാസത്തേക്ക്! Vodafone Idea ഡാറ്റ ബൂസ്റ്റർ

ജിയോ ജിയോ സിനിമ പോലുള്ള അതിന്റെ OTT സേവനങ്ങളിലേക്ക് സൗജന്യ ആക്സസ് നൽകുമ്പോൾ, എയർടെൽ ക്യാഷ്ബാക്കുകളും മറ്റും വാഗ്ദാനം ചെയ്യുന്നു. അതിനാൽ രണ്ട് പേരും തുല്യമായ ആനുകൂല്യങ്ങളാണ് ഓഫർ ചെയ്യുന്നത്. ആരുടെ റീചാർജ് പ്ലാനാണ് മികച്ചതെന്ന് അതിനാൽ തന്നെ പറയാനാകില്ല.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :