ഇന്ത്യയിൽ പ്രധാനികളായ ടെലികോം Jio, Airtel, BSNL ആണല്ലോ! ഓഗസ്റ്റ് മാസത്തെ കണക്കിൽ നേട്ടത്തിലാണ് Bharat Sanchar Nigam Limited. ഏറ്റവും കൂടുതൽ വയർലെസ് വരിക്കാരുടെ എണ്ണത്തിൽ ഒന്നാമൻ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയ്ക്കാണ്. എന്നാൽ രണ്ടാം സ്ഥാനം പിടിച്ചത് പതിവ് പോലെ എയർടെലല്ല. ഭാരതി എയർടെല്ലിനെ പിന്തള്ളി പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലാണ് രണ്ടാമനായത്.
ഇത് ശരിക്കും സർക്കാർ കമ്പനിയുടെ നേട്ടം തന്നെയാണ്. വോഡഫോൺ ഐഡിയ എന്നാലിപ്പോഴും ലാഭത്തിന്റെ റൂട്ടിലല്ല.
രാജ്യത്തെ ഏറ്റവും വലിയ ഓപ്പറേറ്ററായ ജിയോ ഓഗസ്റ്റിൽ 1.95 ദശലക്ഷം വരിക്കാരാണുള്ളത്. രണ്ടാമതായി ബിഎസ്‌എൻഎൽ 1.38 ദശലക്ഷം ഉപയോക്താക്കളെ നേടി. എയർടെൽ കമ്പനിയ്ക്ക് ഈ കാലയളവിൽ 496,087 വരിക്കാരാണ് ഉണ്ടായിരുന്നത്. വിഐ ടെലികോമിന് 308,984 ഉപയോക്താക്കളെ നഷ്ടപ്പെട്ടു എന്ന് ട്രായിയുടെ കണക്ക് വ്യക്തമാക്കി.
ഓഗസ്റ്റ് അവസാനം, ജിയോയ്ക്ക് 479.45 ദശലക്ഷം വയർലെസ് വരിക്കാരുണ്ടായിരുന്നു. എയർടെൽ കമ്പനിയ്ക്ക് 391.97 ദശലക്ഷവും, വിഐയ്ക്ക് 203.55 ദശലക്ഷവും വരിക്കാരുണ്ട്. സർക്കാർ കമ്പനി ബിഎസ്‌എൻഎല്ലിന് 91.75 ദശലക്ഷവും വരിക്കാരുണ്ടായി.
ബിഎസ്എൻഎൽ രാജ്യത്തുടനീളം 4 ജി നെറ്റ്‌വർക്ക് വ്യാപിപ്പിക്കുകയാണ്. ടെലികോം കമ്പനിയുടെ നഷ്ടം തടയാൻ 4ജി സഹായിച്ചെന്നാണ് വിശകലന വിദഗ്ധർ പറയുന്നത്. ഇതുമാത്രമല്ല ഓഗസ്റ്റ് മാസത്തിൽ സർക്കാർ ടെലികോം സ്വാതന്ത്ര്യദിന പാക്കേജ് അവതരിപ്പിച്ചു.
1 രൂപയ്ക്ക് 4ജി സിം എടുത്ത് ടെലികോം സേവനം ആസ്വദിക്കാനുള്ള ഓഫറായിരുന്നു ഇത്. ഇങ്ങനെ കമ്പനി കൂടുതൽ വരിക്കാരെ നേടാനും സാധ്യതയുണ്ട്.
പ്രതിമാസം 1 ദശലക്ഷം ഹോം ബ്രോഡ്‌ബാൻഡ് വരിക്കാരെ കൂട്ടിച്ചേർക്കുക എന്നതാണ് ജിയോയുടെ ലക്ഷ്യം. ഇപ്പോൾ 40% വിപണി വിഹിതം കമ്പനി സ്വന്തമാക്കുന്നു. അതേസമയം എയർടെൽ 21% വിപണി വിഹിതം നേടി.
Also Read: Motorola Edge 60 Fusion വീണ്ടും ഓഫറിൽ, Rs 20000 താഴേയ്ക്ക് 68W ചാർജിങ് ഫോൺ വില കുറച്ചു!