jio vs airtel rs 799 plan
Jio vs Airtel: ഇന്ത്യയിൽ നിലവിൽ ട്രൂ 5ജി സേവനം നൽകുന്ന ടെലികോമുകൾ ജിയോയും എയർടെലും മാത്രമാണ്. എന്നാൽ ഇവ രണ്ടു പേരുടെയും പ്ലാനുകൾക്ക് വില കൂടുതലുമാണ്. നിരക്ക് കൂടുതലാണെങ്കിലും ഫാസ്റ്റ് കണക്റ്റിവിറ്റി ലഭിക്കുന്ന സേവനമാണ് എയർടെൽ, ജിയോ തരുന്നത്.
ദീർഘകാലത്തേക്ക് പ്ലാൻ നോക്കിയാൽ മാസം മാസം റീചാർജ് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടില്ല. മാത്രമല്ല മാസ പ്ലാനുകളേക്കാൾ പ്രതിമാസ ചെലവ് കുറവുമായിരിക്കും. ഇങ്ങനെയുള്ളവർക്ക് തെരഞ്ഞെടുക്കാവുന്ന റീചാർജ് ഓപ്ഷനാണ് 799 രൂപയുടേത്.
റിലയൻസ് ജിയോയിലും ഭാരതി എയർടെലിലും 799 രൂപ പ്ലാനുണ്ട്. എന്നാൽ ഇവയിൽ ചില വ്യത്യാസങ്ങളുമുണ്ട്. രണ്ട് സിമ്മുമുള്ളവരാണെങ്കിൽ ഏത് സിമ്മിലെ റീചാർജാണ് ലാഭമെന്ന് നോക്കാം. പ്രത്യേകിച്ച് ഈ ദീർഘകാല പ്ലാനിൽ ആരാണ് ശരിക്കും ലാഭമെന്ന് ഞങ്ങൾ പറഞ്ഞുതരാം.
റിലയൻസ് ജിയോയുടെ പക്കൽ 799 രൂപയ്ക്ക് പ്രീ പെയ്ഡ് പ്ലാനുണ്ട്. ഇത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് അനുവദിച്ചിരിക്കുന്നു. ഈ പാക്കേജിൽ പ്രതിദിനം 1.5 ജിബി ഡാറ്റയും ലഭ്യമാണ്. 799 രൂപ പ്ലാനിന്റെ സേവന വാലിഡിറ്റി 84 ദിവസമാണ്. ഇങ്ങനെ നോക്കുമ്പോൾ രണ്ടരമാസത്തെ വാലിഡിറ്റിയെന്ന് പറയാം. ഈ ജിയോ പാക്കേജിന്റെ പ്രതിദിനച്ചെലവ് 9.51 രൂപയാണ്.
എന്നാൽ 799 രൂപയുടെ പ്ലാനിൽ 5G ആനുകൂല്യം നൽകിയിട്ടില്ല. അതിനാൽ 5ജി സിമ്മുള്ളവരും, 4ജി ഡാറ്റ അളവിൽ തന്നെ ഇന്റർനെറ്റ് ഉപയോഗിക്കേണ്ടി വരും.
ഇനി എയർടെൽ തരുന്ന 799 രൂപ പ്ലാൻ കൂടി പരിശോധിക്കാം. ഈ പ്രീ പെയ്ഡ് പ്ലാൻ പ്രതിദിനം 1.5 ജിബി ഡാറ്റ തരുന്നു. അതുപോലെ പ്രതിദിനം 100 എസ്എംഎസ് സേവനങ്ങളും ലഭ്യമാണ്. ഭാരതി എയർടെൽ 799 രൂപ പാക്കേജിൽ പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് അനുവദിച്ചിരിക്കുന്നു. ഈ സേവനങ്ങളെല്ലാം നിങ്ങൾക്ക് 77 ദിവസത്തെ വാലിഡിറ്റിയിലുള്ളതാണ്.
പ്ലാനിൽ പ്രതിദിനം ചെലവാകുന്നത് 10.38 രൂപയാണ്. ജിയോയെ പോലെ 799 രൂപ റീചാർജ് പ്ലാനിൽ 5G ആനുകൂല്യമില്ല. അതിനാൽ അൺലിമിറ്റഡ് 5ജിയ്ക്ക് പകരം 1.5ജിബി ഡാറ്റ ദിവസേന ആക്സസ് ചെയ്യാം.
Also Read: പാവങ്ങൾക്കുള്ള 200MP Camera ഫോൺ, New Redmi ഫോണിലെ 5 കിടിലൻ ഫീച്ചറുകൾ!
തീർച്ചയായും ജിയോ പ്ലാനാണ് കൂടുതൽ താങ്ങാനാവുന്ന ഓപ്ഷനിലുള്ളത്. 799 രൂപയുടെ ജിയോ പ്ലാനിന്റെ പ്രതിദിന ച്ചെലവ് ഒമ്പര രൂപയാണ്. എയർടെലിനേക്കാൾ ഒരു രൂപ കുറവ്. കൂടുതൽ വാലിഡിറ്റി ജിയോ അനുവദിച്ചിരിക്കുന്നു. രണ്ട് പ്ലാനുകളിലെയും ഡാറ്റ, കോളിങ് സേവനങ്ങൾ തുല്യമാണ്. അതുപോലെ രണ്ട് റീചാർജ് പ്ലാനുകളിലും അൺലിമിറ്റഡ് 5ജി ലഭ്യമല്ല.