Jio Plan
അംബാനിയുടെ ടെലികോം കമ്പനി Jio തരുന്ന കിടിലനൊരു പാക്കേജിനെ കുറിച്ച് അറിയാം. ഈ പ്ലാനിൽ നിങ്ങൾക്ക് Asia Cup Cricket Live Streaming ആസ്വദിക്കാം. ഇന്ന് വൈകുന്നേരം രാത്രി 8 മണിയ്ക്ക് ഇന്ത്യ vs ബംഗ്ലാദേശ് മത്സരം ഫ്രീയായി ആസ്വദിക്കാം. ഇതിനായി ജിയോ തരുന്ന ഓഫറെന്താണെന്ന് അറിയണ്ടേ?
ഇന്ത്യയും ബംഗ്ലാദേശും ഇതുവരെ 17 T20 മത്സരങ്ങൾ തമ്മിൽ കളിച്ചിട്ടുണ്ട്. ഇതിൽ 16 വിജയങ്ങളും ഇന്ത്യയ്ക്കൊപ്പമായിരുന്നു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇരുവരും അവസാനം കണ്ടുമുട്ടിയത്. നമ്മുടെ സഞ്ജു സാംസൺ തകർത്തുവാരിയ പെർഫോമൻസായിരുന്നു അത്. ഇന്ന് വീണ്ടും ടീം ഇന്ത്യ ബംഗ്ലാദേശിന് എതിരെ മൈതാനത്തിലേക്ക് ഇറങ്ങുകയാണ്. ഈ ഏഷ്യാ കപ്പ് മത്സരം നിങ്ങൾക്ക് ടിവിയിയിൽ മാത്രമല്ല, മൊബൈലിലും ലൈവായി ആസ്വദിക്കാം. ഇതിന് ജിയോ വരിക്കാർ തുച്ഛമായ പണം മുടക്കിയാൽ മതി. സോണിലിവ് മാത്രമല്ല ഇതിൽ 10 ഒടിടികൾ കൂടി ചേർത്തിരിക്കുന്നു. കൂടാതെ ഇന്റർനെറ്റ് ആക്സസും റിലയൻസ് ജിയോ പാക്കേജിൽ നിന്ന് നേടാം.
2025 ഏഷ്യാ കപ്പ് ലൈവ് നിങ്ങൾക്ക് ഫോണിൽ ഒടിടി പ്ലാറ്റ്ഫോമിലൂടെ ആസ്വദിക്കാം. ക്രിക്കറ്റ് മത്സരത്തിന്റെ തത്സമയ സംപ്രേഷണം SonyLIV ആപ്പിലും വെബ്‌സൈറ്റിലും ലഭ്യമാണ്. ഇന്ത്യൻ സമയം രാത്രി 8 മണിക്കാണ് ഇന്ത്യ- ബംഗ്ലാദേശ് മത്സരം നടക്കുന്നത്.
ജിയോയുടെ പ്രീപെയ്ഡ് പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. 179 രൂപയുടെ ഒരു ഡാറ്റ വൗച്ചറാണിത്. നിലവിലുള്ള പ്രീപെയ്ഡ് പ്ലാനിനൊപ്പം റീചാർജ് ചെയ്യാം. ഇതിൽ എക്സ്ട്രാ ഡാറ്റയും 10 കിടിലൻ ഒടിടി ആപ്പുകളിലേക്കുള്ള ആക്സസുമാണ് ചേർത്തിരിക്കുന്നത്.
പ്ലാനിന് 8 ദിവസത്തെ സാധുതയാണ് ലഭിക്കുന്നത്. ഈ പ്ലാൻ മൊത്തം 10 GB അതിവേഗ ഡാറ്റ തരുന്നു. ഈ ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64 Kbps-ലേക്ക് പരിമിതപ്പെടും.
ഇതിലെ പ്രധാന ലക്ഷ്യം കുറഞ്ഞ വിലയിൽ കിടിലൻ ഒടിടി ആക്സസ് ലഭിക്കുമെന്നതാണ്. സോണി ലിവ്, സീ5 എന്നീ മലയാളത്തിന്റെ പ്രിയപ്പെട്ട ഒടിടി ആക്സസ് ഇതിൽ നിന്ന് നേടാം. പാക്കേജിൽ റിലയൻസ് ജിയോ ഡിസ്കവറി+, സൺ നെക്സ്റ്റ് ആക്സസും ചേർത്തിരിക്കുന്നു. ഇതിൽ കാഞ്ചാ ലങ്ക, പ്ലാനറ്റ് മറാത്തി, ലയൺസ്ഗേറ്റ് പ്ലേ, ചൗപാൽ, ഹോയ്ചോയ് തുടങ്ങിയ ഒടിടി സബ്സ്ക്രിപഷനും നേടാം. ഇങ്ങനെ 10-ലധികം ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് സൗജന്യ സബ്സ്ക്രിപ്ഷൻ ജിയോ അനുവദിച്ചിട്ടുണ്ട്. ജിയോടിവി മൊബൈൽ ആപ്പ് വഴി ഈ ഒടിടി ആക്സസുകൾ നിങ്ങൾക്ക് പ്രയോജനപ്പെടുത്താം.