Jio 9th anniversary offer
Jio 9th Anniversary Plan: ആകാശ് അംബാനിയുടെ റിലയൻസ് ജിയോ തങ്ങളുടെ വരിക്കാരോടൊപ്പം 9-ാം വാർഷികം ആഘോഷിക്കുകയാണ്. റീചാർജിൽ കൊള്ളയാണല്ലോ എന്ന പരാതി പരിഹരിക്കാനായി Reliance Jio കിടിലൻ ഒരു ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. റിലയൻസ് ജിയോ പ്രവർത്തനം തുടങ്ങി 9 വർഷം പൂർത്തിയാക്കുന്ന വേളയിലാണ് ഇങ്ങനെയൊരു ഓഫർ. സെപ്തംബർ മാസം മാത്രം ലഭിക്കുന്ന വളരെ വ്യത്യസ്തമായ പാക്കേജാണിത്. അതും 4ജി വരിക്കാരെന്നോ, 5ജി വരിക്കാരെന്നോ വ്യത്യാസമില്ല. അതുപോലെ ഈ Special Plan പ്രീ പെയ്ഡ് വരിക്കാർക്കും പോസ്റ്റ് പെയ്ഡ് വരിക്കാർക്കും പ്രയോജനപ്പെടും.
സ്വകാര്യ ടെലികോം ഓപ്പറേറ്റർ 349 രൂപയുടെ പ്ലാനാണ് അവതരിപ്പിച്ചത്. ഇത് ഒരു മാസം നീണ്ടുനിൽക്കുന്ന പ്ലാനാണ്. മാസം മുഴുവൻ റിലയൻസ് ജിയോ ഉപയോക്താക്കൾക്ക് Unlimited 5G, അൺലിമിറ്റഡ് 4ജി ആസ്വദിക്കാം. അതും വളരെ തുച്ഛമായ വിലയ്ക്കാണ് ഈ പ്ലാൻ ലഭിക്കുന്നത്.
ഇതിനൊപ്പം വേറെയും ആകർഷകമായ ഓഫറുകളുണ്ട്. എന്നാൽ ഡാറ്റയ്ക്കായി റീചാർജ് നോക്കുന്നവർക്ക് മിസ്സാക്കരുതാത്ത പ്ലാനാണിത്.
സെപ്തബർ മാസം മാത്രമാണ് ഓഫർ. 349 രൂപയും അതിൽ കൂടുതലുമുള്ള പ്ലാനുകൾ സബ്‌സ്‌ക്രൈബുചെയ്‌ത ജിയോ ഉപയോക്താക്കൾക്ക് ഒരു മാസത്തെ അൺലിമിറ്റഡ് ഡാറ്റ ലഭിക്കും. ഇതിന് പുറമെ ഒടിടി ആക്സസുകളും കോംപ്ലിമെന്ററിയായി ജിയോ തരുന്നു. 349 രൂപയോ അതിൽ കൂടുതലോ ഉള്ള പ്ലാനുകളിൽ 5G സ്മാർട്ട്‌ഫോണുകൾ ഉള്ള ഉപയോക്താക്കൾക്ക് മാത്രമേ ഇപ്പോൾ 5ജി അൺലിമിറ്റഡായുള്ളൂ. എന്നാൽ വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ഓഫറിലൂടെ 4ജി ആളുകൾക്കും അൺലിമിറ്റഡായി ഡാറ്റ ആസ്വദിക്കാം.
4G സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നവർക്ക് 39 രൂപയുടെ ടോപ്പ്-അപ്പ് പായ്ക്കും നേടാം. ഇങ്ങനെ 4ജി വരിക്കാർക്ക് 4G ഡാറ്റ അൺലോക്ക് ചെയ്യാൻ സാധിക്കും.
അൺലിമിറ്റഡ് 5G ഡാറ്റ, 1 മാസത്തെ ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ ഇതിലുണ്ട്. 1 മാസത്തെ ജിയോസാവൻ പ്രോ അൺലിമിറ്റഡ് കോളർ ട്യൂണുകളോടെ ആസ്വദിക്കാം. 3 മാസത്തെ സൊമാറ്റോ ഗോൾഡ് സബ്‌സ്‌ക്രിപ്‌ഷൻ, 6 മാസത്തെ നെറ്റ്മെഡ്‌സ് ആദ്യ സബ്‌സ്‌ക്രിപ്‌ഷൻ, റിലയൻസ് ഡിജിറ്റലിൽ 100% ആർസി ക്യാഷ് ബാക്ക് എന്നിവയുമുണ്ട്.
ജിയോ ഫിനാൻസിൽ നിന്ന് 2% അധിക ഡിജിറ്റൽ ഗോൾഡ് ലഭിക്കും. ജിയോ വരിക്കാർക്ക് 3,000 രൂപയ്ക്ക് സെലിബ്രേഷൻ വൗച്ചറും നേടാം. അജിയോ ഫാഷൻ ഡീലുകളും, ഈസ്മൈട്രിപ്പ് ആനുകൂല്യങ്ങളും 2 മാസത്തെ ജിയോഹോം സൗജന്യ ട്രയലും അംബാനി ഓഫർ ചെയ്തിരിക്കുന്നു.
ഈ ആനുകൂല്യങ്ങളെല്ലാം റിലയൻസ് ജിയോയുടെ പോസ്റ്റ്‌പെയ്ഡ് വരിക്കാർക്കും ലഭിക്കുന്നു. 349 രൂപയിൽ താഴെയുള്ള പ്ലാനുകളിൽ ഇതിനകം റീചാർജ് ചെയ്തവർക്ക് ഈ ആനുകൂല്യങ്ങൾ നേടാൻ 100 രൂപയുടെ പ്ലാൻ ഉപയോഗിക്കാം.