Jio Unlimited 5G Plans
Reliance Jio വരിക്കാർ ഏറ്റവും കൂടുതൽ തെരഞ്ഞെടുക്കാറുള്ളത് Unlimited 5G പ്ലാനുകളായിരിക്കുമല്ലോ! കാരണം ഫാസ്റ്റ് ഇന്റർനെറ്റ് അൺലിമിറ്റഡായി കിട്ടുന്നതിനാൽ മിക്കവർക്കും വൈ-ഫൈ പോലും ആവശ്യം വരില്ല. ഇത്രയും ബൾക്ക് ഡാറ്റയും ഒപ്പം മറ്റ് ടെലികോം സേവനങ്ങളും ലഭ്യമാക്കുന്ന നിരവധി പ്ലാനുകൾ ജിയോയിലുണ്ട്.
ഇതിൽ തന്നെ ഏറ്റവും വില കുറഞ്ഞ 5G Plans ഏതൊക്കെയാണെന്ന് നിങ്ങൾക്ക് അറിയാമോ? 200 രൂപയ്ക്ക് മുകളിലാണ് ജിയോയുടെ 5ജി പ്ലാനുകൾ എന്ന് ധാരണയുണ്ടെങ്കിൽ തെറ്റി. അംബാനിയുടെ ജിയോ 198 രൂപ മുതൽ 5ജി പ്ലാനുകൾ നൽകുന്നുണ്ട്. അതും അൺലിമിറ്റഡ് 5ജി.
മാസ വാലിഡിറ്റിയും, വാർഷിക വാലിഡിറ്റിയും വരുന്ന പാക്കേജുകളുണ്ട്. ഇവയിൽ മാസ വാലിഡിറ്റി വരുന്ന 3 പാക്കേജുകൾ പരിചയപ്പെടാം. ഇവ 300 രൂപയ്ക്ക് താഴെയോ, 300 രൂപ റേഞ്ചിലോ വരുന്നവയാണ്. നേരത്തെ പറഞ്ഞ 198 രൂപയുടെ പ്ലാനും ഇതിലുണ്ട്.
ഈ പ്ലാനിൽ അൺലിമിറ്റഡ് 5ജിയാണ് 5ജി കവറേജുള്ളവർക്ക് ഉപയോഗിക്കാൻ നൽകിയിട്ടുള്ളത്. 4ജി ഫോണാണെങ്കിൽ 2ജിബി ഡാറ്റ ദിവസവും ലഭിക്കും. ആകെ ഡാറ്റ 28 ജിബിയെന്ന് പറയാം. ജിയോ 198 രൂപ പാക്കേജിൽ വോയ്‌സ് കോളുകളും അനുവദിച്ചിട്ടുണ്ട്. അതുപോലെ പ്രതിദിനം 100 എസ്എംഎസുകളും ഉൾപ്പെടുന്നു. 14 ദിവസത്തേക്കുള്ള പ്രീ-പെയ്ഡ് പാക്കേജാണിത്.
എന്നാൽ ഒരു മാസത്തേക്ക് പ്ലാൻ നോക്കുന്നവർക്ക് ഇത് നല്ല ഓപ്ഷനല്ല. കാരണം വെറും അര മാസം മാത്രമാണ് ഇതിന് വാലിഡിറ്റി.
349 രൂപയുടെ ജിയോ റീചാർജ് പ്ലാനിൽ ഒരു മാസമാണ് വാലിഡിറ്റി. കൃത്യമായി പറഞ്ഞാൽ 28 ദിവസത്തേക്ക് സേവനം കിട്ടും. ഈ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും, പ്രതിദിനം 100 എസ്എംഎസും ലഭ്യമാണ്. 28 ദിവസത്തെ കാലയളവിൽ, പ്രതിദിനം 2.5 ജിബി ഡാറ്റയും ലഭിക്കും.
അൺലിമിറ്റഡ് 5 ജി ഡാറ്റയുള്ളതിനാൽ ജിയോ 5ജി സേവനം ലഭ്യമായ പ്രദേശങ്ങളിൽ അൺലിമിറ്റഡ് ഡാറ്റ ആസ്വദിക്കാം. ജിയോ അൺലിമിറ്റഡ് 5ജി പ്ലാനുകൾ അറിയാൻ, ക്ലിക്ക് ചെയ്യുക.
349 രൂപയിൽ നിന്ന് നേരിയ വ്യത്യാസം മാത്രമാണ് ഈ പാക്കേജിനുള്ളത്. അൺലിമിറ്റഡ് 5ജി നോക്കി റീചാർജ് ചെയ്യുന്നവർക്ക് ഇത് തെരഞ്ഞെടുക്കേണ്ടതില്ല. എന്നാൽ 4ജി യൂസേഴ്സിന് ഇത് പരിഗണിക്കാവുന്നതാണ്.
കാരണം 349 രൂപ പാക്കേജിലെ പ്രതിദിന ഡാറ്റയേക്കാൾ ഇതിൽ അധികം 4ജി ഡാറ്റ ലഭിക്കും. അൺലിമിറ്റഡ് 5ജിയും ഉൾപ്പെടുന്നു. 50 രൂപ അധികമായപ്പോൾ 14 ജിബി അധിക ഡാറ്റ ലഭിക്കുന്നു. 399 രൂപ പ്ലാൻ 349 രൂപ പ്ലാനിൽ നിന്നും മറ്റ് വ്യത്യാസങ്ങളൊന്നുമുള്ളതല്ല.
ഇതിൽ 28 ദിവസത്തേക്ക് 2.5 ജിബി ഡാറ്റ ലഭിക്കും. വോയിസ്, എസ്എംഎസ് ആനുകൂല്യങ്ങൾ 349 രൂപയുടേത് പോലെ തന്നെയാണ്.