Unlimited 5G തരുന്ന JIO പ്ലാൻ ഈ മാസം 31 വരെ മാത്രം, 200 ദിവസ പ്ലാൻ മിസ്സാക്കണ്ട!

Updated on 14-Jan-2025
HIGHLIGHTS

ഡിസംബർ 11 മുതൽ ജനുവരി 11, 2025 വരെയായിരുന്നു ഓഫർ ലഭ്യമാക്കിയിരുന്നത്

എന്നാലിപ്പോൾ ഈ ഓഫർ 2025 ജനുവരി 31 വരെ നീട്ടിയിരിക്കുന്നു

ഇതിൽ മികച്ച ഷോപ്പിങ് കൂപ്പണുകളും ജിയോ ഓഫർ ചെയ്യുന്നു

മുകേഷ് അംബാനിയുടെ Jio 2025-ന് വേണ്ടി ഒരു സ്പെഷ്യൽ ഓഫർ പ്രഖ്യാപിച്ചിരുന്നു. Unlimited 5G ലഭിക്കുന്ന പ്രീ-പെയ്ഡ് പ്ലാനായിരുന്നു ജിയോ കൊണ്ടുവന്നത്. ഇതിന് 200 ദിവസത്തെ വാലിഡിറ്റിയാണ് അംബാനി അനുവദിച്ചത്. ജനുവരി 11 വരെ ലഭ്യമാകുമെന്ന് അറിയിച്ച പ്ലാൻ വീണ്ടും നീട്ടി നൽകിയിരിക്കുന്നു.

Jio 2025 Unlimited 5G പ്ലാൻ

ഡിസംബർ 11 മുതൽ ജനുവരി 11, 2025 വരെയായിരുന്നു ഓഫർ ലഭ്യമാക്കിയിരുന്നത്. എന്നാലിപ്പോൾ ഈ ഓഫർ 2025 ജനുവരി 31 വരെ നീട്ടിയിരിക്കുന്നു. ഇത് ജിയോയുടെ ന്യൂ ഇയർ ഓഫറായിരുന്നു.

ഈ പ്ലാനിൽ അൺലിമിറ്റഡ് 5ജിയും 100 SMS-ഉം ലഭിക്കും. പാക്കേജിൽ മറ്റ് ചില വമ്പൻ ഓഫറുകൾ കൂടിയുണ്ട്.

io 2025 പ്ലാൻ

Jio Unlimited 5G പ്ലാൻ

അൺലിമിറ്റഡ് വോയിസ് കോളിങ്ങും എസ്എംഎസ് ഓഫറുകളുമുള്ള പ്ലാനാണിത്. ഈ പ്ലാനിനൊപ്പം നിങ്ങൾക്ക് അൺലിമിറ്റഡ് 5G ഡാറ്റ ലഭിക്കുന്നു. FUP നിയന്ത്രണങ്ങളൊന്നുമില്ലാതെയാണ് പാക്കേജ് വരുന്നത്. ഇതൊരു പുതുവർഷ പ്രീപെയ്ഡ് പ്ലാനാണ്.

നിങ്ങളുടെ ഫോൺ 4ജി ആണെങ്കിൽ, 500GB ഡാറ്റ 200 ദിവസത്തേക്ക് കിട്ടും. 2.5GB ഡാറ്റയും 100 എസ്എംഎസ്സുമാണ് ദിവസേന ലഭിക്കുക. ഇത് രാജ്യത്തുടനീളം ലഭിക്കുന്ന പാക്കേജാണ്. 2025 രൂപയാണ് പ്ലാനിന് വിലയാകുന്നത്. അൺലിമിറ്റഡ് 5ജിയും ബേസിക് ആനുകൂല്യങ്ങളും മാത്രമല്ല പ്ലാനിലുള്ളത്. 2025 രൂപ പാക്കേജിൽ വേറെയുമുണ്ട് ഓഫറുകൾ.

Also Read: Happy New Year: BSNL 60 ദിവസ പ്ലാനിൽ 120GB ഡാറ്റ, 300 രൂപയ്ക്ക് താഴെ!

2025 Rs പ്ലാൻ സ്പെഷ്യൽ ഓഫറുകൾ

ഇതിൽ മികച്ച ഷോപ്പിങ് കൂപ്പണുകളും ജിയോ ഓഫർ ചെയ്യുന്നു. അജിയോ, സ്വിഗ്ഗി, ഈസ്മൈട്രിപ്പ് വൌച്ചറുകളാണ് പ്ലാനിലുള്ളത്.

അജിയോയിൽ 2999 രൂപയോ അതിൽ കൂടുതലോ ഉള്ള ഷോപ്പിങ്ങിന് 500 രൂപ കിഴിവ് കൂപ്പണുണ്ട്. ഫ്ലൈറ്റ് ബുക്കിങ്ങിന് EaseMyTrip-ൽ നിന്ന് 1500 രൂപ കിഴിവുണ്ട്. 499 രൂപയ്ക്കും അതിനു മുകളിലുള്ള പർച്ചേസിന് Swiggy കൂപ്പണുണ്ടാകും. 150 രൂപ കിഴിവാണ് സ്വിഗ്ഗി പർച്ചേസിന് ലഭിക്കുന്നത്. ഇതിന് പുറമെ ജിയോ ആപ്പുകളിലേക്കും കോംപ്ലിമെന്ററി ഓഫറുമുണ്ട്. JioTV, JioCinema, JioCloud എന്നിവയുടെ ആക്സസും ലഭിക്കുന്നതാണ്. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

ന്യൂ ഇയറിൽ യാത്ര ചെയ്യുന്നവർക്കും പുതുവസ്ത്രങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഈ കൂപ്പണുകളും പ്രയോജനപ്പെടുത്താം. അതുപോലെ ഓൺലൈൻ ഫുഡ് ഡെലിവറിയിലും വമ്പിച്ച കിഴിവാണല്ലോ 2025 പ്ലാനിലൂടെ ലഭിക്കുന്നത്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :