Jio Special OTT Plan
Jio Special OTT Plan: ഫ്രീയായി ഒടിടിയും അൺലിമിറ്റഡ് കോളുകളും ഇന്റർനെറ്റും ലഭിക്കുന്ന ടെലികോം പ്ലാനിനെ കുറിച്ച് അറിഞ്ഞാലോ? ദീർഘകാല വാലിഡിറ്റിയാണ് പ്രീ-പെയ്ഡ് പാക്കേജിലുള്ളത്. അതിനാൽ രണ്ട് മാസത്തിൽ കൂടുതൽ കാലാവധിയുള്ള ജിയോ പ്ലാനാണിത്. ഇതിൽ ഒടിടി ബോണസ് പോയിന്റായി ലഭിക്കും. ഒപ്പം കോളിങ്, ഡാറ്റ, എസ്എംഎസ് സേവനങ്ങളും നൽകിയിരിക്കുന്നു.
1049 രൂപ വിലയാകുന്ന റിലയൻസ് ജിയോ പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. മൂന്ന് മാസത്തിന് അടുത്ത്, അതായത് 84 ദിവസത്തെ വാലിഡിറ്റി പാക്കേജിൽ അനുവദിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രധാന ഒടിടി റിലീസുകൾ നടക്കുന്നത് സോണിലിവ്, സീ5 പ്ലാറ്റ്ഫോമുകളിലാണ്. ഈ രണ്ട് ഒടിടികളും നേടാനുള്ള അവസരമാണിത്. ഈ പാക്കേജിലൂടെ എല്ലാ ടെലികോം ആക്സസും ലഭിക്കും.
1049 രൂപ പ്ലാനിൽ 84 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈ ജിയോ പ്ലാനിൽ അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 2 GB ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് ആനുകൂല്യവും ലഭിക്കുന്നു. ഈ പ്ലാനിൽ മൊത്തം 168 GB ഡാറ്റയാണ് അനുവദിച്ചിരിക്കുന്നത്.
ഡാറ്റ തീർന്നാൽ, ഇന്റർനെറ്റ് വേഗത 64 kbps ആയി കുറയും. ഈ പ്ലാനിൽ ജിയോടിവി, ജിയോഹോട്ട്സ്റ്റാർ, ജിയോക്ലൗഡ്, ജിയോസെക്യൂരിറ്റി തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ലഭിക്കും. പ്ലാൻ പരിധിയില്ലാതെ ഡാറ്റ തരും. അതായത് ജിയോ ട്രൂ 5ജി കിട്ടുന്നു. 4ജി വരിക്കാർക്ക് ദിവസം 2ജിബി ഒട്ടും കുറഞ്ഞ ഇന്റർനെറ്റ് പാക്കേജല്ല. അതുപോലെ 5ജി സപ്പോർട്ട് ഫോണും, കവറേജുമുള്ള പ്രദേശങ്ങളിൽ അൺലിമിറ്റഡായി 5ജി ലഭിക്കും. ശ്രദ്ധിക്കേണ്ടത് ഈ ആനുകൂല്യങ്ങളെല്ലാം 84 ദിവസത്തേക്കാണ്. മൊബൈൽ, ടിവി ഡിവൈസുകളിൽ JioHotstar സബ്സ്ക്രിപ്ഷൻ 90 ദിവസത്തേക്ക് ആസ്വദിക്കാം. ജിയോടിവി ആപ്പിലൂടെയാണ് സീ5, സോണിലിവ് ആക്സസും ലഭിക്കുന്നത്.
ജിയോയുടെ 1049 രൂപ പ്ലാൻ ടെലികോം സേവനങ്ങൾക്ക് പറ്റിയ പാക്കേജാണ്. ഇതിൽ മലയാളത്തിന്റെ പ്രിയപ്പെട്ട 3 ഒടിടികളുണ്ട്. അൺലിമിറ്റഡ് ഇന്റർനെറ്റും ഇതിൽ ലഭിക്കും. പ്ലാനിന്റെ ദിവസച്ചെലവ് 12 രൂപയാണ്. ഇങ്ങനെ 84 ദിവസത്തേക്ക് 1049 രൂപയാണ് ജിയോ ഈടാക്കുന്നത്. 5ജി പ്ലാനുകൾ അറിയാൻ, ക്ലിക്ക് ചെയ്യുക.
ജിയോയുടെ 3 മാസത്തേക്കുള്ള പ്ലാനിൽ ഏറ്റവും മികച്ച പ്ലാൻ ഏതെന്നോ? ബജറ്റ് ഫ്രണ്ട്ലിയായ 395 രൂപ പ്ലാൻ നല്ല ചോയിസാണ്. ഇത് മൈജിയോ ആപ്പിൽ ലഭ്യമാണ്. 84 ദിവസത്തേക്ക് പരിധിയില്ലാത്ത കോളുകൾ, 1000 എസ്എംഎസ്, 6 ജിബി മൊത്തം ഡാറ്റ ഇതിൽ ലഭിക്കും. നിങ്ങൾക്ക് കൂടുതൽ പ്രതിദിന ഡാറ്റ ആവശ്യമുണ്ടെങ്കിൽ, 899 രൂപയുടെ പ്ലാനും തെരഞ്ഞെടുക്കാം.
Also Read: 200MP സെൻസറുള്ള 12GB Samsung Galaxy S25 Ultra, സ്വപ്ന ഫോൺ ഒരു ലക്ഷം രൂപയ്ക്ക് താഴെ!