JIO Recharge Plan
JIO Recharge Plan നോക്കുന്നവർക്ക് വളരെ മികച്ചൊരു പ്ലാൻ പറഞ്ഞുതരട്ടെ. 28 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണിത്. ഈ പാക്കേജിൽ നിങ്ങൾക്ക് പൈസ ലാഭിക്കാനാകും. പോരാഞ്ഞിട്ട് മികച്ച വാലിഡിറ്റിയും ലഭിക്കുന്നു.
എന്നാൽ Unlimited 5G നോക്കുന്നവർക്ക് ഈ ബജറ്റ് പ്ലാൻ ഉത്തമമല്ല. ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവർക്കാണ് ഏറ്റവും അനുയോജ്യം. ചെലവ് കുറഞ്ഞ ഡാറ്റാ പ്ലാനുകൾ തേടുന്നവർക്കും വെറും 122 രൂപ ചെലവാക്കി റീചാർജ് ചെയ്യാം.
റിലയൻസ് ജിയോയുടെ ഈ പുതിയ പ്ലാൻ 28 ദിവസത്തേക്ക് ഡാറ്റ തരുന്നു. പ്രതിദിനം 1 ജിബി ഡാറ്റയാണ് പ്ലാനിലുള്ളത്. ഇങ്ങനെ മൊത്തം 28ജിബി 122 രൂപ പാക്കേജിൽ ജിയോ കൊടുത്തിരിക്കുന്നു.
എന്നാൽ വോയിസ് കോളുകൾക്കായി റീചാർജ് ചെയ്യുന്നവർ ഈ പ്ലാൻ നോക്കണ്ട. കാരണം 122 രൂപ പ്ലാനിൽ വോയ്‌സ് കോളിങ് ലഭ്യമാകുന്നില്ല. അതുപോലെ ഇതിൽ നിങ്ങൾക്ക് സൗജന്യ SMS ആനുകൂല്യങ്ങളും ലഭിക്കില്ല.
ഈ പ്ലാൻ ജിയോ ഫോൺ ഉപയോക്താക്കൾക്കായി മാത്രം പുറത്തിറക്കിയതാണ്. അതിനാൽ എല്ലാ ജിയോ വരിക്കാർക്കും പ്ലാനിൽ റീചാർജ് ചെയ്യാനാകില്ല. എന്നുവച്ചാൽ സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് 122 രൂപ പ്ലാൻ ലഭ്യമല്ല.
ജിയോ ഫോൺ ഉപയോക്താക്കൾക്ക് താങ്ങാനാവുന്ന, ലാഭമുള്ള പാക്കേജാണിത്. ഇതിൽ പ്രതിദിന ഡാറ്റ ആവശ്യത്തിനുണ്ട്.
100 രൂപയ്ക്ക് താഴെ നിരവധി പ്രീ-പെയ്ഡ് പ്ലാനുകൾ അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ തരുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട പ്ലാൻ 62 രൂപയുടേതാണ്. റിലയൻസ് ജിയോയുടെ ഈ പ്ലാനിൽ 28 ദിവസത്തെ വാലിഡിറ്റിയാണ് വരുന്നത്. ആകെ 6 ജിബി ഡാറ്റ ലഭ്യമാണ്. ഇതൊരു ജിയോഫോൺ ആഡ്-ഓൺ റീചാർജ് പ്ലാൻ കൂടിയാണ്. കോളിംഗ് അല്ലെങ്കിൽ എസ്എംഎസ് പോലുള്ള ആനുകൂല്യങ്ങൾ ഇതിലും ഉൾപ്പെടുന്നില്ല.
കുറഞ്ഞ ഡാറ്റയോ ജിയോഫോണോ ഉപയോഗിക്കുന്ന വരിക്കാർക്ക് മറ്റൊരു സൂപ്പർ ബജറ്റ് പ്ലാൻ കൂടിയുണ്ട്. ഇത് ജിയോയുടെ 26 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ്. ഈ പാക്കേജും ജിയോഫോൺ ആഡ്-ഓൺ റീചാർജ് പ്ലാനാണ്. ഇതിൽ 2 ജിബി ഡാറ്റയാണ് വരുന്നത്. എന്നാൽ 28 ദിവസത്തെ വാലിഡിറ്റി ഇതിലുണ്ട്. 26 രൂപ പ്ലാനിൽ കോളിംഗ്, SMS പോലുള്ള ആനുകൂല്യങ്ങൾ നൽകുന്നില്ല.
റിലയൻസ് ഇൻഡസ്ട്രീസിന്റെ കീഴിലുള്ള ജിയോ പ്ലാറ്റ്ഫോമാണ് ജിയോയുടെ ഉടമസ്ഥൻ. ഇതിന്റെ സ്ഥാപകൻ മുകേഷ് അംബാനിയാണ്.
കിരൺ തോമസ് ആണ് ജിയോയുടെ CEO. ജിയോ പ്ലാറ്റ്ഫോം ചെയർമാൻ ആകാശ് അംബാനിയാണ്.
അതെ ജിയോയിൽ അൺലിമിറ്റഡ് 5G ലഭിക്കുന്നു. വാർഷിക, മീഡിയം ടേം, കുറച്ച് കാലാവധിയുള്ള പ്ലാനുകൾ ജിയോയിലുണ്ട്.
Also Read: Good News Kerala! BSNL 4G കിട്ടുന്നില്ലെന്ന പരാതി കേരളത്തിന് വേണ്ടി പരിഹരിച്ചു…