jio recharge plans under 300
300 രൂപയ്ക്ക് താഴെ റീചാർജ് പ്ലാനുകൾ നോക്കുന്നവർക്ക് ഇതാ Jio തരുന്ന പ്ലാനുകൾ അറിയാം. ഇന്ത്യയിലെ മുൻനിര നെറ്റ്‌വർക്ക് ഓപ്പറേറ്റർമാരിൽ ഒന്നാമതാണ് റിലയൻസ് ജിയോ. മുകേഷ് അംബാനിയാണ് ജിയോയുടെ ഉടമസ്ഥൻ. നിരവധി ആകർഷകമായ പ്ലാനുകൾ ജിയോ തരുന്നുണ്ട്.
നിങ്ങൾ പ്രീ-പെയ്ഡ് റീചാർജിന് വലിയ തുക ചെലവാക്കാൻ ആഗ്രഹിക്കുന്നില്ലായിരിക്കാം. അങ്ങനെയെങ്കിൽ 300 രൂപയിൽ താഴെയുള്ള ജിയോ പ്രീപെയ്ഡ് പ്ലാനുകൾ പരിചയപ്പെടാം.
ആദ്യം നമുക്ക് 200 രൂപയിൽ താഴെയുള്ള പ്ലാനുകൾ നോക്കാം. ഇങ്ങനെ 3 പ്രീ-പെയ്ഡ് പ്ലാനുകളാണ് ജിയോയിലുള്ളത്.
189 രൂപ പ്ലാൻ: ജിയോയുടെ 189 രൂപയുടെ പ്ലാൻ ഏറ്റവും ബജറ്റ് ഫ്രണ്ട്ലി പാക്കേജാണ്. ഇതിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ലഭിക്കാം. 28 ദിവസത്തെ വാലിഡിറ്റിയാണ് ഇതിനുള്ളത്. പ്രതിദിനം 100 എസ്എംഎസ്സും ഈ പാക്കേജിലുണ്ട്.
ജിയോ ആപ്പുകളിലേക്കുള്ള കോംപ്ലിമെന്ററി ആക്‌സസ് ഇതിൽ ലഭിക്കും. ജിയോ 2ജിബി 4ജി ഡാറ്റ ലഭിക്കുന്നു. എന്നാൽ അൺലിമിറ്റഡ് 5ജി 189 രൂപ പ്ലാനിലില്ല.
ജിയോ 198 രൂപ റീചാർജ് പ്ലാൻ: 198 രൂപ വിലയുള്ള പ്ലാനിന് വാലിഡിറ്റി 14 ദിവസമാണ്. ഇതിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളുണ്ട്. പ്രതിദിനം 100 എസ്എംഎസ് ഇതിൽ ലഭിക്കും. ഈ പാക്കേജിൽ 5ജി ഡാറ്റയും അൺലിമിറ്റഡായി ലഭിക്കും. അൺലിമിറ്റഡ് 5 ജി ലഭിക്കുന്ന ഏറ്റവും വില കുറഞ്ഞ പ്ലാൻ കൂടിയാണിത്.
199 രൂപ റീചാർജ് പ്ലാൻ: ഈ ജിയോ പ്ലാനിൽ 18 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്നു. അൺലിമിറ്റഡ് കോളിങ്ങും പാക്കേജിലുണ്ട്. എന്നാൽ 5ജി അൺലിമിറ്റഡ് ലഭ്യമല്ല. 199 രൂപയുടെ പ്ലാനിൽ പ്രതിദിനം 100 എസ്എംഎസ്, 1.5 ജിബി 4ജി ഡാറ്റയുമുണ്ട്.
ഇതിന് പുറമെ 195 രൂപയുടെ മറ്റൊരു പാക്കേജുമുണ്ട്. ഇത് ഫ്രീയായി ജിയോഹോട്ട്സ്റ്റാർ ലഭിക്കുന്ന പ്ലാനാണ്. 15GB ഡാറ്റയും പ്ലാനിൽ ലഭിക്കുന്നു.
201 റീചാർജ് പ്ലാൻ: 5G ഡാറ്റ ആവശ്യമില്ലെങ്കിൽ ഈ പ്ലാൻ നോക്കാം. 201 രൂപ പ്ലാനിൽ 22 ദിവസത്തെ വാലിഡിറ്റി വരുന്നു. പ്രതിദിനം 1GB 4G ഡാറ്റയും പരിധിയില്ലാത്ത വോയ്‌സ് കോളുകളും ലഭിക്കുന്നു. പ്രതിദിനം 100 SMS ആനുകൂല്യങ്ങളും ജിയോ തരുന്നു.
239 രൂപ പ്ലാൻ: 22 ദിവസത്തേക്ക് വാലിഡിറ്റിയുള്ള പ്ലാനാണാണിത്. ഇതിൽ വോയ്‌സ് കോളുകൾ, പ്രതിദിനം 100 SMS ആക്സസുള്ള പാക്കേജാണ്. പ്രതിദിനം 1.5GB 4G ഡാറ്റ ഇതിൽ ലഭിക്കും.
249 രൂപ റീചാർജ് പ്ലാൻ: 28 ദിവസത്തെ വാലിഡിറ്റിയോടെ വരുന്ന പ്ലാനാണ് 249 രൂപയുടേത്. ഇതിൽ 1GB 4G ഡാറ്റ ലഭിക്കുന്നു. അൺലിമിറ്റഡായി വോയിസ് കോളുകൾ, പ്രതിദിനം 100 SMS ആക്സസും പ്ലാനിൽ ലഭിക്കുന്നു.
299 രൂപ റീചാർജ് പ്ലാൻ: നിങ്ങൾക്ക് കൂടുതൽ ഡാറ്റ ആവശ്യമുണ്ടെങ്കിൽ 300 രൂപയ്ക്ക് താഴെയുള്ള പ്ലാൻ നോക്കാം. 299 രൂപ പാക്കേജിൽ 28 ദിവസത്തെ വാലിഡിറ്റി വരുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസ്സും പ്രീ-പെയ്ഡ് പ്ലാനിൽ ലഭിക്കും. 1 ജിബി ഡാറ്റയ്ക്ക് പകരം, നിങ്ങൾക്ക് എല്ലാ ദിവസവും 1.5 ജിബി ഇന്റർനെറ്റ് കിട്ടും.