Jio Plan for JioHotstar
Jio Plan for JioHotstar: പുതിയ ജിയോഹോട്ട്സ്റ്റാർ തരംഗമാവുകയാണ്. നിങ്ങളുടെ ജിയോസിനിമ പരിപാടികളും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനുമെല്ലാം ഒരൊറ്റ പ്ലാറ്റ്ഫോമിൽ കാണാനാകും. സിനിമകളിലും OTT ഉള്ളടക്കത്തിലും മുഴുകാൻ ഇഷ്ടപ്പെടുന്നവർക്ക് ജിയോഹോട്ട്സ്റ്റാർ മികച്ച ഓപ്ഷനാണ്. ഇന്ത്യയിൽ മേൽക്കോയ്മയുള്ള ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സിനെ കടത്തിവെട്ടാനാണ് അംബാനിയുടെയും സംഘത്തിന്റെയും പുറപ്പാട്.
വരാനിരിക്കുന്ന മിക്ക ഒടിടി റിലീസുകളും ജിയോഹോട്ട്സ്റ്റാറിലായിരിക്കുമെന്ന് പ്രതീക്ഷിക്കാം. ലോഞ്ച് ചെയ്ത് ഒരു വാരത്തിനുള്ളിൽ ICC Champions Trophy ലൈവ് സ്ട്രീമിങ് സ്വന്തമാക്കി. സ്പോർസ്, സിനിമകൾ, സീരീസുകൾ, ടിവി ഷോകൾ, ഡോക്യുമെന്ററികൾ അങ്ങനെ ജിയോഹോട്ട്സ്റ്റാർ കണ്ടന്റുകളാൽ സമ്പന്നം.
നിങ്ങളുടെ ഒഴിവുവേളകൾ ആസ്വാദ്യകരമാക്കാൻ ഒരു ഒടിടി സബ്സ്ക്രിപ്ഷൻ എടുക്കാൻ പ്ലാനുണ്ടെങ്കിൽ ജിയോഹോട്ട്സ്റ്റാർ നോക്കാം. എന്നാൽ ജിയോഹോട്ട്സ്റ്റാറിനായി പ്രത്യേകം പണം മുടക്കാൻ താൽപ്പര്യമില്ലെങ്കിലോ? അങ്ങനെയുള്ളവർക്ക് ജിയോഹോട്ട്സ്റ്റാർ ഫ്രീയായി ആസ്വദിക്കാം. ഇതിനായി നിങ്ങൾക്ക് ജിയോ സിം വേണമെന്നതാണ് നിബന്ധന.
നിങ്ങൾ ടെലികോം സർവ്വീസുകൾക്കായി മൊബൈൽ റീചാർജ് ചെയ്യുമ്പോൾ ഈ പ്ലാൻ തെരഞ്ഞെടുക്കുക. അങ്ങനെയെങ്കിൽ ഫ്രീയായി ജിയോഹോട്ട്സ്റ്റാർ ആസ്വദിക്കുന്നതിന് ബോണസ് ഓഫർ ലഭിക്കും.
ഡാറ്റ, വോയ്‌സ് കോളിംഗ്, എസ്എംഎസ് ആനുകൂല്യങ്ങളുള്ള പ്ലാനിലാണ് അംബാനി ഫ്രീയായി ജിയോഹോട്ട്സ്റ്റാർ നൽകുന്നത്. 949 രൂപയാണ് ഈ പ്രീ-പെയ്ഡ് പ്ലാനിന് വിലയാകുന്നത്. ഇതിലൂടെ ടെലികോം വരിക്കാർക്ക് മൂന്ന് മാസത്തെ ജിയോ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യമായി സ്വന്തമാക്കാം. 84 ദിവസത്തെ പ്രീ-പെയ്ഡ് വാലിഡിറ്റിയും 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ വാലിഡിറ്റിയുമുള്ള പാക്കേജാണിത്.
949 രൂപ പ്ലാനിൽ പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കും. ഇത് അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നു. ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകൾ തരുന്ന പ്ലാനാണിത്. പ്രതിദിന പരിധി കഴിഞ്ഞാൽ, ഇന്റർനെറ്റ് വേഗത പരിമിതപ്പെടും. ഡാറ്റ വിനിയോഗിച്ച് തീർന്നു കഴിഞ്ഞാൽ 64 Kbps സ്പീഡിലായിരിക്കും നെറ്റ് കിട്ടുന്നത്. അതുപോലെ പ്രതിദിനം 100 എസ്എംഎസ് ഇതിൽ ലഭിക്കുന്നതാണ്. 84 ദിവസമാണ് ഈ പ്ലാനിന് വാലിഡിറ്റി. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
നിങ്ങൾ മൊബൈൽ റീചാർജിലൂടെ ആക്സസ് നേടാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ജിയോഹോട്ട്സ്റ്റാർ പ്ലാനുകൾ പരിശോധിക്കാം. മൊബൈൽ പ്ലാൻ, സൂപ്പർ പ്ലാൻ, പ്രീമിയം പ്ലാൻ എന്നീ മൂന്ന് സബ്സ്ക്രിപ്ഷൻ പ്ലാനുകളാണ് ജിയോയിലുള്ളത്.
Mobile Plan: 149 രൂപയ്ക്ക് 3 മാസം, 499 രൂപയ്ക്ക് ഒരു വർഷം (മൊബൈൽ ഒൺലി.
Super Plan: 299 രൂപയ്ക്ക് 3 മാസം, പ്രതിവർഷം 899 രൂപയാകും (2 ഉപകരണങ്ങളിൽ ആക്സസ്).
Premium Plan: 299 രൂപയ്ക്ക് ഒരു മാസം, 499 രൂപയ്ക്ക് 3 മാസം, പ്രതിവർഷം 1499 രൂപ (4 ഉപകരണങ്ങളിൽ ആക്സസ്).