Ajio, Swiggy, Ixigo… Jio റിപ്പബ്ലിക് ഡേ ഓഫറിൽ Free കൂപ്പണുകൾ

HIGHLIGHTS

Jio Republic Day റീചാർജ് പ്ലാനുകൾ ഒട്ടനവധി ഓഫറുമായാണ് വരുന്നത്

2999 രൂപ വില വരുന്ന പ്ലാനിൽ നിങ്ങൾക്ക് നിരവധി ആനുകൂല്യങ്ങൾ ലഭിക്കും

അജിയോ, Tira, Reliance Digital എന്നിവയുടെ ബ്രാൻഡ് ഓഫറുകളാണ് ജിയോ നൽകുന്നത്

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററാണ് Reliance Jio. Republic Day അനുബന്ധിച്ച് പുതിയ പ്രീ പെയ്ഡ് പ്ലാൻ ജിയോ അവതരിപ്പിച്ചിരുന്നു. വാർഷിക പ്ലാനിൽ 24 ദിവസം കൂടി അധികമായി ചേർത്തുള്ള പ്ലാനായിരുന്നു ഇത്. എന്നാൽ Jio Republic Day റീചാർജ് പ്ലാൻ ഒട്ടനവധി ഓഫറുമായാണ് വരുന്നത്.

Jio Republic Day പ്ലാൻ

2999 രൂപ വില വരുന്ന പ്ലാനിൽ നിങ്ങൾക്ക് നിരവധി ആനുകൂല്യങ്ങൾ ലഭിക്കും. അതായത് 24 ദിവസത്തെ അധിക സേവനം ജിയോ ഇതിൽ നൽകുന്നുണ്ട്. ഈ അധിക വാലിഡിറ്റി മാത്രമല്ല റിപ്പബ്ലിക് ദിന സമ്മാനം. പിന്നെയോ?

ബേസിക് ആനുകൂല്യങ്ങൾക്ക് പുറമെ ജിയോയിൽ നിരവധി മികച്ച ഓഫറുകൾ വരുന്നു. അജിയോ, Tira, Reliance Digital എന്നിവയുടെ ബ്രാൻഡ് ഓഫറുകളു ഇതിനൊപ്പം ലഭിക്കും. Ixigo വഴിയുള്ള ഫ്ലൈറ്റ് ബുക്കിങ്ങിനും ഓഫറുണ്ട്. കൂടാതെ, Swiggy ഓൺലൈൻ ഫുഡ് ഡെലിവറിയ്ക്കും ജിയോ ഓഫർ നൽകുന്നുണ്ട്.

Jio Republic Day പ്ലാൻ

ഈ ഓഫറുകളിലെ കൂപ്പണുകൾ റീചാർജ് ചെയ്ത് കഴിഞ്ഞാൽ MyJio ആപ്പിൽ സ്റ്റോർ ആകും. ഇവിടെ നിന്നും കോപ്പി ചെയ്ത് അതാത് ഷോപ്പിങ് സൈറ്റുകളിൽ ഉപയോഗിക്കാം. ഈ കൂപ്പണുകൾക്ക് വാലിഡിറ്റി ഉണ്ടെന്നതും ശ്രദ്ധിക്കുക.

Jio Shopping ഓഫറുകൾ

അജിയോ ഇന്ത്യയിലെ പ്രശസ്തമായ ഷോപ്പിങ് സൈറ്റാണ്. പ്രത്യേകിച്ച് ബ്രാൻഡഡ് വസ്ത്രങ്ങൾക്ക്. ജിയോയുടെ ഈ റീചാർജിലൂടെ നിങ്ങൾക്ക് 500 രൂപ കിഴിവ് ലഭിക്കും. 2499 രൂപയ്ക്ക് മുകളിലുള്ള അജിയോ ഷോപ്പിങ്ങിനാണ് ഓഫർ.

ബ്യൂട്ടി ഉൽപ്പന്നങ്ങൾക്കുള്ള ഷോപ്പിങ് സൈറ്റാണ് ടിറ. ഇവിടെ നിന്നും 1000 രൂപയോ അതിൽ കൂടുതലോ ഉള്ള ഉൽപ്പന്നങ്ങൾ വാങ്ങിയാലും കൂപ്പണുണ്ട്. ജിയോ റീചാർജിലൂടെ ടിറ ഷോപ്പിങ്ങിന് 30% കിഴിവ് ലഭിക്കും.

നിങ്ങളുടെ പ്രിയപ്പെട്ട ഷോപ്പിങ് സൈറ്റായ റിലയൻസ് ഡിജിറ്റലിലെ പർച്ചേസിലും ഓഫർ നേടാം. 10,000 രൂപയുടെ ഓഫറാണ് ജിയോ പ്രീ പെയ്ഡ് പ്ലാനിലൂടെ ലഭിക്കുന്നത്. 5000 രൂപയുടെ റിലയൻസ് ഡിജിറ്റൽ പർച്ചേസിന് 10 ശതമാനം കിഴിവുണ്ട്. ഇങ്ങനെ മാക്സിമം 10,000 രൂപ വരെ ഡിസ്കൌണ്ട് ലഭിച്ചേക്കാം.

ജിയോയുടെ Flight Ticket Booking ഓഫർ

ഇക്‌സിഗോയിൽ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും Jio recharge ആനുകൂല്യം സ്വന്തമാക്കാം. 1500 രൂപ കിഴിവാണ് ഇക്സിഗോ ഫ്ലൈറ്റ് ബുക്കിങ്ങിന് ലഭിക്കുന്ന ഓഫർ.

ജിയോയുടെ Food order ഓഫറും

Swiggy ഉപയോഗിച്ച് ഓൺലൈൻ ഫുഡ് ഓർഡർ ചെയ്താലും നിങ്ങൾക്ക് ഓഫർ ലഭിക്കും. അതായത്, 125 രൂപയുടെ രണ്ട് ഡിസ്‌കൗണ്ട് കൂപ്പണുകളാണ് ഇങ്ങനെ ലഭിക്കുക.

Rs 2999 Jio പ്ലാൻ

2999 രൂപയുടെ ജിയോ റിപ്പബ്ലിക് ഡേ റീചാർജിലെ ബേസിക് ആനുകൂല്യങ്ങൾ നോക്കാം. ഈ ജനുവരി 15 മുതൽ ജനുവരി 31 വരെ റീചാർജ് ചെയ്യുന്നവർക്കാണ് ഈ ഓഫറുകൾ ലഭിക്കുക.

READ MORE: BSNL 4G വരുന്നൂ… കേരളത്തിന് പ്രതീക്ഷിക്കാം| TECH NEWS

ദിവസവും 2.5 GB ഡാറ്റ ലഭിക്കുന്ന ഓഫറാണ്. 365 ദിവസത്തെ സേവന വാലിഡിറ്റി ഇതിന് ലഭിക്കും. പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഇതിലുണ്ട്. ഇനി നിങ്ങളുടെ ഫോൺ 5G ആണെങ്കിൽ മറ്റൊരു നേട്ടമുണ്ട്. ഈ പ്ലാനിൽ ജിയോ അൺലിമിറ്റഡ് 5G ഡാറ്റയാണ് ഓഫർ ചെയ്യുന്നത്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :