Jio Netflix Pack
Jio Netflix Pack: ജിയോ വരിക്കാർക്ക് ബണ്ടിൽ ഒടിടിയും Unlimited കോളിങ്ങും നൽകിയിട്ടുള്ള ഒരു പ്ലാൻ പറഞ്ഞുതരാം. ദീർഘകാല വാലിഡിറ്റിയും ആകർഷകമായ പ്രീ പെയ്ഡ് സേവനങ്ങളും അനുവദിച്ചിട്ടുള്ള പാക്കേജാണിത്. പ്രതിദിനം 2GB ഡാറ്റയും 5ജി കവറേജുള്ളവർക്ക്, ട്രൂ 5ജിയും ലഭിക്കും.
ഇതിൽ ഫ്രീയായി നെറ്റ്ഫ്ലിക്സ് ആസ്വദിക്കാം. ഫഹദ് ഫാസിലിനൊപ്പം വടിവേലുവും അണിചേർന്ന തമിഴ് ചിത്രം മാരിശൻ നെറ്റ്ഫ്ലിക്സിലെത്തി. ഒപ്പം Wednesday പോലുള്ള ടോപ് സീരീസുകളും ഈ പ്ലാറ്റ്ഫോമിൽ ആസ്വദിക്കാം. നെറ്റ്ഫ്ലിക്സും മികച്ച ഒടിടി സേവനങ്ങളും ലഭിക്കുന്ന പ്ലാനിലെ ആനുകൂല്യങ്ങൾ വിശദമായി പരിശോധിക്കാം.
ജിയോയുടെ 1299 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് നിരവധി മികച്ച ആനുകൂല്യങ്ങൾ തരുന്നു. കൃത്യമായി പറഞ്ഞാൽ 84 ദിവസമാണ് വാലിഡിറ്റി. വോയിസ് കോളുകളും ഡാറ്റയും അൺലിമിറ്റഡ് 5G ഡാറ്റയും എസ്എംഎസ്സും, പ്രധാന ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ആക്സസും നേടാം.
1299 രൂപയുടെ പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.
അൺലിമിറ്റഡ് കോളുകൾ: എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡായി വോയിസ് കോളുകൾ ആസ്വദിക്കാം. മിനിറ്റ് അനുസരിച്ച്, പണം ഈടാക്കി കോളുകൾ ചെയ്യേണ്ട ആവശ്യമില്ല. ഫ്രീ കോളിങ് വേണ്ടവർക്ക് ജിയോ സ്പീഡിൽ കോളിങ് സൌകര്യം അനുവദിച്ചിരിക്കുന്നു.
ഡാറ്റ: ഈ പ്ലാനിൽ പ്രതിദിനം 2GB ഹൈ-സ്പീഡ് ഡാറ്റയാണ് കൊടുത്തിരിക്കുന്നത്. ഇത് ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്ക് വളരെ സൗകര്യപ്രദമാണ്. പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞാൽ 64Kbps വേഗതയിൽ ഇന്റർനെറ്റ് ആസ്വദിക്കാം.
നിങ്ങളുടെ ഫോൺ 5ജി സപ്പോർട്ട് ചെയ്യുന്നെങ്കിൽ, 5G കവറേജ് ഉള്ള പ്രദേശങ്ങളിൽ അൺലിമിറ്റഡ് 5ജി ലഭിക്കും.
SMS: 1299 രൂപയുടെ പ്ലാനിൽ പ്രതിദിനം 100 SMS ചെയ്യാനും സൌകര്യമുണ്ട്. ജിയോ അൺലിമിറ്റഡ് 5ജി പ്ലാനുകൾ അറിയാൻ, ക്ലിക്ക് ചെയ്യുക.
1299 രൂപയുടെ പ്ലാനിന്റെ ദിവസച്ചെലവ് നോക്കിയാൽ 15 രൂപ മാത്രമാണ്. ഈ പ്ലാനിൽ ഏറ്റവും ആകർഷകമായ സേവനം ഫ്രീ നെറ്റ്ഫ്ലിക്സാണ്. സൗജന്യ Netflix മൊബൈൽ സബ്സ്ക്രിപ്ഷനാണ് ജിയോ തരുന്നത്. ഇതിൽ ഫ്രീയായി ജിയോഹോട്ട്സ്റ്റാർ ആക്സസ് ഉൾപ്പെടുത്തിയിരിക്കുന്നു.
Jio ആപ്പുകളിലേക്കുള്ള പ്രവേശനം: JioTV, JioCinema (പ്രീമിയം സബ്സ്ക്രിപ്ഷൻ ഉൾപ്പെടില്ല), JioCloud തുടങ്ങിയ ജിയോയുടെ മറ്റ് ആപ്ലിക്കേഷനുകളിലേക്കും സൗജന്യ പ്രവേശനം ലഭിക്കും. 90 ദിവസത്തേക്ക് സൌജന്യ ജിയോഹോട്ട്സ്റ്റാറാണ് കമ്പനി അനുവദിച്ചിട്ടുള്ളത്. അതും മൊബൈലിലോ ടിവിയിലോ ആക്സസ് ചെയ്യാനുള്ള സൌകര്യമുണ്ട്. JioCloud പോലുള്ള ജിയോയുടെ കോംപ്ലിമെന്ററി ആപ്പുകളിലേക്കും സബ്സ്ക്രിപ്ഷനുണ്ട്.
Also Read: 200MP സെൻസറുള്ള 12GB Samsung Galaxy S25 Ultra, സ്വപ്ന ഫോൺ ഒരു ലക്ഷം രൂപയ്ക്ക് താഴെ!