jio launched 1 year plan with unlimited calling bulk data
Jio New 1 Year Plan: റിലയൻസ് ജിയോ പുതിയതായി ഒരു വാർഷിക പ്ലാൻ കൂടി അവതരിപ്പിച്ചിരിക്കുന്നു. ഈ പ്രീ പെയ്ഡ് പ്ലാനിൽ 365 ദിവസം വാലിഡിറ്റിയിൽ വളരെ മികച്ച ടെലികോം സേവനങ്ങളാണ് തരുന്നത്. Unlimited കോളിങ്ങും ഡാറ്റയും ഫ്രീയായി ജിയോഹോട്ട്സ്റ്റാറും റിലയൻസ് ജിയോ തരുന്നു. ഈ വാർഷിക പ്ലാനിൽ Jio AICloud ആനുകൂല്യം വരെ ലഭിക്കുന്നു. പുതിയ ജിയോ പ്ലാനിനെ കുറിച്ച് വിശദമായി അറിയാം.
3,499 രൂപയ്ക്കും 3999 രൂപയ്ക്കുമാണ് നിലവിലുള്ള ജിയോയുടെ വാർഷിക പ്ലാനുകൾ. 365 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. ഇതിനിടയിൽ വരുന്നതാണ് പുതിയ പ്രീ- പെയ്ഡ് പ്ലാൻ.
3,599 രൂപയുടെ ഈ പ്ലാനിലുള്ളത് 365 ദിവസത്തെ വാലിഡിറ്റിയാണ്. ഇതിൽ പ്രതിദിനം 2.5 ജിബി ഹൈ സ്പീഡ് ഡാറ്റ കിട്ടും. അതുപോലെ പരിധിയില്ലാത്ത വോയ്‌സ് കോളുകളുമുണ്ട്. ഇന്ത്യയിലെ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിലേക്കുള്ള ആക്സസും ഇതിൽ ഉൾപ്പെടുന്നു.
365 ദിവസത്തെ വാലിഡിറ്റി വരുന്ന പ്രീ-പെയ്ഡ് പ്ലാനാണിത്. ഇതിന് വില 3,599 രൂപയാണ്. പുതിയ പാക്കേജ് കൂടി വന്നതോടെ മൊത്തം 3 വാർഷിക പ്ലാനുകളാണ് ജിയോയിലുള്ളത്. ഈ പ്ലാനിൽ പ്രതിദിനം 2.5 ജിബി ഹൈ-സ്പീഡ് ഡാറ്റ അനുവദിച്ചിരിക്കുന്നു. എന്നുവച്ചാൽ ആകെ 912.5GB ഡാറ്റ കൊടുത്തിരിക്കുന്നു. അംബാനിയുടെ ജിയോ പ്രതിദിനം 100 സൗജന്യ എസ്എംഎസ്സാണ് തരുന്നത്. എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളിങ്ങാണ് കമ്പനി തരുന്നത്.
ഈ പ്ലാനിൽ വളരെ ആകർഷകമായ ഒടിടി ആക്സസും നേടാനാകും. 3,599 രൂപയുടെ പ്ലാനിലൂടെ നിങ്ങൾക്ക് ജിയോസിനിമ പ്രീമിയത്തിലേക്ക് ആക്സ്സ് ലഭിക്കും. 90 ദിവസത്തെ മൊബൈൽ-ഒൺലി സബ്‌സ്‌ക്രിപ്‌ഷൻ ഇതിലുണ്ട്. ജിയോ ഹോട്ട്‌സ്റ്റാർ ആക്‌സസും പാക്കേജിൽ നൽകുന്നു. ഇതിന് 90 ദിവസത്തെ വാലിഡിറ്റി വരുന്നു. ജിയോ അൺലിമിറ്റഡ് 5ജി പ്ലാനുകൾ അറിയാൻ, ക്ലിക്ക് ചെയ്യുക.
അംബാനിയുടെ പുത്തൻ പാക്കേജിൽ 50 ജിബി ജിയോ എഐക്ലൗഡ് സ്റ്റോറേജ് ഉൾപ്പെടുത്തിയിട്ടുണ്ട്. റീചാർജിന് ശേഷം ജിയോസിനിമയിലേക്കും ജിയോ എഐക്ലൗഡിലേക്കും ജിയോ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യണം. ഇങ്ങനെ ഫ്രീയായി ക്ലൗഡ് സ്റ്റോറേജും ഹോട്ട്സ്റ്റാറിന്റെ എന്റർടെയിൻമെന്റും ആസ്വദിക്കാം.
Also Read: BSNL 5G അഥവാ Q 5G! 999 രൂപ മുതൽ ഫാസ്റ്റ് കണക്ഷനായി പ്ലാനുകൾ…