jio down mobile and jiofiber network face issue
Jio Down: കേരളത്തിൽ ഉൾപ്പെടെ ഇന്ത്യയിലുടനീളം റിലയൻസ് ജിയോ വലിയ സേവന തടസ്സം നേരിടുന്നു. ജിയോയുടെ മൊബൈൽ ഇന്റർനെറ്റും, ജിയോ ഫൈബർ സേവനങ്ങളും തടസ്സം നേരിടുന്നു. പല വരിക്കാർക്കും കോളുകൾ കൂടി ചെയ്യാനാകാതെ ഫോൺ കണക്റ്റിവിറ്റിയിൽ വ്യാപകമായ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ജിയോ ഉപയോക്താക്കൾ ഇക്കാര്യം ഡൌൺ ഡിറ്റക്റ്ററിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
നിങ്ങളുടെ ഫോണിലും വീട്ടിലെ ഫൈബർ കണക്ഷനിലും തടസ്സം നേരിടുന്നെങ്കിൽ ആശങ്കപ്പെടേണ്ട. ഇത് ജിയോയുടെ ഇന്ത്യയിലുടനീളമുള്ള പ്രശ്നമാണ്.
പലരും ഫോൺ സ്വിച്ച് ഓഫ് ചെയ്തും, എയറോപ്ലെയ്ൻ മോഡിലേക്ക് മാറ്റിയും കണക്റ്റിവിറ്റി പരിശോധിച്ചു. എന്നാൽ കേരളത്തിലും മുംബൈയിലും ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ ജിയോ സേവനം തടസ്സപ്പെട്ടിരിക്കുന്നു. ഡൗൺഡിറ്റക്ടറിന്റെ ഡാറ്റ പ്രകാരം പരാതിയിൽ 54% ആളുകൾ മൊബൈൽ ഇന്റർനെറ്റുമായി ബന്ധപ്പെട്ടാണ് സേവന തടസ്സം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
27% ജിയോ ഫൈബർ സേവനങ്ങളിലും, 19% മൊബൈൽ ഫോൺ നെറ്റ്‌വർക്കുകൾക്കും പ്രശ്നം നേരിടുന്നു. കൊച്ചി, ചെന്നൈ, ബെംഗളൂരു, മുംബൈ, ഹൈദരാബാദ്, കൊൽക്കത്ത, ഡൽഹി, ചണ്ഡീഗഡ് എന്നിങ്ങനെയുള്ള നഗരങ്ങളിലും കണക്റ്റിവിറ്റി പ്രശ്നമുണ്ട്. റിലയൻസ് ജിയോ അൺലിമിറ്റഡ് 5ജി പ്ലാനുകൾ അറിയാൻ, ക്ലിക്ക് ചെയ്യുക.
ഉച്ചയ്ക്ക് 1.30 മുതലാണ് കേരളത്തിലുൾപ്പെടെ സേവനങ്ങളിൽ തടസ്സം നേരിട്ടത്. 12000-ത്തിലധികം ആളുകൾ ജിയോയിൽ നെറ്റ്‌വർക്ക്, ഫൈബർ സേവനങ്ങളിലെ തകരാർ ചൂണ്ടിക്കാട്ടി. നിലവിൽ, തടസ്സത്തിന്റെ കാരണത്തെ കുറിച്ച് റിലയൻസ് ജിയോ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല. ഉടനടി തന്നെ ടെലികോം കമ്പനി പ്രശ്നത്തോട് പ്രതികരിക്കുമെന്നും, പരിഹാരം കണ്ടെത്തുമെന്നും പ്രതീക്ഷിക്കാം.
Read More: 32MP 4K സെൽഫി ഷൂട്ടറുമായി Vivo T4 Ultra എത്തിപ്പോയി, 3000 രൂപ കിഴിവോടെ 512GB സ്റ്റോറേജ് വരെ വാങ്ങാം…