Jio തങ്ങളുടെ പ്രീപെയ്ഡ് വരിക്കാർക്ക് വീണ്ടുമൊരു മാസ്റ്റർ സ്ട്രോക്ക് കൊടുത്തിരിക്കുന്നു. ബജറ്റ് വിലയുള്ള റിലയൻസ് ജിയോ പ്ലാൻ ഇനി മുതൽ ലഭ്യമല്ല. ഒരുമാസത്തെ ഏകദേശ വാലിഡിറ്റി ലഭിക്കുന്ന പാക്കേജിൽ ഡാറ്റയും കോളിങ് സേവനങ്ങളും സ്വകാര്യ ടെലികോം ഓഫർ ചെയ്യുന്നു. ഏറ്റവും കുറഞ്ഞ നിരക്കിൽ പ്രതിദിനം 1GB ഡാറ്റ ലഭിച്ചിരുന്ന പ്ലാനാണിത്. എന്നാൽ ഈ ബജറ്റ് പ്ലാൻ തങ്ങളുടെ വെബ്സൈറ്റിൽ നിന്നും ആപ്പിൽ നിന്നും കമ്പനി നീക്കം ചെയ്തു. പ്രീ പെയ്ഡ് പ്ലാനിലുണ്ടായ മാറ്റങ്ങളെ കുറിച്ച് വിശദമായി അറിയാം.
SurveyJio 209 Plan
1 ജിബി ഡാറ്റ അനുവദിച്ചിട്ടുള്ള വളരെ വിരളമായ ജിയോ പ്ലാനുകളിലൊന്നാണിത്. 209 രൂപയാണ് പ്രീ പെയ്ഡ് പ്ലാനിന്റെ വില. നിലവിൽ ജിയോയുടെ പ്രീ പെയ്ഡ് പ്ലാൻ മൈജിയോ ആപ്പിലോ, ജിയോ വെബ്സൈറ്റിലോ കാണിക്കുന്നില്ല. ഇതിനർഥം 209 രൂപയുടെ പാക്കേജ് കമ്പനി നിർത്തലാക്കിയതാണെന്ന് അനുമാനിക്കാം.
Also Read: ഒന്ന് ആഞ്ഞ് പിടിച്ചാൽ Electricity Bill പകുതിയാക്കാം, വീട്ടുപകരണങ്ങൾ ഇങ്ങനെ ഉപയോഗിക്കാം!
സ്വകാര്യ ടെലികോമിന്റെ വളരെ നിശബ്ദമായൊരു നീക്കമാണിത്. പ്ലാൻ നിർത്തലാക്കിയ വിവരം ഇതുവരെയും ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പിന്നീട് എപ്പോഴെങ്കിലും റിലയൻസ് ജിയോ 209 രൂപ പ്ലാൻ തിരിച്ചുകൊണ്ടുവരുമോ എന്നതിൽ ഉറപ്പില്ല.
209 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ
209 രൂപ പ്ലാൻ സാധാരണക്കാർക്ക്, കീശ കാലിയാകാതെ റീചാർജ് ചെയ്യാനുള്ള മികച്ച ഓപ്ഷനായിരുന്നു. ഇതിൽ 22 ദിവസത്തെ കാലാവധിയാണുള്ളത്. ഒരോ ദിവസവും 1 ജിബി ഡാറ്റ അനുവദിച്ചിരിക്കുന്നു. ഇങ്ങനെ മൊത്തം 22 ജിബി ഇന്റർനെറ്റ് പ്ലാനിലൂടെ ലഭിക്കും.
ഇതിൽ അൺലിമിറ്റഡ് കോളുകളും അനുവദിച്ചിരിക്കുന്നു. റോമിങ് സേവനങ്ങൾ ഉൾപ്പെടെ ലോക്കൽ, എസ്ടിഡി കോളുകൾ ഇന്ത്യയിലൊട്ടാകെ ആസ്വദിക്കാം. സാധാരണ റീചാർജ് പ്ലാനുകളിൽ ലഭിക്കുന്നത് പോലെ ഇതിലും എസ്എംഎസ് സേവനങ്ങളുണ്ട്. ദിവസേന 100 എസ്എംഎസ് വീതം പ്ലാനിൽ ലഭ്യമാണ്. ഒടിടി സേവനങ്ങൾക്കും, അത്യാവശ്യഘട്ടങ്ങളിൽ മെസേജിങ്ങും 209 രൂപ പ്ലാനിലെ എസ്എംഎസ് സേവനങ്ങളിലൂടെ ലഭിക്കുന്നു.
ഇതിൽ കമ്പനി ചില കോംപ്ലിമെന്ററി ഓഫറുകളും ഉൾപ്പെടുത്തിയിരിക്കുന്നു. ജിയോടിവി, ജിയോ എഐ ക്ലൌഡ്, പോലുള്ള അധിക ആനുകൂല്യങ്ങളാണ് 209 രൂപ പാക്കേജിൽ അനുവദിച്ചിട്ടുണ്ട്.
ദിവസേന 9.5 രൂപ നിരക്കിൽ ടെലികോം സേവനങ്ങൾ ലഭിക്കുന്ന പ്രീ പെയ്ഡ് പ്ലാനായിരുന്നു ഇത്. ഇനി റീചാർജിന് ലഭ്യമല്ലാത്തതിനാൽ പകരം ഏതൊക്കെ പ്ലാനുകൾ തെരഞ്ഞെടുക്കാമെന്ന് നോക്കാം.
Jio Alternative 1 Month Plans
ഡാറ്റ കുറഞ്ഞ അളവിൽ മാസ പ്ലാനുകൾ നോക്കുന്നവർക്ക് ജിയോയുടെ 189 രൂപ പ്ലാൻ അനുയോജ്യമാണ്. 28 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകളും ഡാറ്റയും ലഭിക്കുന്നു. ഈ കാലയളവിലേക്ക് മൊത്തമായി 2ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഇതിലും എസ്എംഎസ് ഓഫറുകളുണ്ട്.
ദിവസേന 2ജിബിയും, 5ജി വരിക്കാർക്ക് പരിധിയില്ലാതെ ട്രൂ 5ജി ഡാറ്റയും ലഭിക്കുന്ന ബജറ്റ് പ്ലാനാണ് 349 രൂപയുടേത്. ഇതിൽ 28 ദിവസമാണ് വാലിഡിറ്റി. അൺലിമിറ്റഡ് കോളിങ്, 100 എസ്എംഎസ് പ്രതിദിനം സേവനങ്ങളും ഈ പ്ലാനിലുണ്ട്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile