jio 90 days plan cost 100 rs only cheapest plan
Jio Cheapest Plan: 100 രൂപയ്ക്ക് റിലയൻസ് ജിയോ അവതരിപ്പിച്ച ഒരു ഉഗ്രൻ പ്ലാനുണ്ട്. വളരെ തുച്ഛമായ വിലയിൽ റീചാർജ് ചെയ്യാനുള്ള ഓപ്ഷനാണിത്. 100 രൂപയ്ക്ക് റീചാർജ് ചെയ്താൽ ഫ്രീ ഒടിടിയും ബൾക്ക് ഡാറ്റയും ലഭിക്കും.
കഴിഞ്ഞ മാസം മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ അവതരിപ്പിച്ച ഒടിടി പാക്കേജാണിത്. പ്ലാനിനെ കുറിച്ച് വിശദമായി അറിയാം.
100 രൂപയാണ് റിലയൻസ് ജിയോയുടെ പ്ലാനിന് ചെലവാകുന്നത്. ഇത് ജിയോയുടെ പുതിയ ഡാറ്റ-ഒൺലി റീചാർജ് പ്ലാനാണ്. 90 ദിവസമാണ് പാക്കേജിന്റെ വാലിഡിറ്റി. ഇതിൽ ജിയോ ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനും 100 രൂപയ്ക്ക് 5 ജിബി ഡാറ്റയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ജിയോയിൽ നിന്നുള്ള രസകരമായ ഒരു റീചാർജ് പ്ലാനാണിത്. നിങ്ങൾക്ക് ഉയർന്ന റെസല്യൂഷനിൽ പരിപാടികൾ സ്ട്രീം ചെയ്യുന്നതിന് 5 ജിബി അധിക 4G/5G ഡാറ്റയും ഉൾപ്പെടുന്നു.
ഈ ജിയോ പാക്കേജിൽ ഡാറ്റയും ഫ്രീ ഹോട്ട്സ്റ്റാറുമാണുള്ളത്. എന്നാൽ കോളിംഗ് അല്ലെങ്കിൽ എസ്എംഎസ് ആനുകൂല്യങ്ങൾ ഇതിൽ തരുന്നില്ല. ജിയോ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഇതിലുണ്ട്. ഇത് സ്വകാര്യ ടെലികോം കമ്പനിയുടെ പുതിയ ഡാറ്റ-ഒൺലി പായ്ക്ക് ആണ്. 5ജിബിയാണ് ഇതിലുള്ളത്.
നിങ്ങൾക്ക് 5ജിബിയേക്കാൾ കൂടുതൽ ഡാറ്റയും പ്ലസ് ജിയോഹോട്ട്സ്റ്റാറും കിട്ടുന്ന മറ്റൊരു പ്ലാനുണ്ട്. ഈ ജിയോ പാക്കേജിന് വിലയാകുന്നത് 195 രൂപയാണ്. ഇതിൽ 15 ജിബി 4 ജി / 5 ജി ഡാറ്റയും 90 ദിവസത്തെ ജിയോ ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും ലഭ്യമാകുന്നു.
ജിയോഹോട്ട്സ്റ്റാർ ആക്സസ് നേടാനാകുന്ന വേറെയും ജിയോ റീചാർജ് പാക്കേജുകളുണ്ട്. ഇതിൽ നിന്ന് 100 രൂപയുടെ പ്രീ-പെയ്ഡ് പ്ലാൻ വ്യത്യസ്തമാണ്. എന്തുകൊണ്ടെന്നാൽ മറ്റ് പ്ലാനുകളിൽ ജിയോഹോട്ട്സ്റ്റാർ മൊബൈൽ ആക്സസ് മാത്രമാണ് ഉൾപ്പെടുത്തുക.
എന്നാൽ ഈ പാക്കേജിൽ മൊബൈൽ ഫോണുകളിലേക്ക് മാത്രമല്ല ആക്സസ് ലഭിക്കുന്നത്. വെബ് സീരീസ്, സിനിമകളും ഐപിഎല്ലും മറ്റ് സ്പോർട്സുകളും ടിവിയിലും കാണാം. ജിയോഹോട്ട്സ്റ്റാർ 90 ദിവസത്തെ വാലിഡിറ്റിയോടെ മൊബൈൽ/ടിവി ആക്സസോടെയാണ് കൊണ്ടുവന്നിരിക്കുന്നത്. അതും 1080p വരെ റെസല്യൂഷനിൽ സ്മാർട്ട്‌ഫോണുകളിലും സ്മാർട്ട് ടിവികളിലും ഒടിടി ആക്സസ് കിട്ടും. റിലയൻസ് ജിയോ അൺലിമിറ്റഡ് 5ജി പ്ലാനുകൾ അറിയാൻ, ക്ലിക്ക് ചെയ്യുക.
ഇപ്പോൾ നടക്കുന്ന ഐപിഎൽ 2025 ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിലേക്ക് കടക്കാറായി. ക്രിക്കറ്റ് പൂരം ആവേശം ചോരാതെ ടിവിയിൽ ലൈവായി കാണാൻ 100 രൂപ മതി. ഒപ്പം 5ജിബി ഡാറ്റയും കിട്ടുമെങ്കിൽ ഇത് വരിക്കാർക്ക് ലാഭകരമായ പ്ലാൻ തന്നെയാണ്. 5ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ, 64 Kbps വേഗതയിൽ ഇന്റർനെറ്റ് സേവനം പ്രയോജനപ്പെടുത്താം.
195 രൂപയ്ക്കും ജിയോയിൽ മറ്റൊരു പ്ലാനുണ്ട്. ഇതിലും ഫ്രീയായി ജിയോഹോട്ട്സ്റ്റാർ ലഭ്യമാണ്. 90 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി.
ഇതിന് തുല്യമായ പ്ലാൻ ഭാരതി എയർടെലും തരുന്നുണ്ട്. Rs 100 Airtel പ്രീ-പെയ്ഡ് പ്ലാനിൽ 5ജിബി ഡാറ്റ ലഭിക്കും. ഇതിൽ ഫ്രീയായി ജിയോഹോട്ട്സ്റ്റാറും ലഭിക്കും. എന്നാൽ ജിയോയിൽ നിന്ന് എയർടെലിന്റെ 100 രൂപ പ്ലാനിന്റെ വാലിഡിറ്റിയിൽ വ്യത്യാസമുണ്ട്. പ്ലാനിന്റെ ബേസിക് വാലിഡിറ്റിയും ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും 30 ദിവസം വാലിഡിറ്റിയുള്ളതാണ്. 5ജിബി തീർന്നാൽ പിന്നീട് ഒരോ MB-യ്ക്കും 50 പൈസ വച്ച് ഈടാക്കും.