Jio Cheapest Plan
Jio Cheapest Plan: വളരെ മികച്ചൊരു ബജറ്റ് പ്ലാൻ, ഈ റീചാർജ് ഓപ്ഷനിലൂടെ നിങ്ങൾക്ക് വേണ്ട എല്ലാ ടെലികോം സേവനങ്ങളും ലഭിക്കും. കൂടുതൽ ചിന്തിക്കുകയോ, ഗൂഗിളിൽ തിരയുകയോ വേണ്ട. നിങ്ങൾക്ക് അന്വേഷിക്കുന്ന Reliance Jio ബജറ്റ് പ്ലാൻ ഇവിടെയുണ്ട്. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും കോളുകളും എസ്എംഎസ്സും ഇന്റർനെറ്റ് സേവനവും ലഭിക്കുന്ന പാക്കേജാണിത്. ഈ ബജറ്റ് പ്ലാനിനെ കുറിച്ച് കൂടുതലറിയാം.
ജിയോയുടെ 299 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ഇതിൽ നിങ്ങൾക്ക് ഹൈ-സ്പീഡ് ഡാറ്റ ആസ്വദിക്കാം. അതുപോലെ അൺലിമിറ്റഡായി വോയിസ് കോളുകളും മെസേജിങ്ങും ലഭിക്കും.
ഇത് ജിയോയുടെ മാസ പ്ലാനാണ്. ഈ പ്ലാനിൽ 28 ദിവസമാണ് വാലിഡിറ്റി. ഒരു മാസത്തെ ഉപയോഗത്തിന് അനുയോജ്യമായ എല്ലാ ടെലികോം സേവനങ്ങളും ഇതിൽ ലഭിക്കും.
ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകൾ ആസ്വദിക്കാം. അതുപോലെ റിലയൻസ് ജിയോ ഇതിൽ ദിവസവും 100 എസ്എംഎസുകൾ സൗജന്യമായി അനുവദിച്ചിരിക്കുന്നു.
പ്ലാനിൽ ദിവസേന 1.5 ജിബി ഹൈ-സ്പീഡ് ഡാറ്റ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് സാധാരണ വരിക്കാരുടെ ദൈനംദിന ഇന്റർനെറ്റ് ഉപയോഗത്തിന് അനുയോജ്യമാണ്. ഇന്റർനെറ്റ് ദിവ ഡാറ്റ പരിധി കഴിഞ്ഞാൽ, പിന്നെയും ബ്രൌസിങ്ങിനായി ഡാറ്റ ലഭിക്കും. എന്നാൽ ഇന്റർനെറ്റ് വേഗത 64 Kbps ആയി കുറയും.
റിലയൻസ് ജിയോയിൽ പരിധിയില്ലാതെ 5G ഇന്റർനെറ്റ് ആസ്വദിക്കാം. ഇത് 5ജി ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ലഭിക്കും. അൺലിമിറ്റഡ് 5G കവറേജ് ഉള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്കാണ് 5ജി ലഭിക്കുക.
299 രൂപ പാക്കേജിൽ കോളിങ്, എസ്എംഎസ്, ഡാറ്റ മാത്രമല്ല നൽകിയിട്ടുള്ളത്. ഈ പ്ലാൻ JioTV, JioCinema, JioCloud എന്നീ കോംപ്ലിമെന്ററി ആക്സസ് ഇതിലുണ്ട്. പോരാഞ്ഞിട്ട് ഇതിൽ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനുകളും ഈ പ്ലാനിൽ ലഭ്യമാണ്. ജി പ്ലാനുകൾ അറിയാൻ, ക്ലിക്ക് ചെയ്യുക.
എന്നാൽ 299 രൂപയ്ക്ക് എയർടെലിൽ ഇങ്ങനെയൊരു പ്ലാനില്ല. എയർടെലിന്റെ 349 രൂപ പ്ലാനാണ് 299 രൂപയ്ക്ക് സമാനമായിട്ടുള്ളത്. പ്രതിദിനം 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, അൺലിമിറ്റഡ് വോയിസ് കോളുകൾ എന്നിവ ഇതിലുണ്ട്. ഈ 349 രൂപ പാക്കേജിൽ 28 ദിവസമാണ് വാലിഡിറ്റി.