Jio cheapest plan: മാസ പ്ലാനിൽ 25GB, അൺലിമിറ്റഡ് ഓഫറുകൾ, ഒപ്പം OTT ആക്സസും!

Updated on 20-Nov-2023
HIGHLIGHTS

296 രൂപ വില വരുന്ന പ്രീ-പെയ്ഡ് പ്ലാനാണിത്

അൺലിമിറ്റഡ് കോളുകളും 25GB ഡാറ്റയും ലഭിക്കുന്ന പ്ലാനാണിത്

ഡാറ്റയ്ക്കായി ദിവസ പരിധിയില്ല എന്നതാണ് പ്ലാനിന്റെ പ്രത്യേകത

ഏറ്റവും മികച്ച പ്ലാനുകൾ കൊണ്ടുവരുന്ന Reliance Jio-യുടെ ഒരു പഴയ പ്ലാനാണിത്. എന്നാൽ ഇത് വീണ്ടും ഓർമിപ്പിക്കുന്നത് ഇതിന്റെ ആനുകൂല്യങ്ങൾ വരിക്കാർക്ക് പരിചയപ്പെടുത്തുന്നതിനാണ്. അൺലിമിറ്റഡ് കോളുകളും 25GB ഡാറ്റയും ലഭിക്കുന്ന ഒരു Cheapest recharge plan ആണ് ജിയോയുടെ പക്കലുള്ളത്.

Reliance Jio ഫ്രീഡം പ്ലാൻ

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് അവതരിപ്പിച്ച പ്ലാനാണെങ്കിലും ഈ റീചാർജ് പാക്കേജ് ഇപ്പോഴും തങ്ങളുടെ വരിക്കാർക്ക് ടെലികോം കമ്പനി നൽകിക്കൊണ്ടിരിക്കുന്നു. അൺലിമിറ്റഡ് ഓഫറുകൾ ലഭിക്കുന്ന ഈ പ്ലാനിന്റെ നേട്ടങ്ങൾ വിശദമായി അറിയാം. ഒപ്പം, ജിയോയുടെ എതിരാളികളായ എയർടെലും വിഐയുടെ ജിയോയോട് പൊരുതാൻ ഉപയോഗിച്ചിരിക്കുന്ന സമാന പ്ലാനും ഇവിടെ വിശദമാക്കുന്നതാണ്.

Reliance Jio ഫ്രീഡം പ്ലാൻ

25GB തരുന്ന Reliance Jio പ്ലാൻ

296 രൂപ വില വരുന്ന ഈ ജിയോ പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയാണ് വരുന്നത്. അൺലിമിറ്റഡ് കോളിങ്ങും ദിവേസന 100 എസ്എംഎസും ജിയോയുടെ ഫ്രീഡം പ്ലാനിൽ വാഗ്ദാനം ചെയ്യുന്നു. 25GBയാണ് പ്ലാനിൽ മൊത്തമായി ലഭിക്കുന്നത്. അതിനാൽ നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ഒരു മാസത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും ഈ ഡാറ്റ വിനിയോഗിക്കാം. ദിവസ പരിധിയില്ല എന്നതിനാലും എന്നും ഡാറ്റ ഉപയോഗിക്കാത്ത വരിക്കാർക്ക് ആവശ്യാനുസരണം ഡാറ്റ ഉപയോഗിക്കാനുള്ള പ്രതിവിധിയാണിത്.

Read More: Xiaomi 14 സീരീസിനു ശേഷം Redmi K70 Series അവതരിപ്പിക്കാൻ ഒരുങ്ങി ഷവോമി

ബേസിക് ആനുകൂല്യങ്ങൾക്ക് പുറമെ പ്രീ-പെയ്ഡ് വരിക്കാർക്ക് ജിയോടിവി, ജിയോസിനിമ, ജിയോസെക്യൂരിറ്റി, ജിയോ ക്ലൗഡ് എന്നിവയിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും. ഇനി നിങ്ങളൊരു 5ജി വരിക്കാരനാണെങ്കിൽ അൺലിമിറ്റഡ് 5G ഡാറ്റ ആസ്വദിക്കാനുള്ള ഓപ്ഷനും ലഭ്യമാണ്.

ജിയോയോട് മുട്ടാൻ airtel

296 രൂപയ്ക്ക് തന്നെ എയർടെലിലും ഒരു അൺലിമിറ്റഡ് ഓഫർ നൽകുന്ന പ്ലാനുണ്ട്. 25GBയാണ് ഡാറ്റ. 30 ദിവസം വാലിഡിറ്റിയും, പ്രതിദിനം 100 SMSഉം, അൺലിമിറ്റഡ് കോളിങ്ങും ഇതിലുണ്ട്. FASTag-ൽ 100 രൂപയുടെ ക്യാഷ്ബാക്ക്, വിങ്ക് മ്യൂസിക്, ഹലോട്യൂൺ സബ്സ്ക്രിപ്ഷൻ എന്നിവയാണ് ഇതിൽ എയർടെൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

പോരാടാൻ Vi-യുടെ തുറുപ്പുചീട്ട്

296 രൂപയ്ക്ക് വോഡഫോൺ- ഐഡിയ അവതരിപ്പിച്ച പ്ലാനിലാകട്ടെ, 30 ദിവസം വാലിഡിറ്റിയും പ്രതിദിനം 100 SMSഉം, അൺലിമിറ്റഡ് കോളിങ്ങ് എന്നിവയ്ക്കൊപ്പം 25GB ഡാറ്റയും അനുവദിച്ചിരിക്കുന്നു. എന്നാൽ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസോ മറ്റ് ആനുകൂല്യങ്ങളോ, 296 രൂപയുടെ മാസപ്ലാനിൽ വിഐ നൽകുന്നില്ല.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :