Jio Cheapest Plan
Jio Cheapest Plan: അംബാനിയുടെ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയാണ് ജിയോ. വളരെ വേഗത്തിലുള്ള ടെലികോം സേവനങ്ങളാണ് റിലയൻസ് ജിയോ തരുന്നത്. പ്ലാനുകൾക്ക് അൽപം ചെലവ് കൂടുതലാണെങ്കിലും ബണ്ടിൽ ഡാറ്റയും കോളിങ്ങും ലഭിക്കുന്നു. ജിയോയുടെ 445 രൂപയുടെ പ്രീപെയ്ഡ് പ്ലാനും കൂട്ടത്തിലുള്ളതാണ്.
445 രൂപയ്ക്ക് അൺലിമിറ്റഡ് കോളിങ്ങും, ഡാറ്റയും ലഭിക്കുന്നു. ജിയോയുടെ 445 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ നിരവധി മികച്ച ആനുകൂല്യങ്ങൾ നേടാം. മുമ്പ് 448 രൂപയ്ക്ക് ലഭ്യമായിരുന്ന പ്ലാനാണിത്. ഇപ്പോൾ 3 രൂപ കുറച്ച് 445 രൂപയ്ക്ക് ജിയോ ഈ പാക്കേജ് തരുന്നു.
ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. അൺലിമിറ്റഡ് വോയിസ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ പാക്കേജിലുണ്ട്. കൂടാതെ പ്രതിദിനം 2 ജിബി ഡാറ്റയും ജിയോ തരുന്നു. ഇങ്ങനെ 28 ദിവസത്തേക്ക് മൊത്തം 56ജിബി ഡാറ്റയാണ് അനുവദിച്ചിട്ടുള്ളത്. 2 ജിബി ഡാറ്റ തീർന്നാൽ വേഗത 64kbps ആയി കുറയും. എന്നാൽ 5ജി ഫോണുകളിൽ നിങ്ങൾക്ക് അൺലിമിറ്റഡ് 5G ആസ്വദിക്കാം.
Read More: BSNL 5G അഥവാ Q 5G! 999 രൂപ മുതൽ ഫാസ്റ്റ് കണക്ഷനായി പ്ലാനുകൾ…
പ്ലാനിൽ കോളിങ്, ഡാറ്റ, എസ്എംഎസ് സേവനങ്ങൾ മാത്രമല്ലയുള്ളത്. പാക്കേജിലെ ഏറ്റവും പ്രധാന ആനുകൂല്യങ്ങൾ ഒടിടി ആക്സസാണ്.
ഈ ജിയോ പാക്കേജിൽ നിരവധി OTT പ്ലാറ്റ്‌ഫോമുകളിലേക്കുള്ള സബ്സ്ക്രിപ്ഷനുണ്ട്. സോണിലിവ്, ZEE5, SunNXT, ജിയോസിനിമ പ്രീമിയം ആക്സസ് നേടാം. മലയാളത്തിലെ ഏറ്റവും പുതിയ റിലീസുകൾ ആസ്വദിക്കാനുള്ള ഓഫറാണിത്. കാരണം പുത്തൻ ചിത്രങ്ങൾ സോണിലിവ് സീ5 ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലാണ് റിലീസ് ചെയ്യുന്നത്.
ഈ പാക്കേജിൽ Lionsgate Play, Discovery+, Kanchha Lannka, പ്ലാനറ്റ് മറാത്തി, Chaupal, Hoichoi, ഫാൻകോഡ് എന്നിവയിലേക്കുള്ള ആക്സസും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ ജിയോടിവി, JioCloud ആപ്പുകളിലേക്കുള്ള എൻട്രിയും ലഭിക്കും. ജിയോ അൺലിമിറ്റഡ് 5ജി പ്ലാനുകൾ അറിയാൻ, ക്ലിക്ക് ചെയ്യുക.
ഇതേ തരത്തിൽ എയർടെലിൽ ഒരു പ്രീ-പെയ്ഡ് പാക്കേജുണ്ട്. പ്രതിദിനം 3 GB ലഭിക്കുന്ന 449 രൂപയുടെ പ്ലാനാണിത്. ഈ പ്ലാനിൽ 28 ദിവസം വാലിഡിറ്റിയിൽ നിങ്ങൾക്ക് അൺലിമിറ്റഡ് ലോക്കൽ, STD കോളുകൾ ആസ്വദിക്കാം. പ്രതിദിനം 100 SMS-ഉം എയർടെൽ തരുന്നു. അൺലിമിറ്റഡ് 5G ഡാറ്റ 449 രൂപ പാക്കേജിൽ ലഭിക്കും.
എയർടെൽ Xstream Play പ്രീമിയത്തിലൂടെ 22-ലധികം ഒടിടി ആപ്പുകളിലേക്ക് ആക്സസ് നേടാം. സോണിലിവ്, ആഹാ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഹലോട്യൂൺസ് സബ്സ്ക്രിപ്ഷനും 449 രൂപ പാക്കേജിൽ നിന്നും നേടാം.