പ്രൈവറ്റ് ടെലികോം കമ്പനിയായ Reliance Jio തരുന്ന മികച്ച പ്ലാൻ ഏതാണെന്നോ? ബജറ്റ് വിലയിൽ നിങ്ങൾക്ക് റീചാർജ് ചെയ്യാനാകുന്ന പ്രീ പെയ്ഡ് പ്ലാനാണിത്. ഇതിൽ നിങ്ങൾക്ക് അൺലിമിറ്റഡ് കോളുകളും എസ്എംഎസ് സേവനങ്ങളും ഡാറ്റയും ലഭിക്കുന്നു.
Jio Cheapest Plan: ആനുകൂല്യങ്ങൾ
ജിയോയുടെ 349 രൂപയുടെ പ്ലാനാണിത്. ഇത് സ്വകാര്യ ടെലികോം കമ്പനി തരുന്ന ഏറ്റവും മികച്ച പ്രീപെയ്ഡ് റീചാർജ് ഓപ്ഷനാണ്. പ്രതിദിനം നിങ്ങൾക്ക് 2 ജിബി ഡാറ്റ ഈ പ്ലാനിലൂടെ ലഭിക്കും. പരിധിയില്ലാത്ത വോയ്‌സ് കോളുകളും ഇതിൽ റിലയൻസ് ജിയോ അനുവദിച്ചിരിക്കുന്നു.
പ്രതിദിനം 100 എസ്എംഎസ്, 28 ദിവസത്തെ വാലിഡിറ്റി എന്നിവ വാഗ്ദാനം ചെയ്യുന്നു. ജിയോ സിനിമ, ജിയോ ടിവി പോലുള്ള ജിയോ ആപ്ലിക്കേഷനുകളിലേക്കുള്ള സൗജന്യ ആക്സസും ഇതിൽ ഉൾപ്പെടുന്നു.
ഡാറ്റ: പ്രതിദിനം 2 ജിബി ഹൈ-സ്പീഡ് ഡാറ്റ കോളുകൾ: അൺലിമിറ്റഡ് വോയ്‌സ് കോളുകൾ എസ്എംഎസ്: പ്രതിദിനം 100 എസ്എംഎസ് വാലിഡിറ്റി: 28 ദിവസം
Jio-349-plan.j
ജിയോ ആപ്പുകൾ: ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് സൗജന്യ ആക്‌സസ്
ജിയോ 349 പ്ലാനിന് സമാനമായ എയർടെൽ പ്ലാനുകൾ
349 രൂപ പ്ലാൻ വാർഷിക പ്രീ പെയ്ഡ് പാക്കേജായാണ് അവതരിപ്പിച്ചത്. ഇത് ബജറ്റ് നോക്കി റീചാർജ് ചെയ്യുന്നവർക്കുള്ള മികച്ച ചോയിസാണ്. പ്ലാനിൽ നിങ്ങൾക്ക് കോളിങ്, ഡാറ്റ സേവനങ്ങളുണ്ട്. അൺലിമിറ്റഡ് 5ജി സേവനങ്ങളും ജിയോ അനുവദിച്ചിട്ടുണ്ട്.
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.