Reliance Jio വരിക്കാർക്ക് ഏറ്റവും വലിയ ഒടിടിയും ഒപ്പം മികച്ച ടെലികോം സേവനങ്ങളും തരുന്ന പ്ലാൻ പറഞ്ഞുതരാം. അൺലിമിറ്റഡ് കോളിങ്ങും 5G++ ഡാറ്റയും ലഭിക്കുന്ന പ്രീ പെയ്ഡ് പ്ലാൻ ജിയോയുടെ പക്കലുണ്ട്. ഇതിൽ 84 ദിവസത്തെ വാലിഡിറ്റിയാണ് വരുന്നത്. Free Netflix തന്നെയാണ് പ്ലാനിന്റെ ഹൈലൈറ്റ്. ഈ ജിയോ പ്ലാനിന്റെ വിലയും, റീചാർജ് ആനുകൂല്യങ്ങളും ഞങ്ങൾ പറഞ്ഞുതരാം.
റിലയൻസ് ജിയോ 1299 രൂപയാണ് പ്രീപെയ്ഡ് പ്ലാനിന്റെ വില. ഇതിൽ നിങ്ങൾക്ക് പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് ലഭ്യമാണ്. ഈ പാക്കേജിൽ പ്രതിദിനം 2 ജിബി ഡാറ്റയും അനുവദിച്ചിരിക്കുന്നു. പ്ലാനിനൊപ്പം ആകെ 168 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഇനി നിങ്ങളുടെ ഫോൺ 5ജി സപ്പോർട്ട് ചെയ്യുന്നതാണെങ്കിൽ അൺലിമിറ്റഡായി 5ജി ആസ്വദിക്കാം. അതായത് ട്രൂ 5ജി അഥവാ 5ജി പ്ലസ് ആക്സസ് ആണ് പാക്കേജിലുള്ളത്.
പ്ലാനിലൂടെ ജിയോ വരിക്കാർക്ക് പ്രതിദിനം 100 എസ്എംഎസ് ലഭ്യമാണ്. ജിയോ 1299 രൂപ പ്ലാനിൽ വരുന്ന വാലിഡിറ്റി 84 ദിവസമാണ്. ഇതിലെ ഒടിടി ആക്സസ് തന്നെയാണ് ഹൈലൈറ്റ്. നെറ്റ്ഫ്ലിക്സ് (മൊബൈൽ) സബ്സ്ക്രിപ്ഷൻ റിലയൻസ് ജിയോ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പ്ലാനിനൊപ്പം ഉപയോക്താക്കൾക്ക് ജിയോടിവി, ജിയോഎഐക്ലൗഡ് എന്നിവയും ലഭിക്കും.
1299 രൂപയുടെ പ്രീ പെയ്ഡ് പ്ലാനിൽ വേറെയും ആനുകൂല്യങ്ങളുണ്ട്. 1299 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലൂടെ നിങ്ങൾക്ക് AI ആക്സസ് നേടാം. അതും ഗൂഗിൾ ജെമിനി AI പ്രോ സബ്‌സ്‌ക്രിപ്‌ഷനാണ് പ്ലാനിൽ ചേർത്തിട്ടുള്ളത്. 35,100 രൂപയ്ക്കാണ് ഗൂഗിളിന്റെ ജെമിനി എഐ പ്രോയുടെ സബ്സ്ക്രിപ്ഷൻ വരുന്നത്. എന്നാൽ 1299 രൂപയുടെ റീചാർജ് പ്ലാനിലൂടെ ഇതും ഫ്രീയായി തന്നെ ലഭിക്കുന്നു.
ജിയോഹോം ട്രെയൽ ആക്സസും ഇതിൽ ചേർത്തിരിക്കുന്നു. ജിയോഹോട്ട്സ്റ്റാർ ആക്സസും 1299 രൂപ പാക്കേജിൽ നിന്ന് ലഭിക്കും.
ജിയോ 5G+ കണക്ഷനെയാണ് ജിയോ ട്രൂ 5G എന്നും പറയുന്നത്. ഇത് ജിയോയുടെ നൂതന 5ജി നെറ്റ്‌വർക്കാണ്. വേഗതയേറിയ കണക്റ്റിവിറ്റി, കുറഞ്ഞ ലേറ്റൻസി, മികച്ച കവറേജ് എന്നിവ ട്രൂ 5ജിയിലൂടെ ലഭിക്കും.
Also Read: BSNL 50MB Data Offer: 100 രൂപയ്ക്ക് താഴെ 50MB ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും
മെച്ചപ്പെട്ട വേഗതയ്ക്കും സ്ഥിരതയ്ക്കുമായി +, ++ സൂചകങ്ങൾ ഇതിലുണ്ട്. ജിയോ 700MHz, 3500MHz പോലുള്ള ബാൻഡുകൾ സംയോജിപ്പിച്ചാണ് കണക്റ്റിവിറ്റി തരുന്നത്.