jio brings 5 fresh plans
Jio New Plans: 48 രൂപയിൽ തുടങ്ങുന്ന 5 പുത്തൻ പ്ലാനുകളുമായി മുകേഷ് അംബാനി എത്തിയിരിക്കുന്നു. ഗെയിമർമാർക്ക് വേണ്ടിയാണ് ജിയോ പ്ലാനുകൾ അവതരിപ്പിച്ചത്. മുകേഷ് അംബാനിയുടെ അഞ്ച് പുതിയ പ്രീപെയ്ഡ് പ്ലാനുകളും ബജറ്റ് ഫ്രണ്ട്ലിയാണ്. ഇതിൽ അൺലിമിറ്റഡ് കോളുകളും ഡാറ്റയും ഒടിടി ആനുകൂല്യങ്ങളും ലഭിക്കുന്നു. പ്രത്യേകയമായി Jiogames പോലുള്ള സേവനവും ഇതിലുണ്ട്.
റിലയൻസ് ജിയോയുടെ പ്ലാൻ ആരംഭിക്കുന്നത് 48 രൂപയിലാണ്. ഉയർന്ന നിലവാരമുള്ള ഗെയിമുകൾ കളിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ക്ലൗഡ് ഗെയിമിംഗ് സേവനം ഇതിൽ ഫ്രീയായി ലഭിക്കും.
ജിയോ ഗെയിംസ്ക്ലൗഡിലേക്കുള്ള സൗജന്യ ആക്‌സസാണ് ഈ പ്ലാനുകളിലൂടെ ലഭിക്കുന്നത്. ഗെയിമിങ് ഫോണിലോ, പിസിയിലോ ജിയോ സെറ്റ്-ടോപ്പ് ബോക്‌സ് വഴിയാണെങ്കിലും നിങ്ങൾക്ക് ജിയോ ഗെയിംസ്ക്ലൗഡ് സ്ട്രീമിംഗിലൂടെ ഗെയിമിംഗ് ഓൺ-ദി-ഗോ അനുവദിക്കുന്നു.
സാധാരണ സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനമാക്കിയാണ് ക്ലൗഡ് ഗെയിമിംഗ് സേവനങ്ങൾ ജിയോ തരുന്നത്. 28 ദിവസത്തെ ജിയോഗെയിംസ് ക്ലൗഡ് പ്രോ പാസിന് 398 രൂപയാകുന്നു. ഈ സബ്സ്ക്രിപ്ഷൻ ചാർജില്ലാതെ പുതിയ 5 പ്ലാനുകളിലും ഫ്രീയായി ജിയോഗെയിംസ് ക്ലൗഡ് പ്രോ കിട്ടും. ഇനി ഏതൊക്കം പ്ലാനുകളാണ് അംബാനി പുതിയതായി പ്രഖ്യാപിച്ചതെന്ന് നോക്കാം.
തുടക്കക്കാർക്ക് ഏറ്റവും അനുയോജ്യമായ ബജറ്റ് പ്ലാനാണിത്. മൂന്ന് ദിവസത്തെ ജിയോ ഗെയിംസ്ക്ലൗഡ് ആക്‌സസ് 48 രൂപ പ്ലാനിൽ ലഭിക്കുന്നു. ഇതിൽ 10MB ഡാറ്റയും, 3 ദിവസത്തെ കാലയളവുമാണുള്ളത്.
7 ദിവസത്തെ വാലിഡിറ്റിയുള്ള പ്രീ-പെയ്ഡ് പ്ലാനാണിത്. ഈ പാക്കേജിൽ 48 രൂപയ്ക്ക് 10MB ഡാറ്റ ലഭിക്കുന്നു. പ്ലാനിലെ പ്രത്യേക ആനുകൂല്യം ഏഴ് ദിവസത്തെ ജിയോ ഗെയിംസ്ക്ലൗഡ് സബ്സ്ക്രിപ്ഷനുമാണ്.
ഈ പ്ലാനിൽ 28 ദിവസത്തെ വാലിഡിറ്റിയാണ്. ഇതിൽ ജിയോ ഗെയിംസ്ക്ലൗഡ് സബ്‌സ്‌ക്രിപ്‌ഷനും 3 ജിബി ഡാറ്റയും ഉൾപ്പെടുന്നു. 298 രൂപ പ്ലാനൊരു ഡാറ്റ വൌച്ചറാണ്. നിങ്ങൾക്ക് ബേസിക് പ്രീ-പെയ്ഡ് പാക്കേജിനൊപ്പം 208 രൂപ വൌച്ചറിൽ റീചാർജ് ചെയ്യാം. ജിയോ ഗെയിംസ്ക്ലൗഡ് ആക്സസ് 28 ദിവസത്തേക്ക് സൌജന്യമായി ലഭിക്കും.
28 ദിവസം വാലിഡിറ്റിയുള്ള പാക്കേജാണിത്. ഇതിൽ ഗെയിമിങ് ഫ്രീ സബ്സ്ക്രിപ്ഷൻ മാത്രമല്ല ഡാറ്റ, കോളിങ് സേവനങ്ങളും ലഭിക്കും. പ്രതിദിനം ഇതിൽ 1.5 ജിബി 4 ജി ഡാറ്റ കിട്ടും. 5ജി വരിക്കാർക്ക് 5GB അധിക ഡാറ്റ നേടാം.
അൺലിമിറ്റഡ് വോയ്‌സ് കോളുകളും, 100 എസ്എംഎസ്സും ഇതിൽ ലഭിക്കുന്നു. 495 രൂപ പ്ലാനിലൂടെ ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും സ്വന്തമാക്കാം. ഇതിൽ ജിയോ ഗെയിംസ് ക്ലൗഡ് ആക്‌സസ്, ജിയോ ടിവി, ജിയോഎഐക്ലൗഡ് സേവനങ്ങളും ലഭിക്കും.
Also Read: BSNL 1 Year Plan: ഫ്രീ കോളിങ്, 3GB ഡാറ്റ, SMS ഓഫറുകൾ ഒരു വർഷത്തേക്ക്, 99 രൂപ നിരക്കിൽ…
545 രൂപയുടെ പ്ലാനിൽ 2 ജിബി എന്ന പ്രതിദിന ഡാറ്റയാണ് അനുവദിച്ചിട്ടുള്ളത്. 5ജി വരിക്കാർക്ക് 495 രൂപ പ്ലാനിലെ പോലെ 5 ജിബി ഡാറ്റ ബോണസും ലഭിക്കും. ഇതിലും അൺലിമിറ്റഡ് കോളിങ്, എസ്എംഎസ് ഓഫറുകളും അനുവദിച്ചിരിക്കുന്നു. 28 ദിവസത്തേക്ക് മൊത്തം 61ജിബി ഡാറ്റ ലഭിക്കും. ജിയോഹോട്ട്സ്റ്റാർ മൊബൈൽ ആക്സസ് പാക്കേജിലുണ്ട്. ജിയോ ഗെയിംസിന് പുറമെ ജിയോ ടിവി, ജിയോഎഐക്ലൗഡ് സേവനങ്ങളും നേടാം. ജിയോ അൺലിമിറ്റഡ് 5ജി പ്ലാനുകൾ അറിയാൻ, ക്ലിക്ക് ചെയ്യുക.
Also Read: Good News! 128GB, 256GB സ്റ്റോറേജ് Apple iPhone 15 10000 രൂപ വില കുറച്ച് വാങ്ങാം…