jio airtel and vi recharge plans price hike on december 2025
ഇന്ത്യയിലെ സ്വകാര്യ ടെലികോം കമ്പനികളാണ് Jio, Airtel, Vi എന്നിവ. വിഐ ഒഴിച്ച് മറ്റ് രണ്ട് ടെലികോം കമ്പനികളും ഫാസ്റ്റ് കണക്റ്റിവിറ്റിയിൽ ഒന്നിനൊന്ന് മെച്ചമാണ്. എന്നാലും ടെലികോം കമ്പനികളുടെ പ്ലാൻ നിരക്ക് കുറച്ച് കടുപ്പമാണ്. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു ടെലികോം കമ്പനികൾ നിരക്ക് ഉയർത്തിയത്. ഇപ്പോഴിതാ വീണ്ടും ടെലികോം വരിക്കാർക്ക് ഷോക്ക് നൽകാനുള്ള തയ്യാറെടുപ്പിലാണ് ജിയോ, എയർടെൽ, വിഐ കമ്പനികൾ!
റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ വരും മാസങ്ങളിൽ മൊബൈൽ ഡാറ്റ പ്ലാൻ വിലകൾ വർധിപ്പിച്ചേക്കും. ഏകദേശം 10% വർധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വീണ്ടും താരിഫ് ഉയർത്തിയാൽ അത് വരിക്കാരെ അവതാളത്തിലാക്കുമെന്നതിൽ സംശയമില്ല. അതും ലഭിക്കുന്ന വിവരം അനുസരിച്ച് 84 ദിവസത്തെ പ്ലാനിന് 999 രൂപ വരെ ആയേക്കും.
2025 ഡിസംബറിനും 2026 ജൂണിനും ഇടയിൽ ഔദ്യോഗിക താരിഫ് വർദ്ധനവ് ഉണ്ടാകുമെന്ന് വിശകലന വിദഗ്ധർ പറയുന്നു. ജിയോയുടെ ഐപിഒയ്ക്ക് മുന്നോടിയായി നിരക്ക് വർധന ഉണ്ടാകുമെന്നാണ് സൂചന.
അടുത്തിടെ ജിയോയും എയർടെല്ലും അവരുടെ എൻട്രി ലെവൽ 1 ജിബി-പ്രതിദിന പ്രീപെയ്ഡ് പ്ലാനുകൾ നിശബ്ദമായി നിർത്തലാക്കിയിരുന്നു. 1.5ജിബി മിനിമം കിട്ടുന്ന പ്ലാനുകളാണ് ഇപ്പോൾ ലഭ്യമാകുന്നത്. ഇവ ഏകദേശം 299 രൂപയിൽ ആരംഭിക്കുന്ന പ്ലാനുകളാണ്.
എയർടെല്ലും വോഡഫോൺ ഐഡിയയും താരിഫ് നിരക്ക് വർധനയ്ക്കായി ആവശ്യം ഉന്നയിച്ചു. ടെലികോം പ്രവർത്തനങ്ങളുടെ മൂലധനം, 5G ഇൻഫ്രാസ്ട്രക്ചറിലെ സുസ്ഥിര നിക്ഷേപങ്ങളാണ് ഇതിന് കാരണം. എങ്കിലും കമ്പനികൾ ഒരുപക്ഷേ പ്ലാൻ നിരക്ക് വര്‍ധനവിലേക്ക് കടക്കില്ല. പകരം കുറഞ്ഞ നിരക്കിലുള്ള റീചാര്‍ജ് പ്ലാനുകള്‍ ഒഴിവാക്കുന്ന നടപടി എടുത്തേക്കും.
Also Read: 7000 രൂപ വെട്ടിക്കുറച്ച്, 6000mAh 100W SUPERVOOC ചാർജിങ് OnePlus 5G ഓഫറിൽ, പുതിയ വില അറിയണ്ടേ!!!
മറുവശത്ത് പ്ലാൻ വില കൂട്ടുമെന്ന തരത്തിൽ അഭിഷേക് യാദവ് പോലുള്ള ടെക് വിദഗ്ധർ എക്സിൽ പോസ്റ്റ് ചെയ്തു. അങ്ങനെയെങ്കിൽ 84 ദിവസത്തെ വാലിഡിറ്റിയുള്ള 2 ജിബി/ദിവസ പ്ലാനിൽ വരെ മാറ്റം വന്നേക്കും. ഏകദേശം 949 രൂപ മുതൽ 999 രൂപ വരെ വില വന്നേക്കും.
ഉടനടി താരിഫ് വർധന ഉണ്ടാകുമോ എന്നതിനെ കുറിച്ച് ഇതുവരെയും സ്വകാര്യ കമ്പനികൾ പ്രതികരിച്ചിട്ടില്ല. എന്നാലും ജിയോ, എയർടെൽ, വിഐ കമ്പനികൾ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.