Jio AirFiber data booster: 401 രൂപയ്ക്ക് ഡാറ്റ ബൂസ്റ്റർ പ്ലാനുമായി Jio, ഓഫർ 1TB ഡാറ്റ

Updated on 08-Dec-2023
HIGHLIGHTS

പുതിയ പ്ലാനുമായി Jio AirFiber ഇതാ എത്തി

401 രൂപയ്ക്ക് 1TB ഡാറ്റ വരെ ലഭിക്കുന്ന ആകർഷകമായ പ്ലാനാണിത്

എന്നാൽ ആക്ടീവ് പ്ലാനുള്ളവർക്ക് ചെയ്യാവുന്ന ഒരു data booster ആണിത്

401 രൂപയ്ക്കും Jio തങ്ങളുടെ വരിക്കാർക്കായി ആകർഷകമായ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. വീട്ടിലെ സാധാരണ ബ്രോഡ്ബാൻഡ് കണക്ഷനുകളിൽ നിന്നും വ്യത്യസ്തമായി എവിടേക്കും എടുത്തുകൊണ്ടുപോകാവുന്ന Jio AirFiber ടെലികോം മേഖലയിൽ ഒരു വിപ്ലവമായിരിക്കും.

ഇപ്പോഴിതാ, വളരെ ബജറ്റ് ഫ്രെണ്ട്ലി ആയൊരു എയർഫൈബർ പ്ലാനാണ് അംബാനി കൊണ്ടുവന്നിരിക്കുന്നത്. അതായത്, 401 രൂപയ്ക്ക് 1TB ഡാറ്റ വരെ ലഭിക്കുന്ന ആകർഷകമായ റീചാർജ് പ്ലാനാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ഈ എയർഫൈബർ പ്ലാനിനെ കുറിച്ച് വിശദമായി അറിയാം…

Jio AirFiber data booster: 401 രൂപയ്ക്ക് ഡാറ്റ ബൂസ്റ്റർ പ്ലാനുമായി Jio, ഓഫർ 1TB ഡാറ്റ

401 രൂപയ്ക്ക് Jio AirFiber പ്ലാൻ

പുതിയതായി അവതരിപ്പിച്ച ഈ എയർഫൈബർ പ്ലാൻ ഒരു data booster ആണ്. ജിയോ എയർഫൈബറിന്റെ ഏതെങ്കിലും ഒരു പ്ലാൻ ഇതിനകം ആക്ടീവായുള്ളവർക്കാണ് ഈ ഡാറ്റ ബൂസ്റ്ററിന്റെ ആനുകൂല്യങ്ങളും ലഭിക്കുക. 599 രൂപ, 899 രൂപ, 1199 രൂപ എന്നീ റെഗുലർ പ്ലാനുകളിലോ, 14999 രൂപ, 2499 രൂപ, 3999 രൂപ എന്നീ മാക്‌സ് പ്ലാനുകളിലോ റീചാർജ് ചെയ്യുന്നവർക്ക് ഈ ഡാറ്റ ബൂസ്റ്ററും ആസ്വദിക്കാം.

Rs 401 Jio AirFiber

റിലയൻസ് ജിയോയിൽ നിന്നുള്ള ഈ എയർഫൈബർ പ്ലാനിൽ 1TB ഡാറ്റ ലഭിക്കും. നിലവിൽ നിങ്ങൾ ആക്ടീവ് ചെയ്തിരിക്കുന്ന അഥവാ ബില്ലിങ് ചെയ്തിരിക്കുന്ന പ്ലാനിന്റെ വാലിഡിറ്റിയാണ് ഡാറ്റ ബൂസ്റ്ററിനും ലഭിക്കുക. നിങ്ങളുടെ പ്ലാൻ വാലിഡിറ്റി അവസാനിക്കുമ്പോൾ ഡാറ്റ ബൂസ്റ്റർ ആനുകൂല്യങ്ങളും കാലഹരണപ്പെടുന്നതാണ്.

ജിയോ എയർഫൈബർ

കേരളത്തിലുൾപ്പെടെ ഇന്ന് ജിയോ എയർഫൈബർ സേവനം എത്തിക്കഴിഞ്ഞു. ഇന്ത്യയൊട്ടാകെ 21 സംസ്ഥാനങ്ങളിൽ എയർഫൈബർ എത്തിക്കഴിഞ്ഞു. രാജ്യത്തെ 494 നഗരങ്ങളിലും പട്ടണങ്ങളിലും അതിവേഗ ഇന്റർനെറ്റ് ലഭിക്കാനുള്ള പോർട്ടബിൾ ഫൈബർ സേവനം ലഭ്യമാണ്.

2023 അവസാനിക്കുമ്പോഴേക്കും ഇനിയും കൂടുതൽ നഗരങ്ങളിൽ ജിയോ സേവനം എത്തിയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Jio AirFiber

ജിയോ എയർഫൈബർ എങ്ങനെ ബുക്ക് ചെയ്യാം?

പുതിയ ജിയോ എയർഫൈബർ കണക്ഷൻ ബുക്ക് ചെയ്യുന്നതിന്, നിങ്ങൾക്ക് ജിയോ എയർഫൈബർ വെബ് പേജ് സന്ദർശിച്ച് എയർഫൈബർ കണക്ഷൻ എടുക്കാം. വെബ്സൈറ്റിനുള്ളിൽ കൊടുത്തിരിക്കുന്ന 60008-60008 എന്ന നമ്പറിൽ ബന്ധപ്പെട്ട് നിങ്ങളുടെ വീട്ടിലും എയർഫൈബർ കണക്ഷൻ എത്തിക്കാം.

Read More: ജോലി തട്ടിപ്പ് നടത്തിയ 100 സൈറ്റുകളെ പൂട്ടി കേന്ദ്രം, പണം ഒഴുകുന്നത് ഇന്ത്യയ്ക്ക് പുറത്തേക്കെന്നും കണ്ടെത്തൽ

ശ്രദ്ധിക്കുക കേരളത്തിൽ തിരുവനന്തപുരത്താണ് ജിയോ എയർഫൈബർ കണക്ഷൻ ലഭ്യമായിട്ടുള്ളതി. ഉടനെ മറ്റ് നഗരങ്ങളിലേക്കും എയർഫൈബർ കണക്ഷൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :