Jio 72 Days Plan Details
നിങ്ങൾ അന്വേഷിക്കുന്ന കിടിലൻ Reliance Jio Plan ഇവിടുണ്ട്. രണ്ടരമാസം വാലിഡിറ്റി വരുന്ന Budget Plan ആണിതെന്ന് പറയാം. ഈ പാക്കേജിൽ നിങ്ങൾക്ക് കോളിങ്, ഡാറ്റ, വമ്പൻ ഒടിടി ഓഫറുകളും കോംപ്ലിമെന്ററി ആനുകൂല്യങ്ങളും ലഭിക്കുന്നു. ഇടയ്ക്കിടെ റീചാർജ് ചെയ്ത് മെനക്കെടേണ്ട എന്നതാണ് ജിയോ പ്ലാനിന്റെ ഹൈലൈറ്റ്.
ജിയോ ഉപയോക്താക്കൾക്ക് ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും മൈജിയോ ആപ്പ് വഴിയും പ്ലാനെടുക്കാം. പേടിഎം, ഗൂഗിൾ പേ, ഫോൺപേ പോലുള്ള മൂന്നാം കക്ഷി ആപ്പുകളിലും പ്ലാൻ ലഭ്യം. ഓഫ്ലൈനായി റീചാർജ് ഔട്ട്ലെറ്റുകളിലും റിലയൻസ് ജിയോയുടെ ഈ പ്ലാൻ ലഭിക്കുന്നു.
28 ദിവസത്തെ പ്ലാനുകൾ വളരെ ചെറുതാണെന്ന് തോന്നുന്ന വരിക്കാർക്ക് ഇത് അനുയോജ്യമായ ഓപ്ഷൻ തന്നെ. പ്ലാനിലൂടെ നിങ്ങൾക്ക് രണ്ടര മാസത്തെ വാലിഡിറ്റി ആസ്വദിക്കാം. ഇതിൽ വോയിസ്, ഡാറ്റ, എസ്എംഎസ് സേവനങ്ങളുണ്ട്. ജിയോയുടെ ട്രൂ അൺലിമിറ്റഡ് 5ജി സേവനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 749 രൂപ വിലയാകുന്ന പ്ലാനിനെ കുറിച്ചാണ് വിവരിക്കുന്നത്.
72 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിലുള്ളത്. ഇതിൽ പ്രതിദിനം 2 ജിബി ഹൈ-സ്പീഡ് ഡാറ്റ അനുവദിച്ചിരിക്കുന്നു. കൂടുതൽ ആസ്വദിക്കാൻ സൗജന്യ ബോണസ് ഡാറ്റയും ഇതിൽ ലഭ്യമാണ്. 749 രൂപ പ്ലാനിൽ അധികമായി നൽകുന്നത് 20ജിബിയാണ്. ഇത് ദിവസ പരിധിയില്ലാതെ ലൈവ് സ്ട്രീമിങ്ങിലും മറ്റും ഉപയോഗിക്കാം.
അടുത്തത് ഏത് നെറ്റ്‌വർക്കിലേക്കും ജിയോ വോയിസ് കോളിങ് അനുവദിക്കുന്നു. വരിക്കാർക്ക് അൺലിമിറ്റഡായി ഇൻകമിങ്, ഔട്ട്ഗോയിങ് കോളുകൾ ആസ്വദിക്കാവുന്നതാണ്.
ഇവയ്ക്ക് പുറമെ 749 രൂപ ജിയോ പ്ലാനിൽ പ്രതിദിനം 100 കൂടിയുണ്ട്. ഇനി ജിയോ പ്ലാനിലെ ഒടിടി, കോംപ്ലിമെന്ററി ആക്സസ് കൂടി പരിശോധിക്കാം.
ഈ പാക്കേജിൽ നിങ്ങൾക്ക് ജിയോഹോട്ട്സ്റ്റാർ ആക്‌സസ് ലഭ്യമാണ്. 90 ദിവസത്തേക്ക് മൊബൈലിലും ടിവിയിലും ജിയോസിനിമയിലേക്കുള്ള സൗജന്യ സബ്സ്ക്രിപ്ഷൻ അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമെ സ്റ്റോറേജ് ആവശ്യങ്ങൾക്ക് 50 ജിബി ജിയോക്ലൗഡ് സേവനം ലഭിക്കും. നിങ്ങളുടെ ഫയലുകളും മെമ്മറികളും സുരക്ഷിതമായി സ്റ്റോർ ചെയ്യാൻ സാധിക്കും.
Also Read: 52 ശതമാനം വിലക്കുറവിൽ Xiaomi 14 Civi! Dolby Vision, Dual 32MP സെൽഫി ക്യാമറ പ്രീമിയം സ്മാർട്ട് ഫോൺ
ഇതിൽ പുതിയതായി ചില ആനുകൂല്യങ്ങളും ചേർത്തിട്ടുണ്ട്. ഗൂഗിളിന്റെ Gemini Offer 18 മാസ കാലാവധിയിൽ ആസ്വദിക്കാം. 35100 രൂപ വിലയാകുന്ന ജെമിനി സബ്സ്ക്രിപ്ഷനാണ് ജിയോ ഫ്രീയായി ഈ പാക്കേജിലൂടെ തരുന്നത്.
ഇതിന് പുറമെ ജിയോ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ജിയോ ഫിനാൻസ് ഓഫറും അനുവദിച്ചു. ജിയോ Gold പർച്ചേസ് സമയത്ത് 1 ശതമാനം ഇളവ് തരുന്ന ഡീലാണിത്. 2 മാസത്തേക്ക് ഫ്രീ ജിയോ ഹോം ട്രെയലും കണക്ഷനെടുക്കുന്നവർക്ക് ആസ്വദിക്കാനാകും.