jio 3 month plan offers unlimited calling data and jiohotstar
Jio 3 Month Plan: സാധാരണ ഒരു ടെലികോം പ്ലാനിന് 300 രൂപയിൽ കൂടുതൽ ചെലവാകും. പ്രത്യേകിച്ച് അൺലിമിറ്റഡ് ഓഫറുകൾ വാഗ്ദാനം ചെയ്യുന്ന പ്രീ-പെയ്ഡ് പാക്കേജിന് അത്യാവശ്യം പൈസ ചെലവാകും. എന്നാൽ ജിയോയുടെ ഈ 3 മാസത്തെ പ്ലാനിൽ ബമ്പർ ഓഫറുകളാണ് അനുവദിച്ചിട്ടുള്ളത്.
ജിയോയുടെ 3 മാസത്തെ പ്ലാനിൽ ടെലികോം സേവനങ്ങൾ മാത്രമല്ല കൊടുത്തിരിക്കുന്നത്. ഇതിൽ നിങ്ങൾക്ക് ഒടിടി ആനുകൂല്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്ലാനിന് ദിവസച്ചെലവ് 9.98 രൂപ മാത്രമാണ്. പാക്കേജിന്റെ മാസച്ചെലവ് 299 രൂപയാണ്. എന്നാൽ മൂന്ന് മാസത്തേക്ക് പ്ലാനിന് എത്ര വിലയാകുമെന്നും എന്തെല്ലാം ആനുകൂല്യങ്ങളാണുള്ളതെന്നും നോക്കാം.
പ്രതിമാസ റീചാർജുകളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ഈ മൂന്ന് മാസ പ്ലാൻ തെരഞ്ഞെടുക്കാം. വരിക്കാർക്ക് താങ്ങാനാവുന്ന ദീർഘകാല പ്രീ-പെയ്ഡ് പാക്കേജാണ്. 899 രൂപയാണ് പ്രീപെയ്ഡ് പ്ലാനിന്റെ വില.
എല്ലാ ലോക്കൽ, എസ്ടിഡി നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ചെയ്യാം. പ്രതിദിനം 100 സൗജന്യ എസ്എംഎസ്സും ഇതിലുണ്ട്. പ്രതിദിനം 2 ജിബി ഹൈ-സ്പീഡ് ഡാറ്റ ഇതിൽ കൊടുത്തിരിക്കുന്നു. 90 ദിവസത്തെ വാലിഡിറ്റിയിൽ ആകെ 180 ജിബി ഡാറ്റ ലഭിക്കും. ഇതിൽ റിലയൻസ് ജിയോ 20GB അധിക ഡാറ്റയും നൽകുന്നുണ്ട്. ഇങ്ങനെ മൊത്തം 200 ജിബി ഡാറ്റ കിട്ടും.
ടെലികോം സേവനങ്ങൾക്ക് പുറമെ ജിയോ ജിയോഹോട്ട്സ്റ്റാറും തരുന്നു. 3 മാസത്തേക്ക് ജിയോ ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യമായി ആസ്വദിക്കാം. റീചാർജിന് ശേഷം നിങ്ങളുടെ ജിയോനമ്പർ ഉപയോഗിച്ച് ജിയോഹോട്ട്സ്റ്റാറിൽ ലോഗിൻ ചെയ്യുക. ഇങ്ങനെ ജിയോഹോട്ട്സ്റ്റാർ ഫ്രീയായി 90 ദിവസം ആസ്വദിക്കാം.
റിലയൻസ് ജിയോയുടെ 100 രൂപ പ്രീ-പെയ്ഡ് റീചാർജ് പ്ലാൻ ഏറ്റവും ബജറ്റ് ഫ്രണ്ട്ലി ഓപ്ഷനാണ്. ഇതിലും ജിയോഹോട്ട്സ്റ്റാർ നൽകുന്നു. 5 ജിബി ഡാറ്റയ്‌ക്കൊപ്പം 90 ദിവസത്തെ ജിയോ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും.
Also Read: Airtel Best OTT Plan: ജിയോഹോട്ട്സ്റ്റാർ, Netflix, സീ5 ഫ്രീ! 280 രൂപയ്ക്കും താഴെ…
1080p റെസല്യൂഷനിൽ സിനിമകളും ടിവി ഷോകളും ലൈവ് സ്‌പോർട്‌സും ആസ്വദിക്കാം. വോയ്‌സ് കോളുകളും, എസ്എംഎസ് ആനുകൂല്യങ്ങളും ഇതിൽ ഉൾപ്പെടുന്നില്ല. ഈ പാക്കേജിൽ ജിയോഹോട്ട്സ്റ്റാർ, ഡാറ്റ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. റിലയൻസ് ജിയോ അൺലിമിറ്റഡ് 5ജി പ്ലാനുകൾ അറിയാൻ, ക്ലിക്ക് ചെയ്യുക.