Jio 3 Month Plan
Jio 3 Month Plan: നിങ്ങൾക്ക് ഏറ്റവും പുതിയ ഒടിടി റിലീസുകൾ വളരെ തുച്ഛ വിലയ്ക്ക് ആസ്വദിക്കാം. ടെലഗ്രാമിലും മറ്റുമുള്ള നിയമലംഘകരമായ ലിങ്കുകൾ ഡൌൺലോഡ് ചെയ്ത് സിനിമ കാണുന്നത് കുരുക്കാകും. പകരം ബുദ്ധിപൂർവ്വം ചെലവ് കുറച്ച് ഒടിടി സബ്സ്ക്രിപ്ഷനെടുത്താൽ മതി.
ജിയോഹോട്ട്സ്റ്റാർ ഫ്രീയായി കിട്ടാൻ അംബാനിയുടെ ജിയോ വളരെ ലാഭകരമായ ഒരു പ്ലാൻ അവതരിപ്പിച്ചു. ഇത് ജിയോഹോട്ട്സ്റ്റാറിന് വേണ്ടിയുള്ള എക്സ്ക്ലൂസിവ് പ്ലാനാണ്. പോരാഞ്ഞിട്ട് നിങ്ങൾക്ക് ആവശ്യമായ ഡാറ്റ കൂടി ചേർത്തിരിക്കുന്നു.
ഇത് ലാഭകരമായ ഒരു പ്ലാൻ തന്നെയാണ്. എന്തുകൊണ്ടെന്നാൽ ഇന്ത്യയിലെ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമാണ് പ്ലാനിലൂടെ ലഭിക്കുക. ഇപ്പോൾ റിലീസായ (Mohanlal Thudarum)തുടരും സിനിമയുടെ സ്ട്രീമിങ് ജിയോഹോട്ട്സ്റ്റാറിലാണ്. ഐപിഎൽ സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ അടുത്തുകൊണ്ടിരിക്കെ ഓൺലൈനിൽ ക്രിക്കറ്റ് ആസ്വദിക്കാനും പ്ലാൻ സഹായകമാകും. വളരെ തുച്ഛമായ വിലയാണ് പ്ലാനിനായി അംബാനി ഈടാക്കുന്നത്.
രണ്ട് മാസം മുമ്പാണ് റിലയൻസ് ജിയോ ഇങ്ങനെയൊരു പ്ലാൻ പുറത്തിറക്കിയത്. ഇതൊരു ഡാറ്റ-ഒൺലി റീചാർജ് പ്ലാനാണ്. പ്രീ-പെയ്ഡ് വരിക്കാർക്ക് 90 ദിവസത്തെ കാലയളവിൽ ജിയോ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ആസ്വദിക്കാം. 100 രൂപയാണ് പ്ലാനിന്റെ വില. ഇതിൽ 90 ദിവസത്തേക്ക് മൊത്തമായി 5 ജിബി ഡാറ്റയും അനുവദിച്ചിട്ടുണ്ട്.
എന്നാൽ പ്ലാനിൽ കോളിങ്, എസ്എംഎസ് സേവങ്ങൾ ഉൾപ്പെടുന്നില്ല എന്നത് ശ്രദ്ധിക്കുക. ഡാറ്റയും ജിയോഹോട്ട്സ്റ്റാറും മാത്രമാണ് 100 രൂപ പാക്കേജിലുള്ളത്. പ്ലാനിൽ 90 ദിവസത്തെ കാലാവധിയിൽ ഹോട്ട്സ്റ്റാർ കിട്ടാൻ ഒരു നിബന്ധനയുണ്ട്. ജിയോ മാസ പ്ലാനിനൊപ്പമാണ് നിങ്ങൾ ഇതിൽ റീചാർജ് ചെയ്തതെങ്കിൽ ഒരു വ്യവസ്ഥ പാലിക്കണം. നിങ്ങളുടെ ഒരു മാസ പ്ലാൻ തീരുന്നതിന് 48 മണിക്കൂറിനകം മറ്റൊരു ബേസ് പ്ലാൻ എടുത്താൽ മാത്രമാണ് രണ്ടും മൂന്നും മാസത്തെ ജിയോഹോട്ട്സ്റ്റാർ ലഭിക്കുകയുള്ളൂ.
നിങ്ങൾ സാധാരണ ഒരു ജിയോഹോട്ട്സ്റ്റാർ പ്ലാനെടുക്കുകയാണെങ്കിൽ അതിന് 149 രൂപയാകും. 90 ദിവസത്തെ വാലിഡിറ്റിയിൽ മൊബൈൽ ഫോണുകളിലേക്ക് മാത്രമാണ് ആക്സസ് പരിമിതപ്പെടുത്തിയിട്ടുള്ളത്. ഇതിൽ നിന്ന് വ്യത്യസ്തമായി നിങ്ങൾക്ക് ജിയോഹോട്ട്സ്റ്റാർ 100 രൂപയ്ക്ക് ടെലികോം റീചാർജിലൂടെ കിട്ടും. ജിയോ അൺലിമിറ്റഡ് 5ജി പ്ലാനുകൾ അറിയാൻ, ക്ലിക്ക് ചെയ്യുക.
സിനിമകളും വെബ് സീരീസുകളും ഐപിഎല്ലും, മറ്റ് ലൈവ് സ്പോർട്സ് പരിപാടികളും 1080p വരെ റെസല്യൂഷനിൽ കാണാനാകും. അതും മൊബൈലിലോ സ്മാർട് ടിവിയിലോ ആക്സസുണ്ട്. ശരിക്കും പറഞ്ഞാൽ ജിയോഹോട്ട്സ്റ്റാറിന്റെ 299 രൂപ വില വരുന്ന സൂപ്പർ പ്ലാനിന് തുല്യമായ ആക്സസ് ഇങ്ങനെ 100 രൂപയ്ക്ക് കിട്ടും.
Also Read: Airtel New Plans: Netflix, സീ5 എല്ലാമുണ്ട്, പിന്നെ Unlimited 5G-യും കോളിങ്ങും അങ്ങനെ അങ്ങനെ…