jio 200 days plan, Jio Rs 2025 plan,
Jio 200 Days Plan: 6 മാസത്തിൽ കൂടുതൽ വാലിഡിറ്റി വരുന്ന പ്രീ- പെയ്ഡ് പ്ലാനിനെ കുറിച്ച് അറിയാം. വലിയ വിലയില്ലാതെ ദീർഘകാല വാലിഡിറ്റി ലഭിക്കുന്ന പ്ലാനാണിത്. അംബാനി കമ്പനി 200 ദിവസത്തെ വാലിഡിറ്റിയിൽ ഒരൊറ്റ റീചാർജ് പ്ലാനാണ് തരുന്നത്. പ്രതിമാസ റീച്ചാർജ് ചെയ്യുന്നതിനേക്കാൾ ലാഭകരമായ പ്രീ-പെയ്ഡ് ഓപ്ഷനാണിത്.
ഇതിൽ ജിയോഗോൾഡ് എന്നൊരു സേവനം കൂടി വരുന്നു. ഇത് അംബാനി ടെലികോം കമ്പനിയുടെ 9-ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ്. ശ്രദ്ധിക്കേണ്ടത് ഈ മാസം മാത്രമാണ് ജിയോഗോൾഡ് കിഴിവ് ലഭിക്കുന്നത്.
പതിവായി ഡാറ്റയും കോളും ആവശ്യമുള്ളവർക്ക് ജിയോയുടെ ഈ റീചാർജ് പ്രയോജനപ്പെടുത്താം. 5G കവറേജ് ഉള്ള സ്ഥലങ്ങളിൽ, 5ജി സ്മാർട്ഫോണിൽ അൺലിമിറ്റഡ് 5ജി ആസ്വദിക്കാം. ദീർഘകാലത്തേക്ക് ഒരുമിച്ച് റീച്ചാർജ് ചെയ്യാനായി പ്ലാൻ നോക്കുന്നവർക്ക് 200 ദിവസ പ്ലാനാണ് അനുയോജ്യം. ജിയോ 200 ദിവസത്തെ പ്ലാനിന്റെ വിലയും ആനുകൂല്യങ്ങളും നോക്കാം.
അംബാനിയുടെ ഈ പ്ലാനിന് 2025 രൂപയാണ് വിലയാകുന്നത്. 200 ദിവസത്തെ ജിയോ പ്ലാനിൽ അൺലിമിറ്റഡ് കോളിങ് ആസ്വദിക്കാം. ഇതിൽ ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാതെ വോയിസ് കോളുകൾ ചെയ്യാം. കൂടാതെ, ദിവസേന 100 എസ്എംഎസുകളും സൗജന്യമായി നേടാനാകും.
ദിവസേന 2.5 ജിബി ഡാറ്റയാണ് പ്രീ-പെയ്ഡ് പ്ലാനിൽ ലഭിക്കുന്നത്. ഇത് ജിയോയുടെ 2025-ന്റെ വെൽകം ഓഫറായാണ് പ്രഖ്യാപിച്ചത്. 5ജി കവറേജുള്ള പ്രദേശങ്ങളിൽ പരിധിയില്ലാത്ത 5G ഡാറ്റയും ലഭിക്കും.
ഈ പ്ലാനിൽ ജിയോ സിനിമ, ജിയോ ടിവി, ജിയോ ക്ലൗഡ് എന്നീ ജിയോ കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷൻ നേടാം. ഇതിന് പുറമെ ജിയോ 2150 രൂപയുടെ ഷോപ്പിംഗ് കൂപ്പണും ലഭിക്കുന്നു. അജിയോ, സ്വിഗ്ഗി, ഈസ് മൈ ട്രിപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുടെ കൂപ്പണുകളും ഇതിനുണ്ട്. ഒരു മാസത്തെ ജിയോസാവൻ സബ്സ്ക്രിപ്ഷനും ഇതിലുണ്ടാകും. 91-8010000524 എന്ന നമ്പരിലേക്ക് മിസ്ഡ് കോൾ ചെയ്ത് ജിയോ ഗോൾഡ് പർച്ചേസിലും ഡിസ്കൌണ്ട് ലഭിക്കുന്നതാണ്. ഈ ഓഫർ അംബാനി ടെലികോം കമ്പനിയുടെ 9-ാം വാർഷികത്തോട് അനുബന്ധിച്ചാണ്.
2025 രൂപയുടെ ജിയോ പ്ലാനിന് സമാനമായി ബിഎസ്എൻഎല്ലിലും നിരവധി റീചാർജ് ഓപ്ഷനുകളുണ്ട്. 1499 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ 336 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. 1999 രൂപയുടെ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പാക്കേജിൽ 330 ദിവസത്തെ കാലയളവ് ലഭിക്കും. 2025 രൂപയുടെ ജിയോ പാക്കേജിന് സമാനമായി 365 ദിവസത്തെ വാലിഡിറ്റിയിൽ 2399 രൂപയുടെ പാക്കേജുമുണ്ട്.
Also Read: Galaxy S25 FE വന്നപ്പോൾ Samsung Galaxy S24 FE വില കുറച്ചു! 35000 രൂപയിൽ താഴെ വാങ്ങാം…