200 രൂപയിൽ താഴെ വിലയിൽ അൺലിമിറ്റഡ് കോളിങ്ങും ഡാറ്റയും! Jio യിൽ ഇങ്ങനെയൊരു പ്ലാനോ?

മാസം 200 രൂപയിൽ താഴെ ചെലവിൽ അൺലിമിറ്റഡ് കോളുകളുള്ള Jio Plan ഉണ്ടോ? അൺലിമിറ്റഡ് 5ജി ഉൾപ്പെടെയുള്ള സേവനങ്ങളുണ്ടെങ്കിലും റിലയൻസ് ജിയോയിൽ ലാഭകരമായ പ്ലാനുകൾ വിരളമാണെന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ 200 രൂപയിൽ താഴെ വിലയിൽ, ഒരു മാസത്തേക്ക് ഇത്രയും മികച്ച റീചാർജ് പ്ലാനെ കുറിച്ച് നിങ്ങൾക്ക് അറിയില്ലായിരിക്കും.

വെറും 189 രൂപയ്ക്ക് ഒരു മാസത്തേക്ക് അൺലിമിറ്റഡ് കോളുകളും ഡാറ്റയും ലഭിക്കുന്ന പാക്കേജാണിത്. ആനുകൂല്യങ്ങൾ ഒട്ടും കുറയാതെ തന്നെ കുറഞ്ഞ വിലയിൽ എങ്ങനെ റീചാർജ് ചെയ്യാമെന്ന് ആലോചിക്കുന്നവർക്ക് 189 രൂപ പ്ലാൻ അനുയോജ്യമാകും. പ്ലാനിന്റെ ഗുണങ്ങളും മറ്റ് പ്രത്യേകതകളും വിശദമായി അറിയാം.

Jio 189 Plan

ഇൻകമിംഗ്/ഔട്ട്‌ഗോയിംഗ് കോളുകൾക്ക് മുൻഗണന നൽകുന്നവർക്ക് ബജറ്റ് വിലയിൽ തെരഞ്ഞെടുക്കാവുന്ന പ്ലാനാണിത്. അമിത റീചാർജ് തുക കൊടുക്കാതെ ഒരു മാസത്തെ വാലിഡിറ്റി പ്ലാനിൽ ലഭിക്കുന്നു. ഇതിൽ എസ്എംഎസ്, കോളിങ്, ഇന്റർനെറ്റ് സേവനങ്ങളെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. 189 രൂപയുടെ ജിയോ പാക്കേജിന്റെ ആനുകൂല്യങ്ങൾ അറിയാം.

Jio 1 Month Plan

റിലയൻസ് ജിയോ 189 രൂപ പ്രീപെയ്ഡ് പ്ലാനിൽ പരിധിയില്ലാതെ വോയ്‌സ് കോളിംഗ് അനുവദിച്ചിരിക്കുന്നു. ഇതിൽ ടെലികോം 300 എസ്എംഎസ് ഉൾപ്പെടുന്നു. 28 ദിവസത്തേക്ക് മൊത്തമുള്ള എസ്എംഎസ് ഓഫറുകളാണ് പ്ലാനിലുള്ളത്. ഈ പ്രീ പെയ്ഡ് പ്ലാനിൽ 2 ജിബി ഡാറ്റയും ഉണ്ട്. ഇത് പ്രതിദിന ക്വാട്ടയല്ല. മൊത്തം വാലിഡിറ്റിയിലേക്ക് ലഭിക്കുന്ന ഡാറ്റയാണ്. ഫെയർ യൂസേജ് പോളിസി (എഫ്‌യുപി) ഡാറ്റ ഉപയോഗിച്ചതിന് ശേഷം വേഗത 64 കെബിപിഎസായി കുറയുന്നു. ജിയോടിവി, ജിയോഎഐക്ലൗഡ് പോലുള്ള ഒടിടി ആക്സസ് 189 രൂപ പാക്കേജിലുണ്ട്.

Jio Rs 189 Plan

Also Read: ഈ വിഷുവിന് പുതിയ ഫോൺ! ഫ്ലിപ്കാർട്ടിൽ Samsung Galaxy S24 Plus അധിക ഓഫറിൽ

ആനുകൂല്യങ്ങൾ ചുരുക്കത്തിൽ

  • കോളിങ്: അൺലിമിറ്റഡ് കോളിംഗ്
  • ഡാറ്റ: 2 ജിബി
  • എസ്എംഎസ്: 300 SMS

ഡാറ്റ അധികം ഉപയോഗിക്കാത്തവർക്ക് ജിയോയുടെ 189 രൂപയുടെ പ്ലാൻ മികച്ചതാണ്. വൈഫൈ ഉപയോഗിക്കുന്നവർക്കും മൊബൈൽ ഡാറ്റ ആവശ്യമില്ലാത്തതിനാൽ ഈ പ്രീ പെയ്ഡ് പാക്കേജ് അനുയോജ്യമാണ്. പുറത്ത് പോകുമ്പോഴും മറ്റും അത്യാവശ്യം യുപിഐ പേയ്മെന്റുകൾക്ക് 2ജിബി ഡാറ്റ മതിയാകും. ജിപേ, ഫോൺപേ പോലുള്ള പേയ്മെന്റ് ആപ്പുകളിലൂടെയും മൈജിയോ ആപ്പിലൂടെയും 189 രൂപ പ്ലാൻ റീചാർജ് ചെയ്യാം.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :