Jio Rs 319 Plan
ഇന്ത്യയിലെ പ്രധാന ടെലികോം ഓപ്പറേറ്റർമാരാണ് Jio, Airtel, BSNL. ഫാസ്റ്റ് കണക്റ്റിവിറ്റിയും, മികച്ച ഒടിടി ആനുകൂല്യങ്ങളും റിലയൻസ് ജിയോ തരുന്നു. 2015 ൽ ആരംഭിച്ച ജിയോ ടെലികോം 2016 സെപ്തംബറിലാണ് സേവനം ലഭ്യമാക്കാൻ തുടങ്ങിയത്.
ഇന്ത്യയിലെ ഇന്റർനെറ്റ് മേഖലയിൽ വിപ്ലവം സൃഷ്ടിച്ചാണ് ജിയോ അരങ്ങേറ്റം കുറിച്ചത്. ചെറിയ വിലയ്ക്ക് ഏറ്റവും കൂടുതൽ ഡാറ്റ നൽകിയത് മറ്റ് ടെലികോം ഓപ്പറേറ്റർമാരെയും മാറ്റത്തിലേക്ക് നയിച്ചു.
ഇപ്പോഴും ഇന്ത്യയിലെ ടെലികോം മേഖലയിൽ ഒന്നാമതായി ജിയോ തുടരുന്നു. ഫാസ്റ്റ് കണക്റ്റിവിറ്റി തരുന്ന സേവനമാണെങ്കിലും വലിയ തുകയാണ് ജിയോ പ്ലാനുകൾക്കെന്ന് ചില പരാതികളുണ്ട്. എന്നാലും റിലയൻസ് ജിയോയിലും ലാഭകരമായ, ബജറ്റ് ഫ്രണ്ട്ലി പ്ലാനുകളുണ്ട്. ഇത്തരത്തിലുള്ള ഒരു പ്രീ പെയ്ഡ് പ്ലാനിനെ കുറിച്ച് ഞങ്ങൾ പറഞ്ഞുതരാം.
മാസ പ്ലാൻ തെരഞ്ഞെടുക്കുന്നവർക്ക് ഇത് മികച്ച ചോയിസാണ്. ഈ പ്രീ പെയ്ഡ് പ്ലാനിന് തുച്ഛ വിലയാണ്. കൃത്യം ഒരു കലണ്ടർ മാസമാണ് വാലിഡിറ്റി. സാധാരണ ടെലികോം കമ്പനികളുടെ ഒരു മാസ പാക്കേജിന് 28 ദിവസമാണ് കാലാവധി. എന്നാൽ 319 രൂപയുടെ പാക്കേജിൽ റീചാർജ് ചെയ്യുന്ന ദിവസം മുതൽ ഒരു മാസത്തെ കാലാവധി ലഭിക്കും.
319 രൂപയുടെ പ്ലാനിൽ വളരെ മികച്ച ആനുകൂല്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ടെലികോം കമ്പനി ലോക്കൽ, എസ്ടിഡി കോളുകൾ അനുവദിച്ചിട്ടുണ്ട്. വാലിഡിറ്റി കാലയളവിൽ മുഴുവൻ വരിക്കാർക്ക് അൺലിമിറ്റഡായി കോളുകൾ ആസ്വദിക്കാം.
Also Read: മോട്ടറോളയെ തോൽപ്പിക്കാൻ Realme Narzo 90 സീരീസിൽ രണ്ട് മോഡലുകൾ 11999 രൂപ മുതൽ!
ഈ പ്രീപെയ്ഡ് പ്ലാൻ 5G ഡാറ്റ ലഭ്യമല്ല. എന്നാൽ 4ജി വരിക്കാർക്ക് പ്രതിദിനം 1.5 ജിബി ഡാറ്റ നൽകിയിരിക്കുന്നു. ഇത് 4ജി, 5ജി വരിക്കാർക്ക് വേണ്ടിയുള്ള ഓഫറാണ്. ഈ ജിയോ പ്രീ പെയ്ഡ് പ്ലാനിൽ പ്രതിദിനം 100 സൗജന്യ എസ്എംഎസും ആസ്വദിക്കാം.
എല്ലാ ടെലികോം സേവനങ്ങളും തുച്ഛ വിലയ്ക്ക് ലഭിക്കുമെന്നാണ് പ്ലാനിന്റെ നേട്ടം. ഇതിൽ ജിയോ ഒടിടി സേവനങ്ങളൊന്നും നിലവിൽ തരുന്നില്ല. ജിയോടിവി, ജിയോഎഐക്ലൌഡ് ആക്സസും 319 രൂപ പ്ലാനിൽ നിന്ന് നേടാം.
319 രൂപയേക്കാൾ ചെറിയ മാസ പ്ലാനുകളും റിലയൻസ് ജിയോയിലുണ്ട്. 299 രൂപയുടെ പ്ലാനിലും സ്വകാര്യ ടെലികോം 28 ദിവസത്തെ കാലാവധി ലഭിക്കുന്നു. അൺലിമിറ്റഡ് കോളുകളും എസ്എംഎസ്, ഡാറ്റ സേവനങ്ങളും 299 രൂപയിലുണ്ട്.
329 രൂപയ്ക്കും മറ്റൊരു മാസ പ്ലാൻ ടെലികോമിലുണ്ട്. ഇതിൽ ജിയോസാവൻ ആക്സസ് ലഭിക്കുന്നു. 28 ദിവസത്തെ വാലിഡിറ്റി ഇതിലുണ്ട്. എന്നാൽ ഈ രണ്ട് പ്ലാനുകളേക്കാൾ കൃത്യം ഒരു കലണ്ടർ മാസം ലഭിക്കുന്നത് 319 രൂപയിലാണ്.