india shutdown 2g and 3g what reliance jio proposed to govt
ഇന്ത്യയിൽ 5G വിന്യസിക്കുന്നതിൽ അംബാനിയുടെ Reliance Jio വലിയ പങ്ക് വഹിച്ചു. നിലവിൽ ജിയോയും എയർടെലും മാത്രമാണ് രാജ്യത്ത് 5G സേവനം നൽകുന്നത്. വോഡഫോൺ ഐഡിയ സമീപ ഭാവിയിലെങ്കിലും 5ജി എത്തിക്കുമെന്നതിൽ സൂചനയില്ല. സർക്കാർ ടെലികോം BSNL ആകട്ടെ 4Gയുടെ പണി തുടങ്ങിയിട്ടേയുള്ളൂ…
ഇപ്പോഴിതാ, രാജ്യത്തെ 2G, 3G നെറ്റ്‌വർക്കുകൾ പൂർണമായും അടച്ചുപൂട്ടണമെന്നാണ് റിലയൻസ് ജിയോ പറയുന്നത്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഗ്രൂപ്പ് ഇക്കാര്യം കേന്ദ്രത്തോട് അഭ്യർഥിക്കുകയും ചെയ്തു. ഇപ്പോഴും രാജ്യത്തെ എല്ലാ മൊബൈൽ ഉപയോക്താക്കളും 5Gയിലേക്ക് വന്നിട്ടില്ല. ഈ സാഹചര്യത്തിൽ എന്തിനാണ് ജിയോ ഇങ്ങനെയൊരു അഭ്യർഥന കൊണ്ടുവന്നത്?
TRAI പ്രസിദ്ധീകരിച്ച ‘ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ത്രൂ 5 ജി ഇക്കോസിസ്റ്റം’ എന്ന കൺസൾട്ടേഷൻ പേപ്പറിന്റെ മറുപടിയിലാണ് ജിയോ ഇങ്ങനെ നിർദേശിച്ചത്. അനാവശ്യ ചെലവുകൾ ഒഴിവാക്കാൻ ഇത് സഹായിക്കുമെന്നാണ് ജിയോ അവകാശപ്പെടുന്നത്. ഇതിലൂടെ എല്ലാവരും 4G, 5G നെറ്റ്‌വർക്കുകളിലേക്ക് മൈഗ്രേറ്റ് ചെയ്യും.
ഇതിനായി രാജ്യത്തെ 2G, 3G നെറ്റ്‌വർക്കുകൾ പൂർണമായും അടച്ചുപൂട്ടണം. 5G എക്കോസിസ്റ്റത്തെ വികസിപ്പിക്കാനും ഇത് പ്രചോദനമാകും. ഇങ്ങനെ ഡിജിറ്റൽ ഇന്ത്യയുടെ വളർച്ച ഉറപ്പാക്കാമെന്ന് ജിയോ പറയുന്നു.
ഇന്ന് 5G വേഗതയേറിയ മനുഷ്യജീവിതത്തിന് കൂടുതൽ സഹായകരമാവുകയാണ്. വേഗത മാത്രമല്ല വിശ്വസനീയമായ കണക്റ്റിവിറ്റിയും 5G ഉറപ്പാക്കുന്നു. ഡിജിറ്റൽ മൈഗ്രേഷന് 5G ഉത്തേജകമാകും. അതിവേഗ ഡാറ്റയും കൂടിയ ബാൻഡ്‌വിഡ്ത്തുമാണ് 5ജി നൽകുന്നത്. ബിസിനസുകൾക്കും നവസംരഭകർക്കും അതിനാൽ ഈ അപ്ഡേറ്റഡ് കണക്റ്റിവിറ്റി സഹായിക്കുമെന്ന് ജിയോ പ്രതീക്ഷിക്കുന്നു.
2G,3G നെറ്റ്‌വർക്കുകൾ പൂർണമായും അടച്ചുപൂട്ടുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന് Vi പറഞ്ഞു. ട്രായിയുടെ ഇതേകൺസൾട്ടിങ് പേപ്പറിലാണ് വോഡഫോൺ ഐഡിയയും പ്രതികരിച്ചത്.
ഇന്ത്യയിൽ ഇപ്പോഴും 2G,3G സജ്ജമാക്കിയ സ്മാർട്ഫോണുകളാണുള്ളത്. മികച്ച 5G ഫോണുകളുടെ ഉയർന്ന വിലയും വിഐ ചൂണ്ടിക്കാട്ടുന്നു. കുറഞ്ഞ വരുമാനമുള്ള ആളുകൾക്ക് 5G ആക്സസ് ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നാണ് വിഐ പറയുന്നത്.
ജനങ്ങൾ പുതിയ ഡിജിറ്റൽ ടെക്നോളജിയിലേക്ക് അപ്ഡേറ്റ് ചെയ്യുന്നതിന് സർക്കാർ ശ്രമിക്കണം. ഇപ്പോഴും വലിയൊരു വിഭാഗം 2G, 3G പോലുള്ള പഴയ സാങ്കേതിക വിദ്യയിലാണ്. 5G പോലുള്ള പുതിയ ടെക്നോളജിയിലേക്ക് അപ്ഡേറ്റ് ചെയ്യപ്പെടേണ്ടതുണ്ട്.
READ MORE: Ajio, Swiggy, Ixigo… Jio റിപ്പബ്ലിക് ഡേ ഓഫറിൽ Free കൂപ്പണുകൾ
ആളുകൾക്ക് ഫീച്ചർ ഫോണുകൾ ഉപേക്ഷിക്കാൻ സർക്കാർ സബ്‌സിഡി നൽകണമെന്ന് വിഐ നിർദേശിച്ചു. ഇതിലൂടെ രാജ്യത്തെ ഡിജിറ്റൽ വിഭജനം മറികടക്കാൻ സഹായിക്കും. ഇങ്ങനെ ആളുകൾ 5G ലഭിക്കുന്ന സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കാൻ തുടങ്ങുമെന്നാണ് വിഐ പറയുന്നത്.