ഇതാണ് Independence Day Offer! 50GB അധിക ഡാറ്റയും Free Hotstar, പ്രൈം വീഡിയോ ആക്സസും, വിശ്വസിക്കാനാകുന്നില്ലേ?

Updated on 16-Aug-2024
HIGHLIGHTS

Vodafone Idea-യുടെ 4 പ്ലാനുകളിലാണ് ഓഫർ ഉൾപ്പെടുത്തിയിട്ടുള്ളത്

VI വരിക്കാർക്കാണ് Extra ഡാറ്റയും OTT ആനുകൂല്യങ്ങളും നൽകുന്നത്

ഓഗസ്റ്റ് 13 മുതൽ ഓഗസ്റ്റ് 28 വരെ ഇത് ലഭ്യമാണ്

Independence Day Offer: അധിക ഡാറ്റയും ഫ്രീ ഒടിടിയും നിങ്ങൾക്ക് സമ്മാനമായി ലഭിക്കും. വിശ്വസിക്കാൻ പ്രയാസമാണോ? എന്നാൽ Vodafone Idea തരുന്ന ആകർഷകമായ ഓഫർ ഇതാണ്. പ്രീപെയ്ഡ് വരിക്കാർക്കായാണ് Extra ഡാറ്റയും OTT ആനുകൂല്യങ്ങളും നൽകുന്നത്.

Vodafone Idea Offer

78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യക്കാർക്ക് VI ഓഫർ പ്രഖ്യാപിച്ചത്. ആശങ്ക വേണ്ട, സ്വാതന്ത്ര്യ ദിനം കഴിഞ്ഞാലും ഓഫർ ലഭ്യമാണ്. എന്നാൽ ഇതൊരു പരിമിത കാല ഓഫറാണെന്ന് കൂടി ഓർമിപ്പിക്കുന്നു.

Vodafone Idea ഫ്രീഡം ഓഫർ

വോഡഫോൺ ഐഡിയയുടെ എക്സ്ട്രാ ഓഫർ എന്നു വരെ ലഭിക്കുമെന്നോ? ഓഗസ്റ്റ് 13 മുതൽ ഓഗസ്റ്റ് 28 വരെ ഇത് ലഭ്യമാണ്. ഇനി ഓഫർ വിശദമായി പരിചയപ്പെടാം.

അധിക ഡാറ്റയും Free പ്രൈം വീഡിയോയും

വോഡഫോൺ ഐഡിയയുടെ 4 പ്ലാനുകളിലാണ് ഓഫർ ഉൾപ്പെടുത്തിയിട്ടുള്ളത്. നിങ്ങൾക്ക് 50GB വരെ അധിക ഡാറ്റ വിഐ അനുവദിക്കുന്നു. ഒരു വർഷത്തേക്ക് വരെ ഒടിടി ആക്സസും നേടാം. ആമസോൺ പ്രൈം വീഡിയോ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പോലുള്ള ഒടിടികളാണ് ഇതിലുള്ളത്. VI റീചാർജ് ചെയ്യാൻ, ഡിജിറ്റ് ഓപ്ഷൻ.

1,749 രൂപ, 3,499 രൂപ, 3,624 രൂപ, 3699 രൂപ പ്ലാനുകളിലാണ് ഓഫർ. ഇവയെല്ലാം വിഐയുടെ പ്രീപെയ്ഡ് പ്ലാനുകളാണ്. ഓരോ പ്ലാനിലും ചേർത്തിട്ടുള്ള സ്വാതന്ത്ര്യദിന ഓഫർ പരിചയപ്പെടാം.

1,749 രൂപ പ്ലാൻ

1.5ജിബി പ്രതിദിനം ലഭിക്കുന്ന പ്രീ-പെയ്ഡ് പ്ലാനാണിത്. അൺലിമിറ്റഡ് വോയിസ് കോളുകൾ ഇതിലുണ്ട്. 180 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. ഇതൊരു അർധ വാർഷിക പ്ലാനാണെന്ന് പറയാം. 45 ദിവസത്തേക്ക് 30GB അധിക ഡാറ്റയാണ് വിഐ അനുവദിച്ചിരിക്കുന്നത്.

3,449 രൂപ പ്ലാൻ

ഈ പ്ലാനിൽ നിങ്ങൾക്ക് 365 ദിവസമാണ് വാലിഡിറ്റി ലഭിക്കുക. ദിവസവും 1.5GB ഡാറ്റയും അൺലിമിറ്റഡ് കോളുകളുമുള്ള പ്ലാനാണിത്. 90 ദിവസത്തേക്ക്, അതായത് 3 മാസത്തേക്ക് അധിക ഡാറ്റ ലഭിക്കും. 50GB ഡാറ്റയാണ് സ്വാതന്ത്ര്യദിന ഓഫറിലൂടെ വിഐ തരുന്നത്.

Read More: Good News! Free ആയി BSNL SIM വീട്ടിലെത്തും, കേരളത്തിലും തുടങ്ങി

3,624 രൂപ പ്ലാൻ

വോഡഫോൺ ഐഡിയയുടെ മറ്റൊരു വാർഷിക പ്ലാനാണിത്. 365 ദിവസമാണ് ഇതിന്റെ കാലാവധി. അൺലിമിറ്റഡ് വോയിസ് കോളുകളും പ്രതിദിനം 2GB-യും നൽകുന്ന പ്ലാനാണിത്.

vodafone idea

ഇതിൽ നിങ്ങൾക്ക് ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ ലഭിക്കും. ഒരു വർഷത്തേക്കാണ് ഹോട്ട്സ്റ്റാർ ആക്സസ് നൽകുന്നത്. ഇതിലും അധികമായി 50GB ഡാറ്റ ലഭിക്കുന്നു. 90 ദിവസത്തേക്ക് അധിക ഡാറ്റ ലഭിക്കും.

3,699 രൂപ പ്ലാൻ

3699 രൂപ പ്ലാനിന്റെ വാലിഡിറ്റിയും 365 ദിവസമാണ്. അൺലിമിറ്റഡ് വോയിസ് കോളുകളും പ്രതിദിനം 2GB ഡാറ്റയും ഇതിൽ ലഭിക്കുന്നു. ഒരു വർഷത്തെ ആമസോൺ പ്രൈം വീഡിയോ ആക്സസും പ്ലാനിൽ ഫ്രീയാണ്. ഇതിലും നിങ്ങൾക്ക് 50GB ഡാറ്റ അധികം ലഭിക്കുന്നു. 3 മാസത്തേക്ക് ഈ ഫ്രീ ഓഫർ ആസ്വദിക്കാവുന്നതാണ്. ഈ ഓഫറുകൾ സ്വന്തമാക്കാൻ വിഐ ആപ്പ് വഴി റീചാർജ് ചെയ്യുക.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :