IND vs PAK പോരാട്ടത്തിന് മുന്നേ JIO Bumper ഓഫറെത്തി! 200 രൂപയ്ക്ക് താഴെ പുതിയ പ്ലാൻ, Free ആയി LIVE കാണാനും അവസരം

Updated on 23-Feb-2025
HIGHLIGHTS

Ind vs Pak മത്സരത്തിന് മുന്നോടിയായി reliance jio പുതിയ പ്ലാൻ കൊണ്ടുവന്നിരിക്കുകയാണ്

പ്രീ-പെയ്ഡ് വരിക്കാർക്ക് വേണ്ടിയാണ് ജിയോയുടെ പുതിയ ചെറിയ പ്ലാൻ വന്നു

200 രൂപയ്ക്കും താഴെ മാത്രമാണ് ഇതിന് വിലയാകുന്നത്

Ind vs Pak Live Jiohotstar പ്ലാൻ: ICC ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ന് ഇന്ത്യയും പാകിസ്ഥാനും മാറ്റുരയ്ക്കുന്നു. ചാമ്പ്യൻസ് ട്രോഫി ജേതാക്കളാകാനുള്ള പര്യടനത്തിൽ ഇന്ത്യ കാത്തിരിക്കുന്ന മത്സരമാണിത്. ഫെബ്രുവരി 23-ന് ഉച്ചയ്ക്ക് 2:30 മുതലാണ് മത്സരം.

Ind vs Pak മത്സരത്തിന് മുന്നോടിയായി reliance jio പുതിയ പ്ലാൻ കൊണ്ടുവന്നിരിക്കുകയാണ്. പ്രീ-പെയ്ഡ് വരിക്കാർക്ക് വേണ്ടിയാണ് ജിയോയുടെ പുതിയ ചെറിയ പ്ലാൻ. 200 രൂപയ്ക്കും താഴെ മാത്രമാണ് ഇതിന് വിലയാകുന്നത്. നിങ്ങൾക്ക് മത്സരം ലൈവായി ആസ്വദിക്കാനുള്ള അവസരമാണിത്. ഒപ്പം JioHotstar സബ്സ്ക്രിപ്ഷനും പ്ലാനിലുണ്ട്.

Ind vs Pak Live പുതിയ പ്ലാൻ

റിലയൻസ് ജിയോയുടെ പുതിയ പ്ലാൻ ഫ്രീയായി ജിയോ ഹോട്ട്‌സ്റ്റാർ തരുന്നു. 195 രൂപയുടെ ജിയോ ഹോട്ട്‌സ്റ്റാർ പ്ലാനാണ് അംബാനി ബമ്പർ ഓഫറായി കൊണ്ടുവന്നിരിക്കുന്നത്.

jiohotstar launched in india

195 രൂപയുടെ പ്ലാനിൽ വരിക്കാർക്ക് 90 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്നു. ജിയോ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും പ്ലാനിൽ ചേർത്തിട്ടുണ്ട്. നിങ്ങൾക്ക് പ്ലാനിലൂടെ 15 ജിബി ഡാറ്റ ലഭിക്കും. പ്ലാനിന്റെ ബേസിക് വാലിഡിറ്റിയ്ക്ക് തുല്യമാണ് ഒടിടി വാലിഡിറ്റിയും വരുന്നത്. അതായത് JioHotstar സബ്സ്ക്രിപ്ഷനും 90 ദിവസത്തെ വാലിഡിറ്റിയിൽ കിട്ടും. ഡാറ്റ പരിധി കഴിഞ്ഞാൽ, ഇന്റർനെറ്റ് വേഗത 64kbps ആയി പരിമിതപ്പെടും

195 രൂപ പാക്കിന് പുറമേ, 49 രൂപ വിലയുള്ള ക്രിക്കറ്റ് ഓഫറും അംബാനി തരുന്നു. ഇത് ജിയോയുടെ പ്രീ-പെയ്ഡ് വരിക്കാർക്ക് വേണ്ടിയുള്ള അൺലിമിറ്റഡ് ഡാറ്റ പാക്കേജാണ്. ഒരു ദിവസത്തേക്ക് 25 ജിബി ഡാറ്റയാണ് ഇതിലുള്ളത്. ഒറ്റ ദിവസത്തേക്ക് ലൈവ് സ്ട്രീമിങ് ആസ്വദിക്കാനുള്ള ബൾക്ക് ഡാറ്റയാണ് 49 രൂപയ്ക്ക് ജിയോ തരുന്നത്.

Hotstar Free തരുന്ന Rs 949 Jio Plan

ജിയോ ഹോട്ട്‌സ്റ്റാർ സബ്സ്ക്രിപ്ഷൻ കൂടി ഉൾപ്പെടുത്തിയിട്ടുള്ള മറ്റൊരു പ്ലാനും റിലയൻസിലുണ്ട്. ഇതിന് 949 രൂപയാണ് വിലയാകുന്നത്.

84 ദിവസത്തെ വാലിഡിറ്റിയും 2GB ഹൈ-സ്പീഡ് 4 ജി ഡാറ്റയും ഇതിൽ ലഭിക്കും. അതുപോലെ 5ജി ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് 5ജി ഡാറ്റയും ജിയോ തരുന്നു. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളുടെ ആനുകൂല്യവും നൽകുന്നുണ്ട്. 149 രൂപ വിലയുള്ള സൗജന്യ ജിയോ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനാണ് പ്ലാനിൽ ജിയോ ചേർത്തിരിക്കുന്നത്.

Also Read: Jio Plan for JioHotstar: 3 മാസത്തേക്ക് Free ആക്സസ്, Unlimited കോളിങ്, ഡാറ്റ ഓഫറുള്ള പ്ലാനിനൊപ്പം

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :