IND vs PAK ലൈവ് മത്സരത്തിന് മുമ്പ് Jio Unlimited 5G പ്ലാനുകൾക്ക് ഡിമാൻഡ്: 51 മുതൽ 151 രൂപ വരെ

Updated on 15-Feb-2026

IND vs PAK മത്സരം ക്രിക്കറ്റ് ആരാധകർക്ക് ഒരു സാധാരണ കളിയല്ല — കോടിക്കണക്കിന് ആളുകൾ ഒരേസമയം ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ മത്സരം കാണുന്ന വലിയ ഡിജിറ്റൽ ആഘോഷമാണ് ഇത്. ടെലിവിഷനിലും മൊബൈൽ ഫോണുകളിലുമായി ഈ മത്സരം ഒരു ഉത്സവമായി മാറുമ്പോൾ, ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ഷൻ നിർണായകമാകുന്നു. പ്രത്യേകിച്ച് വീട്ടിൽ വൈ-ഫൈ ഇല്ലാത്തവർക്ക് Jio True 5G സേവനം ഒരു നേട്ടമാകും. 51 രൂപ മുതൽ 151 രൂപ വരെ വിലയുള്ള ജിയോയുടെ Unlimited 5G പ്ലാനുകൾ ഇത്തരം ഉയർന്ന ട്രാഫിക് സമയങ്ങളിൽ എത്രത്തോളം പ്രയോജനപ്പെടും എന്നത് പരിശോധിക്കാം.

IND vs PAK ലൈവ് മത്സരത്തിനിടെ Jio 5G നെറ്റ്‌വർക്ക് പ്രാധാന്യം

ഇന്ത്യയിൽ Reliance Jio ടെലികോം രംഗത്ത് മുൻപന്തിയിലുള്ള കമ്പനിയാണ്. മിക്ക ആളുകളും ഫാസ്റ്റ് കണക്റ്റിവിറ്റിയ്ക്കായി ജിയോയെ ആശ്രയിക്കുന്നത്. താരിഫ് പ്ലാനുകൾക്ക് നിരക്ക് കൂടുതലാണെന്നത് ഒരു പോരായ്മയാണ്. എന്നാലും ഇന്ത്യ–പാക് മത്സരത്തിനിടെ കോടിക്കണക്കിന് ആളുകൾ ഇന്റർനെറ്റ് തത്സമയ മത്സരം കാണാൻ ഉപയോഗിക്കുന്നു. ഇത് ഒരേ സമയം ഡാറ്റ ഉപയോഗം വലിയ സമ്മർദ്ദം സൃഷ്ടിക്കുന്നു.

Jio 5G നെറ്റ്‌വർക്ക് ഈ ഉയർന്ന ട്രാഫിക് കൈകാര്യം ചെയ്യുന്നതിൽ സഹായിക്കുന്നു. OTT പ്ലാറ്റ്ഫോമുകളിൽ ട്രാഫിക് കൂടിയാലും 5ജി സ്പീഡിലൂടെ തടസ്സമില്ലാതെ തുടർച്ചയായ സ്ട്രീമിംഗും ഉറപ്പാക്കാനാകും. ചില ബജറ്റ് ഫ്രണ്ട്ലിയായ പ്ലാനുകളും ജിയോയിലുണ്ട്. ഇവ കമ്പനിയുടെ ഡാറ്റ പായ്ക്കുകളാണ്.

Jio True Unlimited 5G Data Plans for IND vs PAK Live

ജിയോ സൈറ്റിൽ ട്രൂ അൺലിമിറ്റഡ് അപ്ഗ്രേഡ് എന്ന വിഭാഗത്തിലാണ് പ്ലാനുകൾ നൽകിയിരിക്കുന്നത്. 51 രൂപ മുതൽ 151 രൂപ വരെയുള്ള ഡാറ്റ പായ്ക്കുകളാണിത്. ഇങ്ങനെ മൂന്ന് ഡാറ്റ വൌച്ചറിലാണ് ജിയോ അൺലിമിറ്റഡ് 5ജി അനുവദിച്ചിരിക്കുന്നത്.

51 രൂപ, 101 രൂപ, 151 രൂപ നിരക്കുകളിലാണ് പ്ലാൻ വരുന്നത്. നിങ്ങൾക്ക് ആക്ടീവ് പ്ലാനുണ്ടെങ്കിൽ 5ജി+ ആക്സസിനായി ഈ റീചാർജ് ഓപ്ഷനുകൾ തെരഞ്ഞെടുക്കാം. നിങ്ങളുടെ നിലവിലെ പ്ലാനിൽ അൺലിമിറ്റഡ് 5ജി ഇല്ലെങ്കിൽ ഈ റീചാർജ് തെരഞ്ഞെടുക്കാം. ആക്ടീവ് പ്ലാനിന്റെ വാലിഡിറ്റിയാണ് മൂന്ന് വൌച്ചറുകളിലും ലഭിക്കുന്നത്.

Jio Rs 51 Plan Details

ജിയോയുടെ 51 രൂപ പ്ലാൻ പരിധിയില്ലാത്ത 5G ആക്‌സസ് തേടുന്നവർക്ക് അനുയോജ്യം. ആക്ടീവ് പ്ലാൻ 1.5GB/ദിവസം അല്ലെങ്കിൽ അതിൽ കുറഞ്ഞ ഡാറ്റയിലാണെങ്കിൽ ഈ പ്ലാൻ അനുയോജ്യമാണ്.

More From Digit: LG Dolby Atmos സൗണ്ട്ബാർ 13000 രൂപ വില കുറച്ചു, 400W ഓഡിയോ, QNED മാച്ചിങ്

  1. വാലിഡിറ്റി: ആക്ടീവ് പ്ലാൻ
  2. 4ജി ഡാറ്റ: 3GB
  3. 5ജി ഡാറ്റ: അൺലിമിറ്റഡ്

ജിയോ 101 രൂപ പ്ലാൻ

1ജിബിയോ 1.5 GB പ്രതിദിന ഡാറ്റയുള്ള, അൺലിമിറ്റഡ് 5ജിയില്ലാത്ത ആക്ടീവ് പ്ലാനുള്ളവർക്ക് ഇതും തെരഞ്ഞെടുക്കാം. 5ജി കിട്ടാത്ത പ്രദേശങ്ങളിൽ 4ജി ആക്സസും ലഭിക്കുന്നു.

  1. വാലിഡിറ്റി: ആക്ടീവ് പ്ലാൻ
  2. 4ജി ഡാറ്റ: 6GB
  3. 5ജി ഡാറ്റ: അൺലിമിറ്റഡ്

ജിയോ 151 രൂപ പ്ലാൻ

സ്വകാര്യ ടെലികോമിന്റെ വില കൂടിയ ട്രൂ 5ജി ഡാറ്റ പ്ലാൻ ഇതാണ്. 151 രൂപ പ്ലാൻ 2 മാസത്തിൽ കൂടുതലും 3 മാസത്തിൽ കൂടുതലുമുള്ള 1.5GB പ്ലാനിന് ചേരുന്നു.

  1. വാലിഡിറ്റി: ആക്ടീവ് പ്ലാൻ
  2. 4ജി ഡാറ്റ: 9GB
  3. 5ജി ഡാറ്റ: അൺലിമിറ്റഡ്
Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, Consumer Tech, AI-related content, tech trends and reviews in Malayalam.

Connect On :