Happy New Year: BSNL 60 ദിവസ പ്ലാനിൽ 120GB ഡാറ്റ, 300 രൂപയ്ക്ക് താഴെ!

Updated on 27-Dec-2024
HIGHLIGHTS

277 രൂപയാണ് ബിഎസ്എൻഎൽ പുതുവർഷ പ്ലാനിന്റെ വില

60 ദിവസം വാലിഡിറ്റി വരുന്ന വളരെ തുച്ഛ വിലയ്ക്ക് വാങ്ങാവുന്ന പ്ലാനാണിത്

BSNL Festival Offer ആണ് ടെലികോം കമ്പനി അവതരിപ്പിച്ചിരിക്കുന്നത്

BSNL 425 ദിവസം വാലിഡിറ്റിയുള്ള കിടിലൻ Christmas ഓഫർ പ്രഖ്യാപിച്ചിരുന്നത്. ക്രിസ്മസ് ദിനം മുതൽ ആരംഭിച്ച പ്ലാനാണെങ്കിലും ജനുവരി പകുതി വരെ ഇത് ലഭ്യമാണ്. ഇപ്പോഴിതാ തങ്ങളുടെ വരിക്കാർക്കായി Happy New Year പ്ലാൻ കൂടി കൊണ്ടുവന്നിരിക്കുന്നു.

Happy New Year ഓഫറുമായി BSNL

സർക്കാർ ടെലികോം കമ്പനിയാണ് Bharat Sanchar Nigam Limited. ടെലികോം ഓപ്പറേറ്റർ പുതിയതായി ഒരു പ്ലാൻ അവതരിപ്പിച്ചിരിക്കുന്നു. 60 ദിവസം വാലിഡിറ്റി വരുന്ന വളരെ തുച്ഛ വിലയ്ക്ക് വാങ്ങാവുന്ന പ്ലാനാണിത്.

BSNL Festival Offer ആണ് ടെലികോം കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഈ രണ്ട് മാസത്തെ പ്ലാനിന് 300 രൂപയിലും താഴെയാണ് വിലയാകുന്നത്. 277 രൂപയാണ് ബിഎസ്എൻഎൽ ഈ പ്ലാനിന് ചെലവാക്കുന്നത്.

BSNL ഫെസ്റ്റിവൽ ഓഫറിൽ 2GB/ദിവസവും

ഇതിൽ വരിക്കാരന് 60 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. പ്ലാനിൽ ഈ കാലയളവിൽ നിങ്ങൾക്ക് 120GB ഡാറ്റ ലഭിക്കും. അതായത് പ്രതിദിനം 2GB ഡാറ്റ വീതം ആസ്വദിക്കാം. ഈ ഡാറ്റ തീർന്നാൽ, ഇന്റർനെറ്റ് വേഗത 40Kbps ആയി പരിമിതപ്പെടുന്നു.

ഓഫർ പരിമിതകാലത്തേക്ക് മാത്രം…

ഈ ഫെസ്റ്റിവൽ ഓഫർ വളരെ കുറച്ച് നാളത്തേക്ക് മാത്രമാണ് ലഭിക്കുക. Jio, Airtel വരിക്കാർക്ക് പോലും 300 രൂപയ്ക്ക് താഴെ ലഭിക്കുന്ന പ്ലാനുകൾക്ക് 28 ദിവസമാണ് വാലിഡിറ്റിയുള്ളത്. ഇതിനേക്കാൾ കുറഞ്ഞ തുകയ്ക്ക് ബിഎസ്എൻഎൽ തരുന്നത് 2 മാസത്തേക്കുള്ള പ്ലാനാണ്. ദിവസേന മികച്ച ഡാറ്റ ആനുകൂല്യവും സ്വന്തമാക്കാം.

BSNL ന്യൂ- ഇയർ ഓഫർ

ജനുവരി 16 വരെ റീചാർജ് ചെയ്യുന്നവർക്കാണ് പ്ലാൻ ലഭ്യമാകുക. അതിനുശേഷം 277 രൂപ പ്ലാനിൽ നിങ്ങൾക്ക് റീചാർജ് ചെയ്യാൻ കഴിയില്ല. ബിഎസ്എൻഎൽ ഇന്ത്യയുടെ എക്‌സ് പോസ്റ്റിലാണ് പുതിയ പ്ലാനിനെ കുറിച്ച് അറിയിച്ചിരിക്കുന്നത്.

ബിഎസ്എൻഎൽ 4G, 5G

ടെലികോം കമ്പനി 4G, 5G സേവനങ്ങൾ അവതരിപ്പിക്കുകയാണ്. അട്ടപ്പാടിയിലും മറ്റും കമ്പനിയുടെ 4ജി ഇതിനകം എത്തിക്കഴിഞ്ഞു. ഗ്രാമങ്ങളിലും വിദൂരപ്രദേശങ്ങളിലുമാണ് ബിഎസ്എൻഎൽ 4ജി എത്തിക്കുന്നത്.

ഇതിനൊപ്പം പുതിയ പ്ലാനുകളിലൂടെ കൂടുതൽ വരിക്കാരെ ആകർഷിക്കാനുള്ള തന്ത്രത്തിലാണ് ടെലികോം കമ്പനി. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

Read More: 2025 Plan: Jio New Year സ്പെഷ്യൽ 200 ദിവസത്തേക്ക്, 2,150 രൂപയുടെ Shopping കൂപ്പണുകളും Free

ബിഎസ്എൻഎൽ ക്രിസ്മസ്- ന്യൂ ഇയർ പ്രമാണിച്ച് വമ്പനൊരു ഓഫർ പ്രഖ്യാപിച്ചിരുന്നു. ഇതുവരെയും ഒരു ടെലികോം കമ്പനിയും നൽകാത്ത വമ്പൻ വാലിഡിറ്റിയാണ് പ്ലാനിലുള്ളത്. 2,399 രൂപ പ്ലാനിൽ ഇതുവരെ നൽകിയത് 295 ദിവസത്തെ വാലിഡിറ്റിയായിരുന്നു. എന്നാൽ പുതിയതായി 30 ദിവസം കൂടി ടെലികോം കമ്പനി എക്സ്ട്രാ അനുവദിച്ചു. ഇങ്ങനെ 425 ദിവസത്തേക്ക് ബിഎസ്എൻഎൽ പ്ലാൻ ആസ്വദിക്കാമെന്നതാണ് നേട്ടം. പ്ലാനിൽ അൺലിമിറ്റഡ് കോളുകളും ഡാറ്റയും എസ്എഎസ് ഓഫറുകളുമുണ്ട്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :