bsnl news
ദീർഘ വാലിഡിറ്റിയുള്ള ഒരു കിടിലൻ പ്ലാൻ BSNL Happy Holy Special Offer ആയി പ്രഖ്യാപിച്ചു. ഈ പ്ലാനിൽ നിങ്ങൾക്ക് ഒരു വർഷത്തിൽ കൂടുതൽ വാലിഡിറ്റി ലഭിക്കും. പോരാഞ്ഞിട്ട് unlimited calls, ബൾക്ക് ഡാറ്റയും കമ്പനി തരുന്നുണ്ട്.
സമീപ മാസങ്ങളിൽ, സർക്കാർ ടെലികോം കമ്പനി നിരവധി ആകർഷകമായ പ്ലാനുകളാണ് അവതരിപ്പിക്കുന്നത്. ഇത് ശരിക്കും ജിയോ, എയർടെൽ, വിഐ കമ്പനികൾക്ക് പ്രഹരമാണെന്ന് പറയാം. കേരളത്തിൽ സർക്കാർ ടെലികോം ഏറ്റവും വേഗത്തിൽ 4ജി ടവറുകളും സ്ഥാപിക്കുകയാണ്. അതിനാൽ നിങ്ങൾക്ക് ഒരു വർഷത്തിലും കൂടുതൽ വാലിഡിറ്റിയുള്ള പ്ലാനുകൾ എപ്പോൾ റീചാർജ് ചെയ്താലും നഷ്ടമാകില്ല. ഹോളി പ്രമാണിച്ച് കമ്പനി ഒരു പ്ലാനിനെ പുതുക്കി പണിഞ്ഞു.
ഈ ഹോളി സ്പെഷ്യൽ പ്ലാൻ ശരിക്കും പഴയ പ്ലാനിനെ പുതുക്കിയതാണ്. 30 ദിവസത്തെ അധിക വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു. 395 ദിവസത്തെ വാലിഡിറ്റി നൽകിയിരുന്ന പ്ലാനിലാണ് മാറ്റം വരുത്തിയത്. ഹോളി ആഘോഷങ്ങൾ പ്രമാണിച്ച് 425 ദിവസത്തെ വാലിഡിറ്റി പ്ലാനിൽ നിന്ന് ലഭിക്കും.
ഇന്ത്യയിലുടനീളമുള്ള അൺലിമിറ്റഡ് കോളിംഗും ഡൽഹിയിലും മുംബൈയിലും MTNL റോമിങ് ഓഫറുകളും ഇതിൽ ലഭിക്കുന്നു. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
പ്രതിദിനം 2GB അതിവേഗ ഡാറ്റയും ബിഎസ്എൻഎൽ തരുന്നു. നിങ്ങൾക്ക് കമ്പനി മൊത്തമായി തരുന്നത് 850GB ഡാറ്റയാണ്. 100 സൗജന്യ SMS ആക്‌സസ് ആസ്വദിക്കാനാകും. നിരവധി OTT ആപ്ലിക്കേഷനുകളിലേക്കുള്ള കോംപ്ലിമെന്ററി ആക്‌സസും പ്ലാനിൽ ലഭ്യമാക്കിയിരിക്കുന്നു. BiTV-യിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ഇതിലുണ്ട്.
Also Read: 30 ദിവസം കൃത്യം, Unlimited Calling, ഡാറ്റ ഓഫറുകളുള്ള Airtel Plans
425 ദിവസം വാലിഡിറ്റിയുള്ള പ്ലാനിന് നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ വില കുറവാണ്. 2399 രൂപയാണ് ബിഎസ്എൻഎൽ തരുന്നത്. മാർച്ച് 25 വരെ മാത്രമാണ് ഈ സ്പെഷ്യൽ ഓഫർ ലഭിക്കുന്നത്.