bsnl cut down 3 plans prices as mothers day offer
Happy Mothers Day Offer: സർക്കാർ ടെലികോമായ BSNL May 11- മാതൃദിനത്തോട് അനുബന്ധിച്ച് നിരവധി ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചു. 3 പ്രീ-പെയ്ഡ് പ്ലാനുകളുടെ വില കുറച്ചാണ് കമ്പനിയുടെ മദേഴ്സ് ഡേ ഓഫർ.
അംബാനിയുടെ ജിയോയും എതിരാളിയായ എയർടെലും പ്ലാനുകൾക്ക് വില കൂട്ടുമ്പോൾ, ബിഎസ്എൻഎൽ പ്ലാനുകൾ കൂടുതൽ ലാഭകരമാക്കുകയാണ്.
പല റേഞ്ചിലുള്ള പ്രീ-പെയ്ഡ് പ്ലാനുകളിലാണ് Bharat Sanchar Nigam Limited ഓഫർ നൽകിയിരിക്കുന്നത്. ഇതിൽ ഒരു വർഷം വാലിഡിറ്റിയുള്ള പ്ലാനിൽ 120 രൂപ വരെ ഒറ്റയടിക്ക് കുറച്ചു.
സർക്കാർ ടെലികോം കമ്പനി അവരുടെ മൂന്ന് റീചാർജ് പ്ലാനുകളിലാണ് ഇളവ് കൊടുത്തിട്ടുള്ളത്. അഞ്ച് ശതമാനം കിഴിവാണ് ബിഎസ്‌എൻഎൽ വാഗ്ദാനം ചെയ്യുന്നത്. 2399 രൂപ, 997 രൂപ, 599 രൂപ പ്ലാനുകളുടെ വിലയിലാണ് മാറ്റം.
ബിഎസ്‌എൻഎൽ വെബ്‌സൈറ്റ് വഴിയോ സെൽഫ് കെയർ ആപ്പ് വഴിയോ റീചാർജ് ചെയ്യുന്നവർക്ക് ഈ കിഴിവ് പ്രയോജനപ്പെടുത്താം. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ ഓഫർ മെയ് 7 മുതൽ ആരംഭിക്കുന്നു. മെയ് 14 വരെ ഈ റീചാർജ് പ്ലാനിന് അർഹതയുണ്ട്.
599 രൂപയുടെ പ്ലാൻ മെയ് 14 വരെ 569 രൂപയ്ക്ക് ലഭിക്കും. ഈ പ്ലാൻ വരിക്കാർക്ക് 84 ദിവസത്തെ വാലിഡിറ്റി നൽകുന്നു. ഇന്ത്യയിലുടനീളം അൺലിമിറ്റഡ് കോളുകൾ ചെയ്യാം. ഇതിൽ 100 സൗജന്യ എസ്എംഎസുകൾ ലഭിക്കുന്നു. പ്രതിദിനം 3 ജിബി ഹൈ-സ്പീഡ് ഡാറ്റയും ലഭിക്കും. ബിഐടിവിയിലേക്ക് സൗജന്യ ആക്‌സസ് ലഭിക്കും.
Rs 599 പ്ലാൻ- Rs 569 പ്ലാൻ
160 ദിവസത്തെ വാലിഡിറ്റിയുള്ള ബിഎസ്എൻഎൽ പ്ലാനാണിത്. ഇതിൽ മാതൃദിനം പ്രമാണിച്ച് 50 രൂപ കുറച്ചിട്ടുണ്ട്. 947 രൂപയാണ് ഈ ബിഎസ്എൻഎൽ പ്ലാനിന് വിലയാകുന്നത്.
ഇന്ത്യയിലുടനീളം അൺലിമിറ്റഡ് കോളിങ് ആനുകൂല്യം ഇതിൽ നേടാം. പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റയും 100 സൗജന്യ എസ്എംഎസും വിനിയോഗിക്കാം. ഇതിലും ടെലികോം ബിഐടിവിയിലേക്കുള്ള സൗജന്യ ആക്‌സസ് ചേർത്തിരിക്കുന്നു. 350-ലധികം ലൈവ് ടിവി ചാനലുകൾ കാണാൻ BiTV ഉപയോഗിക്കാം.
Rs 997 പ്ലാൻ- Rs 947 പ്ലാൻ
സർക്കാർ ടെലികോം കമ്പനി നിരവധി വാർഷിക പ്ലാനുകൾ നൽകുന്നുണ്ട്. ഇവയിലെ മികച്ചൊരു പ്ലാനാണ് 2399 രൂപയുടേത്. ഇത് ഒരു വർഷത്തിൽ കൂടുതൽ വാലിഡിറ്റി തരുന്ന പാക്കേജാണ്. 395 ദിവസത്തെ വാലിഡിറ്റിയാണ് ഇതിലുള്ളത്. ബിഎസ്എൻഎൽ മദേഴ്സ് ഡേ സമ്മാനമായി പ്ലാനിൽ 120 രൂപ കുറച്ചിരിക്കുന്നു.
മെയ് 14 വരെ റീചാർജ് നോക്കുന്നവർക്ക് 2279 രൂപയ്ക്ക് ഇത് തെരഞ്ഞെടുക്കാം. ഇന്ത്യയിൽ എവിടേക്കും അൺലിമിറ്റഡായി വോയ്‌സ് കോളുകൾ പ്ലാൻ നൽകുന്നു. പ്രതിദിനം 2 ജിബി ഹൈ-സ്പീഡ് ഡാറ്റയും 100 സൗജന്യ എസ്എംഎസ്സും നേടാം. കൂടാതെ ബിടിവിയിലേക്ക് സൗജന്യ ആക്‌സസ് നൽകുന്നു. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
Rs 2399 പ്ലാൻ- Rs 2279 പ്ലാൻ
അതേ സമയം ഈ വർഷത്തോടെ സർക്കാർ ടെലികോം 5ജി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ സാധാരണക്കാർക്ക് ഏറ്റവും ലാഭകരമായുള്ള ടെലികോം സേവനങ്ങൾ മികച്ച രീതിയിൽ ബിഎസ്എൻഎല്ലിൽ നിന്ന് ലഭിക്കും.
ഇതിന് പുറമെ രണ്ട് പാക്കേജുകളിൽ വാലിഡിറ്റി കൂട്ടി നൽകിയും ഓഫറുണ്ട്. ഒരു മാസത്തോളമാണ് അധിക വാലിഡിറ്റി അനുവദിച്ചത്.