bsnl 4g
BSNL കമ്പനിയ്ക്ക് എതിരെയുള്ള പരാതി അത്യാവശ്യത്തിന് പോലും സ്പീഡില്ലെന്നതാണ്. എന്നാൽ കേരളത്തിനായി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ഒരു സന്തോഷ വാർത്തയാണ് കൊണ്ടുവന്നിരിക്കുന്നത്. കേരളത്തിൽ BSNL 4G പുരോഗമിക്കുന്നു എന്നറിയിക്കുന്ന ശുഭ വാർത്തയാണിത്.
കേരളത്തിൽ 5000 തദ്ദേശീയ 4G സൈറ്റുകൾ വിന്യസിച്ചതായാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഏറ്റവും കുറഞ്ഞ വിലയിൽ 4ജി സേവനങ്ങൾ നൽകുന്ന ടെലികോം കമ്പനിയാണ് ബിഎസ്എൻഎൽ. ഇപ്പോൾ കേരളത്തിൽ 4ജിയുടെ തേരോട്ടത്തെ കുറിച്ചാണ് പുതിയ അപ്ഡേറ്റ് വരുന്നത്.
തദ്ദേശീയ സാങ്കേതികവിദ്യയായ പാൻ-ഇന്ത്യ ഉപയോഗിച്ചാണ് കമ്പനിയുടെ 4ജി പ്രവർത്തനങ്ങൾ. ഇങ്ങനെ 65,000-ലധികം 4G സൈറ്റുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുള്ളതായാണ് കണക്കുകൾ.
Also Read: 800 രൂപയ്ക്ക് താഴെ 300 ദിവസത്തേക്കൊരു BSNL Plan, Unlimited Calling, ഡാറ്റ ഓഫറുകളോടെ !
ഈ വർഷം പകുതിയാകുമ്പോഴേക്കും ഇന്ത്യയിലുടനീളം 1 ലക്ഷം 4G സൈറ്റുകൾ വിന്യസിക്കാനും കമ്പനി ലക്ഷ്യമിടുന്നു.
BSNL ഉടൻ തന്നെ 5G SA വിന്യസിക്കാൻ പദ്ധതിയിടുന്നുണ്ടോ എന്നതിൽ വിവരമൊന്നുമില്ല. എന്നിരുന്നാലും, ഉടൻ തന്നെ, 4G നെറ്റ്‌വർക്ക് വിന്യസിക്കുന്നത് പൂർത്തിയാക്കിയേക്കും. ഇന്ത്യൻ ടെക്‌നോളജി ഉപയോഗിച്ചാണ് ബിഎസ്എൻഎൽ 4ജി പ്രവർത്തിക്കുന്നത്. ഇനി കമ്പനിയുടെ 4ജി എല്ലായിടത്തും എത്തിയാലും താരിഫ് പ്ലാനുകൾക്ക് വില കൂട്ടാൻ ആലോചിക്കുന്നില്ല.
വിദൂര പ്രദേശങ്ങളിൽ വരെ ബിഎസ്എൻഎൽ തങ്ങളുടെ 4ജി വിന്യസിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇനിയും കൂടുതൽ പ്രദേശങ്ങളിലേക്ക് അതിവേഗ കണക്റ്റിവിറ്റി എത്തിക്കാനാണ് ടെലികോമിന്റെ ലക്ഷ്യം. കേരളത്തിലെ 5000 4ജി സെറ്റുകൾ ഇതിന്റെ ഭാഗമാണ്.
1 ലക്ഷം 4G സൈറ്റുകൾക്ക് ശേഷം, ഇന്ത്യൻ കമ്പനികൾ നൽകുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് 5G വിന്യസിക്കാനും തുടങ്ങും. ഇതിൽ ഏറ്റവും വലിയ സഹായം ടാറ്റയിൽ നിന്നാണ്. ടാറ്റയുടെ TCS 4G സൈറ്റുകൾ 5G-ലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിന് സഹായിക്കും. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
നിലവിൽ ബിഎസ്എൻഎൽ 5ജിയ്ക്കുള്ള ടെൻഡറുകളുടെ പണിയിലാണ്. 5G SA ടെസ്റ്റിങ് ഇതുവരെയും ടെലികോം കമ്പനി ആരംഭിച്ചിട്ടില്ലെന്നാണ് വിവരം.
ബിഎസ്എൻഎല്ലിന്റെ തദ്ദേശീയ 4ജി നിസ്സാരം ഒരു സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡിലൂടെ 5G-യിലേക്ക് മാറ്റാനാകും. ഉദാഹരണത്തിന് എയർടെൽ ചെയ്തത് പോലെ രാജ്യമൊട്ടാകെ 5G NSA (നോൺ-സ്റ്റാൻഡലോൺ) വിന്യസിക്കാനാകുമെന്നാണ് റിപ്പോർട്ട്.