200mbps speed for bsnl wifi users
5000 GB ഡാറ്റ തരുന്ന BSNL Wifi പ്ലാനിനെ കുറിച്ച് അറിയാമോ? 200 Mbps സ്പീഡിൽ നിങ്ങൾക്ക് ഹൈ-സ്പീഡ് ഡാറ്റ ആസ്വദിക്കാം. ഇത് ശരിക്കും Bharat Sanchar Nigam Limited-ന്റെ ബ്രോഡ്ബാൻഡ് സേവനങ്ങൾക്ക് വേണ്ടിയുള്ള പാക്കേജാണ്. 1000 രൂപയ്ക്കും താഴെയാണ് ഈ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനിന് വിലയാകുന്നത്.
999 രൂപയാണ് ഈ ബിഎസ്എൻഎൽ പ്ലാനിന് വിലയാകുന്നത്. ഇത് അതിവേഗ ഇന്റർനെറ്റും, മറ്റ് നിരവധി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ഈ ബിഎസ്എൻഎൽ വൈഫൈ പ്ലാനിൽ സൗജന്യ കോളിംഗ് ഓഫറുകളും ഒന്നിലധികം OTT സബ്‌സ്‌ക്രിപ്‌ഷനും നേടാനാകും.
ബിഎസ്‌എൻഎല്ലിന്റെ 999 രൂപയുടെ ബ്രോഡ്‌ബാൻഡ് പ്ലാൻ ഒരു ഫൈബർ സൂപ്പർ സ്റ്റാർ പ്രീമിയം പ്ലാനാണ്. ഇതിൽ നിങ്ങൾക്ക് ഒടിടിയും 5000 ജിബിയുടെ ഉയർന്ന ഡാറ്റയും ലഭിക്കും. 200 എംബിപിഎസ് വരെ സ്പീഡും ഇതിനുണ്ട്. ഡാറ്റ തീർന്നു പോകുമെന്ന ഭയമില്ലാതെ സ്ട്രീമിംഗ്, ഗെയിമിംഗ് ബ്രോഡ്ബാൻഡ് വരിക്കാർക്ക് ആസ്വദിക്കാം. ഡാറ്റ പരിധി തീർന്നാൽ ഇന്റർനെറ്റ് വേഗത 10 എംബിപിഎസായി കുറയുന്നു. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
ഇന്റർനെറ്റ് കണക്ഷന് പുറമേ, സൗജന്യ ലാൻഡ്‌ലൈൻ കണക്ഷന് വേണ്ടി സൗജന്യ കോളിങ്ങും കമ്പനി തരും. എന്നാൽ നിങ്ങൾക്ക് ഇതിനായൊരു ലാൻഡ്‌ലൈൻ ഫോൺ ഉണ്ടായിരിക്കണം. ഗാർഹിക ഉപയോഗത്തിനും ആശയവിനിമയ ആവശ്യങ്ങൾക്കും ഇതൊരു മികച്ച സേവനം തന്നെയായിരിക്കും.
ജിയോസിനിമ, Lionsgate Play, Hungama, എപ്പിക് ഓൺ, Shemaroo ഒടിടികളിലേക്കും ബിഎസ്എൻഎൽ ആക്സസ് തരും. ഈ സ്ട്രീമിംഗ് സൈറ്റുകളിലൂടെ സിനിമകളും വെബ് സീരീസുകളും മ്യൂസിക്കുകളും ആസ്വദിക്കാം.
പ്ലാനിന്റെ യഥാർത്ഥ വില ഒരു മാസത്തേക്ക് 999 രൂപ എന്ന നിരക്കിലാണ്. ഇത് ജിഎസ്ടി ഉൾപ്പെടുത്താതെയുള്ള വിലയാണ്. ഈ ബിഎസ്എൻഎൽ പ്ലാനിൽ ലാൻഡ്‌ലൈൻ കണക്ഷൻ സൗജന്യമാണെങ്കിലും, ഹാർഡ്‌വെയർ ഉപകരണം സൗജന്യമല്ല. ഏറ്റവും ലാഭകരമായ ബ്രോഡ്ബാൻഡ് സേവനമാണ് പൊതുമേഖല കമ്പനിയായ ബിഎസ്‌എൻഎൽ തരുന്നത്. അതിനാൽ തന്നെ ബിഎസ്എൻഎല്ലിന്റെ ഫൈബർ നെറ്റ്‌വർക്ക് വർധിച്ചു കൊണ്ടിരിക്കുകയാണ്.
Also Read: IPL ഫാൻസിന് BSNL ഒരുക്കിയ 70GB ഡാറ്റ ഓഫറാണ് ഓഫർ, എന്താണെന്നോ?
ദീർഘനാളത്തേക്ക് പ്ലാൻ നോക്കുന്നവർക്ക് ഇണങ്ങുന്ന പാക്കേജാണിത്. ഈ ബിഎസ്എൻഎൽ പ്ലാനിൽ ആവേശകരമായ ആനുകൂല്യങ്ങൾ നിരവധിയാണ്. കാരണം 12 മാസത്തേക്ക് സബ്‌സ്‌ക്രൈബ് ചെയ്‌താൽ, നിങ്ങൾക്ക് ഒരു മാസം സൗജന്യ സേവനം ലഭിക്കും. എന്നുപറഞ്ഞാൽ മൊത്തം 13 മാസത്തേക്കുള്ള ആക്സസ് ഇതിലുണ്ട്. 24 മാസത്തെ പ്ലാൻ തിരഞ്ഞെടുക്കുന്ന വരിക്കാർക്ക് ബിഎസ്എൻഎൽ മൂന്ന് മാസം സൗജന്യ ആക്സസാണ് നൽകുന്നത്. എന്നുപറഞ്ഞാൽ മൊത്തം സബ്‌സ്‌ക്രിപ്‌ഷൻ 27 മാസമായി അനുവദിച്ചിരിക്കുന്നു.