BSNLൽ 1000 രൂപ മുതൽ ലഭിക്കും, ഏറ്റവും മികച്ച വാർഷിക പ്ലാൻ

Updated on 24-Feb-2023
HIGHLIGHTS

365 ദിവസമോ അതിൽ കൂടുതലോ ദിവസം വാലിഡിറ്റിയുള്ള പ്ലാനുകളാണിവ

Jioയുടെയും Airtelന്റെയും പ്രതിമാസ പ്ലാനിനേക്കാൾ ഇതിന് ചിലവ് കുറവാണ്

BSNLന്റെ ഈ വാർഷിക പ്ലാനുകളെ കുറിച്ച് കൂടുതലറിയാം

BSNL Recharge: പൊതുമേഖല ടെലികോം കമ്പനിയാണ് ബിഎസ്എൻഎൽ. രാജ്യത്ത് നിരവധി പേരാണ് BSNLന്റെ ഉപഭോക്താക്കളായുള്ളത്. ഇപ്പോഴിതാ, കമ്പനി അവതരിപ്പിച്ചിരിക്കുന്ന ചില റീചാർജ് പ്ലാനുകളുടെ സാധുത വളരെ വലുതാണ്. ഈ പ്ലാൻ ഒരു വർഷത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്.

300 രൂപയിൽ താഴെയുള്ള BSNL പ്ലാനുകൾ ഇതാ

BSNLന്റെ വാർഷിക പ്ലാനിന്റെ പ്രതിമാസ ചെലവ് Jioയുടെയും Airtelന്റെയും പ്രതിമാസ പ്ലാനിനേക്കാൾ കുറവാണ്. സൗജന്യ ഡാറ്റ, കോളിങ് സൗകര്യങ്ങളും ബിഎസ്എൻഎൽ ഒരുക്കിയിട്ടുണ്ട്. ഈ പ്ലാനിന്റെ പ്രതിമാസ ചെലവ് 300 രൂപയിൽ താഴെയാണ്. ഇത്തരത്തിലുള്ള ഒരു പ്ലാനിനെ കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത്. ഇതിൽ നിങ്ങൾ ശ്രദ്ധിക്കേണ്ടത്, ഇവയെല്ലാം BSNLന്റെ വാർഷിക റീചാർജ് പ്ലാനുകളാണ്. ഇത് 365 ദിവസമോ അതിൽ കൂടുതലോ സാധുതയുള്ളതാണ്. എന്നാൽ പ്രതിമാസത്തെ കണക്ക് എടുക്കുമ്പോൾ ഇവയുടെ വില 300 രൂപയിൽ താഴെയാണ്.

BSNLന്റെ 2999 രൂപയുടെ പ്ലാൻ

ഈ ബിഎസ്എൻഎൽ പ്ലാനിന് 395 ദിവസത്തെ വാലിഡിറ്റിയുണ്ട്. പ്രതിദിനം 2GB ഡാറ്റ ലിമിറ്റോടെയാണ് ഇത് വരുന്നത്. ഇതോടൊപ്പം 75GB അധിക ഡാറ്റയും ലഭിക്കുന്നു. ഇത് മൊത്തത്തിൽ 865 GB ഡാറ്റ നൽകുന്നുണ്ട്. ഈ പ്ലാൻ പ്രതിദിനം 100 SMSനൊപ്പം അൺലിമിറ്റഡ് വോയ്‌സ് കോളിങ് വാഗ്ദാനം ചെയ്യുന്നു. PRBT, Eros Now എന്നിവയിലേക്കുള്ള പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷനുമായാണ് ഈ പ്ലാൻ വരുന്നത്.

Rs 2399 പ്ലാൻ വിശദമായി അറിയാം…

ഈ പ്ലാൻ 365 ദിവസത്തേക്ക് അതായത് ഒരു വർഷം മുഴുവനും സാധുതയുള്ളതാണ്. ദിവസേന 2 GB ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. ഇതിന് പുറമെ അൺലിമിറ്റഡ് വോയിസ് കോളിങ് സൗകര്യവും സൗജന്യമായി നൽകുന്നുണ്ട്. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് പ്രതിദിനം 100 SMS ലഭിക്കും. ഇത് 74 GB അധിക ഡാറ്റയുമായി വരുന്നു. ഇത് മൊത്തം 802 GB ഡാറ്റ നൽകുന്നു.

BSNLന്റെ 1198 Rs പ്ലാൻ വിശദമായി അറിയാം…

1198 രൂപയുടെ പ്ലാനിൽ 3 GB പ്രതിമാസ ഡാറ്റ ലഭ്യമാണ്. വിളിക്കുന്നതിന് 300 മിനിറ്റും 30 എസ്എംഎസും നൽകിയിട്ടുണ്ട്. ഈ പ്ലാനിന്റെ കാലാവധി 365 ദിവസമാണ്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :