from netflix to zee5 on airtel new plans
Airtel New Plans: ഭാരതി എയർടെൽ ഏറ്റവും ആകർഷകമായ പ്രീ-പെയ്ഡ് പ്ലാനുകൾ പുറത്തിറക്കിയിരിക്കുന്നു. ഇന്ത്യയിലെ പ്രധാനപ്പെട്ട ഒടിടി പ്ലാറ്റ്ഫോമുകളുടെ ആക്സസ് ലഭിക്കുന്ന പാക്കേജുകളാണ് എയർടെൽ അവതരിപ്പിച്ചത്.
നെറ്റ്ഫ്ലിക്സ് മുതൽ ജിയോഹോട്ട്സ്റ്റാറും സീ5-ഉം മാത്രമല്ല നിരവധി ടെലികോം സേവനങ്ങളും പുതിയ പ്ലാനുകളിലുണ്ട്. അൺലിമിറ്റഡ് 5G ഡാറ്റ, അൺലിമിറ്റഡായി കോളുകളും പ്ലാനിൽ നിന്ന് നേടാം.
എയർടെല്ലിന്റെ ഈ നാല് പുതിയ പ്രീപെയ്ഡ് പ്ലാനുകളെ കുറിച്ച് കൂടുതലറിയാം. 279 രൂപ മുതൽ 1729 രൂപ വരെ വിലയുള്ള പ്ലാനുകളാണ് എയർടെൽ അവതരിപ്പിച്ചത്.
279 രൂപയുടെ രണ്ട് പ്ലാനുകളും 598 രൂപയും 1,729 രൂപയും വിലയുള്ള പ്ലാനുകളുമാണ് പുറത്തിറക്കിയത്. ഇവ വ്യത്യസ്ത വാലിഡിറ്റിയും പല തരത്തിലുള്ള ഒടിടി പ്ലാറ്റ്ഫോമുകളുമുള്ളവയാണ്. 279 രൂപ പ്ലാനുകൾ 1 ജിബി ഡാറ്റയും ഒരു മാസത്തെ വാലിഡിറ്റിയുമുള്ളവയാണ്. ഓരോ പ്ലാനുകളും അവയുടെ ആനുകൂല്യങ്ങളും വിശദമായി അറിയാം.
279 രൂപയുടെ ഒന്നാമത്തെ പ്ലാൻ എയർടെൽ എക്സ്സ്ട്രീം പ്ലേ ആപ്പ് വഴി നേരിട്ട് ഒടിടി ആക്സസ് തരുന്നു. ഒരു മാസത്തേക്ക് നെറ്റ്ഫ്ലിക്സ് ബേസിക്, സീ5, ജിയോഹോട്ട്സ്റ്റാർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. അതുപോലെ എയർടെൽ എക്സ്സ്ട്രീം പ്ലേ പ്രീമിയം ആക്സസും ലഭിക്കുന്നു.
മറ്റൊരു പുതിയ എയർടെൽ പ്ലാനിനും ഇതേ വിലയാണുള്ളത്. ഈ പാക്കേജിന്റെ വാലിഡിറ്റിയും 30 ദിവസം തന്നെയാണ്. 1 മാസത്തേക്ക് 1 ജിബി ഡാറ്റ ഉൾപ്പെടെയാണ് ആനുകൂല്യങ്ങൾ. 279 രൂപയ്ക്ക് റീചാർജ് ചെയ്താൽ, 1 മാസത്തേക്ക് നെറ്റ്ഫ്ലിക്സ് ബേസിക്, Zee5, ജിയോഹോട്ട്സ്റ്റാർ, Airtel Xstream Play Premium ലഭിക്കുന്നു.
28 ദിവസത്തെ വാലിഡിറ്റിയുള്ള പാക്കേജാണിത്. ഇതിൽ നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷനാണ് നൽകിയിരിക്കുന്നത്. ജിയോഹോട്ട്സ്റ്റാർ സൂപ്പർ സബ്സ്ക്രിപ്ഷൻ ലഭിക്കും. സീ5 പ്രീമിയം ആക്സസും പ്ലാനിലുണ്ട്. നിങ്ങൾക്ക് അൺലിമിറ്റഡായി കോളിങ് സേവനം ആസ്വദിക്കാം. ഇതിൽ ദിവസേന 2 ജിബി ഹൈ-സ്പീഡ് ഡാറ്റയും 4ജി വരിക്കാർക്ക് ലഭിക്കുന്നു. ഫോൺ 5ജി ആണെങ്കിൽ, 5ജി കവറേജുള്ളയിടങ്ങളിൽ അൺലിമിറ്റഡ് എയർടെൽ 5ജി ആസ്വദിക്കാം.
1729 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനിൽ 84 ദിവസമാണ് വാലിഡിറ്റി. അതിനാൽ മറ്റ് 3 പുതിയ പ്ലാനുകളെ പോലെ ഇത് ഒരു മാസത്തേക്കുള്ള പാക്കേജല്ല.
ഈ പ്ലാനിൽ ജിയോഹോട്ട്സ്റ്റാർ സൂപ്പർ സബ്സ്ക്രിപ്ഷൻ ലഭിക്കും. സീ5 പ്രീമിയം ആക്‌സസും, നെറ്റ്ഫ്ലിക്സ് ബേസിക്കും ഇതിലൂടെ സ്വന്തമാക്കാം. എല്ലാ ഡിവൈസുകളിലും ലഭിക്കുന്ന നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്നും ശ്രദ്ധിക്കുക. ഈ പാക്കേജിൽ നിങ്ങൾക്ക് എയർടെൽ എക്സ്സ്ട്രീം പ്ലേ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനും നേടാം.
ഇതിൽ അൺലിമിറ്റഡ് കോളിംഗ്, ദിവസേന 2 ജിബി ഹൈ-സ്പീഡ് ഡാറ്റ അനുവദിച്ചിട്ടുണ്ട്. അതുപോലെ അൺലിമിറ്റഡ് 5 ജി ഡാറ്റയും പ്ലാനിലുണ്ട്. എയർടെൽ 5ജി പ്ലാനുകൾ വിശദമായി.
Also Read: ആദായ വിൽപ്പന! JBL 110W SOUNDBAR 7000 രൂപ വിലക്കുറവിൽ, Dolby സപ്പോർട്ടോടെ ഹോം തിയേറ്റർ എക്സ്പീരിയൻസ്…