വീണ്ടും അംബാനി വിപ്ലവം! എല്ലാ Jio വരിക്കാർക്കും Free AI Pro Offer, എയർടെലിനെയും കടത്തിവെട്ടി?

Updated on 31-Oct-2025

Bharti Airtel ഒരു വർഷത്തേക്ക് പെർപ്ലെക്സിറ്റി എഐ ഫ്രീയായി വരിക്കാർക്ക് നൽകിയിരുന്നു. എന്നാൽ എയർടെൽ ഓഫറിനെ കടത്തിവെട്ടിയിരിക്കുകയാണ് Mukesh Ambani. Reliance Jio ലോഞ്ച് സമയത്ത് അൺലിമിറ്റഡ് കോളിങ്, ഡാറ്റ നൽകി ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ചതാണ്. ഇപ്പോൾ 9-ാം വാർഷികത്തിൽ സ്വകാര്യ ടെലികോം വീണ്ടും വിപ്ലവകരമായ ഓഫർ പ്രഖ്യാപിച്ചു.

ഇതിനായി ടെലികോം ഉപയോക്താക്കൾക്ക് 18 മാസത്തേക്ക് Free AI Offer കമ്പനി അവതരിപ്പിച്ചു. റിലയൻസ് ഇൻഡസ്ട്രീസും ഗൂഗിളും തമ്മിൽ കൈകോർത്താണ് ഓഫർ പ്രഖ്യാപിച്ചത്. ഇങ്ങനെ ഒരു ഉപയോക്താവിന് 35,100 രൂപ വിലമതിക്കുന്ന പ്രീമിയം ഓഫർ സൗജന്യമായി ജിയോ തരുന്നു. എയർടെലിലെ പെർപ്ലെക്സിറ്റി പ്രോയേക്കാൾ വലിയ എഐയാണ് ജിയോ തരുന്നതെന്ന സവിശേഷതയുമുണ്ട്.

Reliance Jio Free AI Pro Offer

റിലയൻസിന്റെ “എഐ ഫോർ ഓൾ” എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ഓഫർ. ഇന്ത്യയിലുടനീളം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആക്‌സസ് ജനാധിപത്യവൽക്കരിക്കുക എന്നതാണ് ലക്ഷ്യം.

ഗൂഗിളിന്റെ ജെമിനി സേവനമാണ് 18 മാസത്തേക്ക് ജിയോ തരുന്നത്. നിങ്ങൾക്ക് ജിയോ ആപ്പ് വഴി ഗൂഗിളിന്റെ ഏറ്റവും നൂതനമായ ജെമിനി 2.5 പ്രോ മോഡലിലേക്കുള്ള ആക്‌സസ് നേടാം. നാനോ ബനാന, വിയോ 3.1 മോഡലുകൾ ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കുന്നതിനുള്ള പ്രോ സർവ്വീസാണ് ജിയോ തരുന്നത്. സൗജന്യ ഗൂഗിൾ എഐ പ്രോ പ്ലാനിൽ നോട്ട്ബുക്ക് എൽഎം ആക്‌സസ്, 2 ടിബി ക്ലൗഡ് സ്റ്റോറേജ് എന്നിവയുമുണ്ട്.

Gemini AI Pro സേവനം എങ്ങനെ ആക്സസ് ചെയ്യാം?

നിങ്ങൾ ജിയോ വരിക്കാരാണെങ്കിൽ, മൈ ജിയോ ആപ്പ് വഴി ലോഗിൻ ചെയ്ത് ജെമിനി പ്രോ സ്വന്തമാക്കാം. 18 നും 25 നും ഇടയില്‍ പ്രായമുള്ളവർക്കാണ് ഓഫർ. അതും ജിയോ വരിക്കാർ അൺലിമിറ്റഡ് 5ജി പ്ലാനുകളുടെ ഉപയോക്താവായിരിക്കണം. ഇപ്പോൾ ഈ നിബന്ധനയുണ്ടെങ്കിലും അധികം വൈകാതെ എല്ലാ ഉപയോക്താക്കള്‍ക്കും ലഭിക്കുന്ന രീതിയിലേക്ക് മാറ്റും. ഇപ്പോൾ തന്നെ ജെമിനി എഐ പ്രോ ആക്സസ് നേടൂ. ഇതിനായി നിങ്ങൾ ചെയ്യേണ്ടത്…

Also Read: പകുതി വിലയ്ക്ക് Snapdragon പെർഫോമൻസുള്ള Samsung Galaxy ടോപ് ഫോൺ വാങ്ങാം

  • നിങ്ങളുടെ ഫോണിൽ മൈ ജിയോ ആപ്പ് ലോഗിൻ ചെയ്യുക. ആപ്ലിക്കേഷൻ സ്മാർട്ഫോണിൽ ഇല്ലെങ്കിൽ, അത് ഡൗണ്‍ലോഡ് ചെയ്യുക.
  • ഹോംപേജിന്റെ മുകളിൽ ഗൂഗിൾ ജെമിനി ഫ്രീ പ്രോ പ്ലാൻ എന്ന ഓപ്ഷൻ കാണാം
  • ഇവിടെ നിങ്ങൾക്ക് രജിസ്റ്റർ ഇന്ററെസ്റ്റ് എന്ന ഓപ്ഷനെടുക്കാം.
  • തുടർന്ന് ഓൺബോർഡിങ് പ്രോസസ് എന്ന ഘട്ടം തെരഞ്ഞെടുക്കാം.
  • നിങ്ങളുടെ ഫോണിൽ ഒന്നിലധികം ഗൂഗിൾ അക്കൗണ്ട് ഉണ്ടായിരിക്കുമല്ലോ! അങ്ങനെയെങ്കിൽ ഏത് അക്കൗണ്ടിലാണ് ജെമിനി സേവനം വേണ്ടത് അത് സെലക്റ്റ് ചെയ്യുക.
  • ഇങ്ങനെ നിങ്ങൾക്ക് ജിയോ തരുന്ന ഫ്രീ ജെമിനി പ്രോ സേവനം ആക്സസ് ചെയ്യാവുന്നതാണ്.
Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :