bsnl vs airtel best 84 days plans which is outstanding option
BSNl vs Airtel: ഇന്ത്യയിലെ പ്രധാന ടെലികോം കമ്പനികളാണ് റിലയൻസ് ജിയോ, Bharti Airtel, വോഡഫോൺ ഐഡിയ, BSNL, MTNL എന്നിവയാണ്. ഇതിൽ ന്യൂഡൽഹി ആസ്ഥാനമായുള്ള ഭാരതി എയർടെൽ ഇന്ത്യയ്ക്ക് പുറത്ത് 17 രാജ്യങ്ങളിലുണ്ട്. ഇതിൽ ദക്ഷിണേഷ്യയും ആഫ്രിക്കയും ഉൾപ്പെടുന്നു.
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ഇന്ത്യൻ സർക്കാർ ഉടമസ്ഥതയിലുള്ള ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ്. 2000 ൽ സ്ഥാപിതമായ ടെലികോമാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം. മൊബൈൽ, ബ്രോഡ്‌ബാൻഡ്, എന്റർപ്രൈസ് സൊല്യൂഷനുകൾ എന്നിവയുൾപ്പെടെ വിപുലമായ സേവനങ്ങൾ ബിഎസ്എൻഎൽ നൽകുന്നു.
സാധാരണക്കാർ കൂടുതലും ആശ്രയിക്കുന്നത് Bharat Sanchar Nigam Limited കമ്പനിയെയാണ്. വിദൂരപ്രദേശങ്ങളിലെ വരിക്കാരെയും കണക്റ്റ് ചെയ്യുന്ന സർക്കാർ ടെലികോമാണിത്. എങ്കിലും ഫാസ്റ്റ് കണക്റ്റിവിറ്റിയാണ് ടെലികോമിന്റെ പോരായ്മ. പക്ഷേ അടുത്തിടെ പൊതുമേഖല ടെലികോം 4ജി എത്തിച്ചു. ഇനി ഇരുവരുടെയും പ്രധാനപ്പെട്ട പ്ലാൻ താരതമ്യം ചെയ്തുനോക്കിയാലോ? ഇതിൽ ആരാകും മികച്ച പ്രീ പെയ്ഡ് പാക്കേജ് തരുന്നതെന്ന് നോക്കാം.
കുറഞ്ഞ ചെലവിൽ ഉയർന്ന അളവിൽ ഇന്റർനെറ്റും, മികച്ച ഒടിടി സേവനങ്ങളും പ്ലാനിലുണ്ട്. 84 ദിവസത്തെ പാക്കേജിൽ ഒടിടി സേവനങ്ങളൊന്നുമില്ല. എന്നാൽ സർക്കാർ ടെലികോം ബജറ്റ് കസ്റ്റമേഴ്സിന് അനുയോജ്യമാണ്. തുടരെ തുടരെ റീചാർജ് ചെയ്യേണ്ട എന്നതും മറ്റൊരു നേട്ടമാണ്.
കോളുകൾ: അൺലിമിറ്റഡായി ലോക്കൽ, എസ്ടിഡി കോളുകൾ ആസ്വദിക്കാം.
ഡാറ്റ: പ്രതിദിനം 3 ജിബിയാണ് ബിഎസ്എൻഎൽ തരുന്നത്. ഇങ്ങനെ 84 ദിവസത്തേക്ക് ആകെ 252 ജിബി അനുവദിച്ചിരിക്കുന്നു.
എസ്എംഎസ്: പ്രതിദിനം 100 എസ്എംഎസ് കമ്പനി ഓഫർ ചെയ്യുന്നു.
വാലിഡിറ്റി: 84 ദിവസമാണ് പാക്കേജിന്റെ വാലിഡിറ്റി.
വില: ഇത് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ 599 രൂപ വിലയുള്ള പ്ലാനാണ്.
ഭാരതി എയർടെലിലും 84 ദിവസം കാലാവധിയുള്ള പ്ലാനുകളുണ്ട്. ഇവയിൽ പ്രധാനപ്പെട്ട ഒന്നാണ് 859 രൂപയുടേത്. മികച്ച നെറ്റ്‌വർക്ക് വേഗതയ്ക്ക് എയർടെൽ പ്ലാൻ അനുയോജ്യമാണ്. ഇതിൽ ടെലികോം സേവനങ്ങൾക്ക് പുറമെ Xstream Play പോലുള്ള സേവനങ്ങളും ലഭിക്കും.
ഡാറ്റ: 859 രൂപയുടെ പ്ലാനിൽ പ്രതിദിനം 2GB ഡാറ്റയാണ് അനുവദിച്ചിട്ടുള്ളത്.
കോളുകൾ: അൺലിമിറ്റഡായി നിങ്ങൾക്ക് ലോക്കൽ, എസ്ടിഡി കോളുകൾ ലഭിക്കും.
എസ്എംഎസ്: പ്രതിദിനം 100 എസ്എംഎസ് ചെയ്യാം.
വാലിഡിറ്റി: 84 ദിവസത്തെ കാലാവധിയാണ് എയർടെൽ തരുന്നത്.
വില: 859 രൂപ.
ഇതിന് പുറമെ 979 രൂപയുടെ പാക്കേജും 84 ദിവസത്തെ വാലിഡിറ്റി തരുന്നു. ഇതിൽ നിങ്ങൾക്ക് പ്രതിദിനം 2.5GB ഡാറ്റ തരുന്നു. പ്ലാനിൽ കോളിങ്, എസ്എംഎസ്, ഡാറ്റ കൂടാതെ എയർടെൽ എക്സ്ട്രീം പ്ലേയും ഉൾപ്പെടുത്തിയിട്ടുണ്ട്.