BSNL- Bharat Sanchar Nigam Limited 500 രൂപയ്ക്ക് താഴെ കിടിലൻ പ്രീ-പെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. ബജറ്റ് നോക്കി റീചാർജ് ചെയ്യുന്നവർക്കുള്ള കിടിലൻ പ്രീ-പെയ്ഡ് പ്ലാനാണിത്. ഈ പാക്കേജിൽ കോളിംഗ്, ദിവസേന ഡാറ്റ, സൗജന്യ എസ്എംഎസ് എന്നിവയെല്ലാമുണ്ട്. പ്രതിദിനം 2 ജിബി 4ജി ഡാറ്റ തുച്ഛമായ വിലയ്ക്ക് ആസ്വദിക്കാം.
ഈ പ്ലാനിന്റെ വില 347 രൂപയാണ്. 54 ദിവസത്തെ വിപുലമായ വാലിഡിറ്റിയോടെയാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്ലാൻ അവതരിപ്പിച്ചത്. പാക്കേജിൽ നിങ്ങൾക്ക് അൺലിമിറ്റഡ് കോളുകളും എസ്എംഎസ്, ഡാറ്റ സേവനങ്ങളും ലഭ്യമാണ്.
ഇന്ത്യയിലുടനീളം സൗജന്യ അൺലിമിറ്റഡ് കോളിങ് ആസ്വദിക്കാം. ഇതിൽ ടെലികോം കമ്പനി സൗജന്യ ദേശീയ റോമിംഗും വാഗ്ദാനം ചെയ്യുന്നു. പ്രതിദിനം 2 ജിബി ഹൈ-സ്പീഡ് ഡാറ്റയും പ്രതിദിനം 100 സൗജന്യ എസ്എംഎസും ഇതിൽ ലഭിക്കും.
ബിഎസ്എൻഎൽ 347 രൂപ പാക്കേജിൽ ബോണസ് ഓഫറും നൽകിയിട്ടുണ്ട്. 450-ലധികം ലൈവ് ടിവി ചാനലുകളിലേക്കും വിവിധ OTT ആപ്പുകളിലേക്കും ആക്‌സസ് ലഭിക്കും. ഇത് ബിഎസ്എൻഎല്ലിന്റെ BiTV-യിലൂടെ നിങ്ങൾക്ക് ആസ്വദിക്കാം.
347 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിന് സമാനമായി ജിയോയിലും എയർടെലിലും പ്ലാനുണ്ടോ എന്നാണോ?
ജിയോ, എയർടെൽ എന്നീ കമ്പനികളുടെ പക്കലുള്ള പ്ലാനിന് ഏകദേശം 349 രൂപയാണ് വില. എന്നാൽ ഇവ രണ്ടും 28 ദിവസത്തെ വാലിഡിറ്റി മാത്രമാണ് തരുന്നത്. വലിയ അളവിലും സ്പീഡിലും ഡാറ്റ ഉപയോഗിക്കുന്നവർക്ക് ജിയോ പ്ലാൻ അനുയോജ്യമാണ്. എയർടെലിന്റെ 349 രൂപ പ്ലാൻ തെരഞ്ഞെടുക്കുന്നവർക്ക്, അടിപൊളി ഒടിടി ആക്സസും ആസ്വദിക്കാം.
ബിഎസ്എൻഎൽ ₹347 പ്ലാൻ 54 ദിവസം വാലിഡിറ്റി
ജിയോ ₹349 Plan 28 ദിവസത്തെ വാലിഡിറ്റി
എയർടെൽ ₹349 Plan 28 ദിവസത്തെ വാലിഡിറ്റി
Also Read: iPhone 17 Diwali Deal: ദീപാവലിയ്ക്ക് ഐഫോൺ 17 ₹5000, ആറായിരം രൂപ വിലക്കുറവിൽ!