BSNL Special Offer: ഒരു ദിവസത്തേക്ക് 3 രൂപ മാത്രം, 90 ദിവസം വാലിഡിറ്റി, Unlimited ഓഫറുകൾ! ഈ ബജറ്റ് പ്ലാൻ ഉടൻ അവസാനിക്കും…

Updated on 22-Nov-2024
HIGHLIGHTS

BSNL പരിമിതകാലത്തേക്ക് പ്രഖ്യാപിച്ച ഒരു സ്പെഷ്യൽ പ്ലാനിനെ കുറിച്ച് അറിയാം

ഇതിൽ അൺലിമിറ്റഡ് വോയിസ് കോളുകളും, അൺലിമിറ്റഡ് ഡാറ്റയും സ്വന്തമാക്കാം

നവംബർ 28 വരെ റീചാർജ് ചെയ്യുന്നവർക്ക് ഈ പാക്കേജ് പ്രയോജനപ്പെടുത്താം

BSNL പരിമിതകാലത്തേക്ക് പ്രഖ്യാപിച്ച ഒരു സ്പെഷ്യൽ ഓഫറിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. വളരെ തുച്ഛമായ വിലയ്ക്ക് റീചാർജ് ചെയ്യാവുന്ന മികച്ച പ്ലാനാണിത്. ഈ പ്രീ-പെയ്ഡ് പ്ലാൻ ദീപാവലിയോട് അനുബന്ധിച്ചാണ് ബിഎസ്എൻഎൽ പ്രഖ്യാപിച്ചത്. അതിനാൽ ഉടനെ തന്നെ പ്ലാൻ അവസാനിക്കുന്നതാണ്.

BSNL പ്രതിദിന പ്ലാനിന് 3 രൂപ മാത്രം….

Bharat Sanchar Nigam Limited വരിക്കാർ മിസ്സാക്കരുതാത്ത പ്ലാനാണിത്. കാരണം 400 രൂപയ്ക്കും താഴെ 3 മാസം വാലിഡിറ്റി പ്ലാൻ ലഭിക്കുന്നത് വിരളമാണ്. ഇനി വളരെ കുറച്ച് നാളുകൾ മാത്രമായിരിക്കും ഇതിൽ റീചാർജ് ചെയ്യാനുക. ദിവസനും 3.88 രൂപ നിരക്കിൽ Unlimited offers ആസ്വദിക്കാമെന്നതാണ് നേട്ടം. പ്ലാനിന്റെ ആനുകൂല്യങ്ങളും സമയപരിധിയിലും വിലയും വിശദമായി അറിയാം.

BSNL 90 ദിവസ Recharge plan

ഇടയ്ക്കിടെ റീചാർജ് ചെയ്യാതെ ദീർഘകാല വാലിഡിറ്റി ലഭിക്കുന്നു എന്നതാണ് പ്ലാനിന്റെ നേട്ടം. ഇതിന്റെ വില കേട്ടാൽ നിങ്ങൾ ഞെട്ടും. കാരണം 349 രൂപ മാത്രമാണ് ഈ ബിഎസ്എൻഎൽ പാക്കേജിന് വില.

റീചാർജ് Limited Time-ലേക്ക് മാത്രം

പ്ലാനിന് വാലിഡിറ്റി 90 ദിവസമാണ്. ഇതിൽ അൺലിമിറ്റഡ് വോയിസ് കോളുകളും, അൺലിമിറ്റഡ് ഡാറ്റയും സ്വന്തമാക്കാം. അൺലിമിറ്റഡ് എന്ന് പറഞ്ഞാലും 30ജിബിയാണ് ഡാറ്റയുടെ അളവ്. 30GB കഴിഞ്ഞാൽ നിങ്ങൾക്ക് 40Kbps വേഗതയിൽ ഇന്റർനെറ്റ് ഉപയോഗിക്കാം. 4G ലഭിക്കുന്ന പ്രദേശത്ത് നിങ്ങൾക്ക് 4G ഇന്റർനെറ്റ് ആസ്വദിക്കാനുമാകും.

ലോക്കൽ, STD കോളുകളെല്ലാം അൺലിമിറ്റഡായി ആസ്വദിക്കാമെന്നതാണ് പ്രത്യേകത. എല്ലാ നെറ്റ് വർക്കിലേക്കും കോളുകൾ ചെയ്യാനും ഇതിലൂടെ സാധിക്കും. പ്രതിദിനം 3.88 രൂപയിൽ ഇത്രയും ആനുകൂല്യങ്ങൾ എന്നത് അതിശയകരമാണ്. അതും 3 മാസത്തേക്ക് വേറൊരു പ്ലാനിനെ കുറിച്ച് ആലോചിക്കുകയേ വേണ്ട. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

ബിഎസ്എൻഎല്ലിന്റെ പ്രീപെയ്ഡ് വരിക്കാർക്കായാണ് പ്ലാൻ അവതരിപ്പിച്ചത്. പ്രത്യേകിച്ച് GP-II (രണ്ടാം ഗ്രേസ് പിരീഡ്) വിഭാഗത്തിലുള്ളവർക്ക് സിം ആക്ടീവാക്കി നിർത്താൻ പ്ലാൻ തെരഞ്ഞെടുക്കാം. GP-I കാലയളവിൽ റീചാർജ് ചെയ്യൽ നഷ്‌ടമായ GP-II സബ്‌സ്‌ക്രൈബർമാർക്ക് ബെസ്റ്റ് ഓപ്ഷനെന്ന് പറയാം.

റീചാർജ് Limited Time-ലേക്ക് മാത്രം

നവംബർ 28 വരെ റീചാർജ് ചെയ്യുന്നവർക്ക് ഈ പാക്കേജ് പ്രയോജനപ്പെടുത്താം. ഒക്ടോബർ 28 മുതലാണ് 349 രൂപയുടെ പാക്കേജ് നടപ്പിലാക്കി തുടങ്ങിയത്. ഇനി ഒരാഴ്ചയ്ക്കുള്ളിൽ പ്ലാൻ അവസാനിക്കുകയാണ്. അതിനാൽ സിം ആക്ടീവാക്കി നിർത്താൻ ആഗ്രഹിക്കുന്നവർക്ക് കീശ കീറാതെ തെരഞ്ഞെടുക്കാവുന്ന ഓപ്ഷനാണിത്.

കൂടുതൽ വായിക്കാൻ: BSNL 5G കൈയെത്തും ദൂരത്തെത്തി, 700 MHz ബാൻഡ് ട്രെയൽ ജയം, ഇനി…

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :